ഷാര്‍ജ : ഭാഷ, സംസ്കാരം എന്നിവയെ ക്കുറിച്ച് ശാസ്ത്രീയ വീക്ഷണം കുട്ടി കളില്‍ രൂപ പ്പെടുത്തി എടുക്കുന്ന തിനായി ഷാര്‍ജ യില്‍ കുട്ടി കളുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രസക്തിയും, കുണ്ടറ കള്‍ച്ചറല്‍ & എന്‍. ആര്. ഐ. വെല്‍ ഫെയര്‍ അസോസി യേഷനും (കെ. സി. എ) ചേര്‍ന്ന് ‘നന്മ യോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയം മുന്നോട്ടു വച്ച് കഴിഞ്ഞ ഒരു വര്‍ഷ മായി നടത്തി ക്കൊണ്ടി രിക്കുന്ന ‘തൊട്ടാവാടി’ എന്ന പരിപാടി യുടെ ഭാഗ മാണ് ക്യാമ്പ്.
നവംബര്‍ 20 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 6 മണി വരെ ഷാര്‍ജ പാകിസ്ഥാന് അസോസിയേഷന് ഹാളി ലാണ് കുട്ടി കളുടെ ക്യാമ്പ്. കെ. സി. എ. പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പ് കോര്‍ഡി നേറ്റര്‍ ഡോ. ഷീജ ഇക്ബാല്‍ അദ്ധ്യക്ഷത വഹിക്കും.
ക്യാമ്പില്‍ സോണി വേളൂക്കാരന്‍, ദീപ ചിറയില്‍, റൂഷ് മെഹര്‍, പ്രസന്ന വേണു, രേഷ്മ സൈനുലബ്ദീന്, ബാബുരാജ്, ജാസിര്‍ ഇരമംഗലം, ഷേബ രഞ്ജന്‍, പ്രിയ പ്രസാദ്, വേണു ഗോപാല്‍ മാധവ്, വി. സി. അനില്‍, വി. അബ്ദുള്‍ നവാസ് എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.
ക്യാമ്പില്‍ ഡോ. അനീറ്റ, ഡോ. നിഷ വര്‍ഗീസ് എന്നിവര്‍ മാതൃ ഭാഷാ പഠനം, കുട്ടി കളുടെ സ്വഭാവ രൂപ വത്കരണം എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താ ക്ക ളോട് സംവദിക്കും.
പങ്കെടുക്കുന്ന എല്ലാ കുട്ടി കള്‍ക്കും പുസ്തക ങ്ങളും സര്‍ട്ടിഫി ക്കറ്റും നല്‍കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : ജുബില്‍ ജിയോ മാത്യൂസ് 050 58 81 302, ഡോ. ഷീജ ഇക്ബാല്‍ 050 26 493 06