അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ‘ഉല്ലാസ പ്പറവകള്‍’ക്ക് തുടക്കമായി. വേനല്‍ അവധിക്കു നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി ഒരുക്കിയ ക്യാമ്പിനു നേതൃത്വം നല്‍കുന്ന കഥാകാരനും അദ്ധ്യാപക നുമായ ഡോ. ആര്‍. സി. കരിപ്പത്ത് ഉല്ലാസ പ്പറവകള്‍ ഉല്‍ഘാടനം ചെയ്തു.
ക്യാമ്പില്‍ പെരിയാര്‍, നിള, പമ്പ, തേജസ്വിനി എന്നീ പുഴകളുടെ പേരില്‍ നാല് ഗ്രൂപ്പു കളുടെ നേതാ ക്കളെ കണ്ടെ ത്താന്‍ വേണ്ടി ക്യാമ്പില്‍ പങ്കെടുക്കുന്ന നൂറ്റി ഇരുപതോളം കുട്ടി കളില്‍ നിന്നും വോട്ടെടുപ്പും നടന്നു.
ദിവസവും വൈകുന്നേരം നാല് മണി മുതൽ എട്ടു മണി വരെ നീണ്ടു നില്ക്കുന്ന ക്യാമ്പ് ആഗസ്റ്റ് 16 നു സമാപിക്കും.