വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

May 19th, 2010

ഖത്തറില്‍ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖത്തര്‍ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനിയായ സാറാ ജസ്ഹര്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.

രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ത്വല്‍ഹയുടെ മകളാണ് സാറ. ഇന്നലെ രാവിലെ സ്കൂളിലേക്ക് സ്കൂള്‍ ബസില്‍ പോയ കുട്ടി ഉറങ്ങി പ്പോയതാണെന്ന് കരുതുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോവുകയായിരുന്നു. ഉച്ചയ്ക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

-

വായിക്കുക: , , ,

1 അഭിപ്രായം »

ദുബായിലെ സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി

May 15th, 2010

ഈ അദ്ധ്യയന വര്‍ഷം ദുബായിലെ ആറ് സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ദുബായിലെ സ്കൂളുകളുടെ പ്രവര്‍ത്തന ത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന നോളജ് ആന്‍ജ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അഥോറിറ്റി (കെ. എച്ച്. ഡി. എ.) യുടെ വിലക്ക് മറി കടന്നാണ് വിദ്യാഭ്യാസ മന്ത്രാലയ ത്തിന്‍റെ തീരുമാനം.

സ്കൂളുകളുടെ അപേക്ഷ ന്യായമാണെന്ന് മനസ്സിലാക്കിയാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സ്കൂളുകള്‍ അദ്ധ്യാപകരുടെ ശംബളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നും, ഇതിന് ആവശ്യമായ പണം കണ്ടെത്തേണ്ടത് അത്യാവശ്യ മാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതോടെ ജെംസ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഔവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍, ദ മില്ലേനിയം സ്കൂള്‍ എന്നവ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ഫീസ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. 15 മുതല്‍ 20 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതി. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ സ്കൂളുകള്‍ക്ക് ഫീസ് ഉയര്‍ത്താന്‍ ആവില്ലെന്ന് കെ. എച്ച്. ഡി. എ. വ്യക്തമാക്കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരുവു കുട്ടികള്‍ക്ക് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍

May 11th, 2010

kiran-bediഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പോലീസ് സേനയില്‍ ആയിരുന്നപ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കായിരുന്നു ഊന്നല്‍ നല്‍കി യിരുന്നതെന്ന് ബേദി വ്യക്തമാക്കി. ഈ മാസം 12 ന് വൈകീട്ട് ഏഴിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ കിരണ്‍ ബേദിയുടെ വിശദീകരണ യോഗവുമുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും

May 10th, 2010

ഖത്തറിലെ അല്‍ മിസ്നാദ് എജ്യുക്കേഷന്‍ സെന്‍ററിന്‍റേയും ഭാരതീയ വിദ്യാഭവന്‍റേയും സംയുക്ത സംരഭവമായ ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര മാനവ വിഭവ വകുപ്പ് സഹമന്ത്രി ഭഗുപതി പുരന്തരേശ്വരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കേരള വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ഭാരതീയ വിദ്യാഭവന്‍ ട്രഷറര്‍ ഈശ്വര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

എല്‍. കെ. ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കുകയെന്ന് സ്കൂള്‍ ചെയര്‍മാന്‍ സി. കെ. മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഗിരിജ ബൈജു, സലിം പൊന്നമ്പത്ത്, പി. എന്‍. ബാബുരാജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍വ്വകലാശാലാ നടപടി ത്വരിതപ്പെടുത്തണം – കെ.എം.സി.സി.

April 5th, 2010

Muneer-Ibrahimദുബായ്‌ : വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ്‌ ജില്ലക്ക്‌ ഏറെ പ്രതീക്ഷയേകി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്ന് ദുബായ്‌ ചെങ്കള പഞ്ചായത്ത്‌ കെ. എം. സി. സി. യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കാസര്‍ഗോഡിന്റെ അഭിമാനം ആകേണ്ട സര്‍വ്വകലാശാലയെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ഓണം കേറാ മൂലയില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
 
നൂതനവും, സാങ്കേതികവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ജില്ലയിലെ പുതിയ തലമുറ ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് അറുതി വരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
 

Latheef-Hussain

 
ദുബായ്‌ ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടലില്‍ കെ. എം. സി. സി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ടും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.
 
ദുബായ്‌ കെ. എം. സി. സി. കാസര്‍ഗോഡ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, റഹീം ചെങ്കള, ഹുസൈന്‍ എടനീര്‍, ലതീഫ്‌ മഠത്തില്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ്‌ ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി മുനീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി ഐ. പി. എം. ഇബ്രാഹിം, ട്രഷറര്‍ ആയി ലതീഫ്‌ മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹുസൈന്‍ എടനീറിനെയും തെരഞ്ഞെടുത്തു.
 
വൈസ്‌ പ്രസിഡന്റ്‌മാരായി അര്‍ഷാദ്‌ എദിര്‍ത്തോട്, ഷാഫി ഖാസി വളപ്പില്‍, എസ്. ടി. മുനീര്‍ ആലംബാടി, അബ്ദുറഹ്മാന്‍അല്ലാമാ നഗര്‍ എന്നിവരെയും, സെക്രട്ടറിമാരായി അസീസ്‌ പി. ടി. റിയാസ്‌ എദിര്‍ത്തോട്, അബ്ദുള്‍ റഹ്മാന്‍ ബെര്‍ക്ക, നിസാര്‍ എസ്. എം. നാറംബാടി എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രവര്‍ത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

75 of 761020747576

« Previous Page« Previous « ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
Next »Next Page » സത്യം വിജയിച്ചു; അനന്ദന് നാട്ടിലേക്ക്. »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine