അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും

April 11th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സൈഡില്‍ അശ്രദ്ധമായി വാഹനം പാർക്കു ചെയ്താൽ 500 ദിര്‍ഹം പിഴ ഇടും എന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ ശ്രദ്ധയില്ലാതെ യാത്രാ വാഹനങ്ങളും ചരക്കു വാഹന ങ്ങളും പ്രാർത്ഥന ക്കായി നിർത്തി ഇടുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. തൊഴിലാളി കളുമായി പോകുന്ന വണ്ടികള്‍, ട്രക്കുകൾ, ബസ്സുകൾ തുടങ്ങിയ ഹെവി വാഹനങ്ങള്‍ ഒരിക്കലും റോഡിന് വശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കാത്ത ഇടങ്ങ ളിലും നിർത്തരുത്.

ഫെഡറൽ ട്രാഫിക് നിയമ പ്രകാരം 500 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യം ആണെന്നും അബു ദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാത്രമല്ല റോഡില്‍ തിരക്ക് അധികരി ക്കുന്ന സമയ ങ്ങളിൽ ഇത്തരം പ്രവർ ത്തികൾ മറ്റുള്ള വാഹന ങ്ങള്‍ക്കും യാത്ര ക്കാര്‍ക്കും ബുദ്ധി മുട്ട് ഉണ്ടാക്കും. ഇത് ഗതാഗത ക്കുരുക്കിനും അപകട ങ്ങൾക്കും കാരണമായി തീരും എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

April 8th, 2021

logo-uae-public-prosecution-ePathram
അബുദാബി : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യം എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ട് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍.

ഒരു സര്‍ക്കാര്‍ ജീവനക്കാരന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതെയോ കൈക്കൂലി വാഗ്ദാനം ചെയ്യുക യോ മറ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള സമ്മാനം നല്‍കുക യോ ചെയ്യുന്ന വ്യക്തി യുടെ ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവ് എന്ന് വിശദീകരിച്ചു കൊണ്ട് സമൂഹ ത്തില്‍ നിയമ അവബോധം വളര്‍ത്തുവാന്‍ വേണ്ടി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയകളി ലൂടെ ഹ്രസ്വ ചിത്രം പുറത്തിറക്കി. ഫെഡറല്‍ പീനല്‍ കോഡ്, ആര്‍ട്ടിക്കിള്‍ നമ്പര്‍ 237 അനുശാസിക്കുന്ന വിഷയ ങ്ങളാണ് ഈ ബോധവല്‍ ക്കരണ വീഡിയോവില്‍ ചിത്രീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ ചെറുകഥാ മത്സരം

April 7th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : യു. എ. ഇ. യിലുള്ള എഴുത്തുകാർക്ക് വേണ്ടി ചെറുകഥാ മത്സരം നടത്തുന്നു. മെഹ്ഫിൽ ഇന്റർ നാഷണൽ സാംസ്കാരിക കൂട്ടായ്മ ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചെറുകഥ രചനാ മത്സര ത്തിലേക്ക് ആറു പേജില്‍ കവിയാതെയുള്ള സൃഷ്ടികൾ ഏപ്രില്‍ 30 ന് ഉള്ളിൽ അയക്കണം എന്നും സംഘാടകർ അറിയിച്ചു.

ഇ – മെയില്‍ വിലാസം : mehfilint @ gmail.com

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും മികച്ച രചനകള്‍ ആസ്പദമാക്കി ഹ്രസ്വ സിനിമ ഒരുക്കുകയും ചെയ്യും.

Credit : Face Book Post

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. വി. ഇഖ്ബാലിന് ഇടപ്പാളയം യാത്രയയപ്പ് നല്‍കി 

April 4th, 2021

edappalayam-farewell-party-and-sentoff-to-kv-iqbal-ePathram
അബുദാബി : 47 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന, ഇടപ്പാളയം പ്രവര്‍ ത്തകന്‍ കെ. വി. ഇഖ്ബാലിന് ഇടപ്പാളയം അബു ദാബി ചാപ്റ്റർ യാത്രയയപ്പ് നൽകി. അദ്ദേഹ ത്തിന്റെ പ്രവാസ ജീവിത അനുഭവ ങ്ങൾ വിവരിക്കുന്ന ഒരു വീഡിയോ ചടങ്ങിൽ പ്രദർശി പ്പിച്ചു. ശേഷം  സദസ്സുമായി നീണ്ട വർഷത്തെ പ്രവാസ വിശേഷ ങ്ങൾ കെ. വി. ഇഖ്ബാൽ പങ്കുവച്ചു.

ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ എടപ്പാൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജാഫർ പി. വി. സ്വാഗതം ആശംസിച്ചു. ബഷീർ കെ. വി.,  നൗഷാദ് ആലിങ്ങൽ, ജംഷീർ, അമീർ തെക്കുമുറി, ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്‌മാൻ എന്നി വർ സംസാരിച്ചു. ഇടപ്പാളയം അബുദാബി ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും ഷബീര്‍ പരുവിങ്കൽ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

‘പെ​രു​മ്പാ​വൂ​ർ പെ​രു​മ’ ഡോ​ക്യു​മെന്‍റ​റി വി​ജ​യി​കള്‍​

April 4th, 2021

logo-perumbavoor-pravasi-association-ePathram
അബുദാബി : യു. എ. ഇ. യിലെ പെരുമ്പാവൂർ നിവാസി കളുടെ കൂട്ടായ്മ യായ പെരുമ്പാവൂർ പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച ‘പെരുമ്പാവൂർ പെരുമ വാനോളം’ എന്ന ഡോക്യുമെന്‍ററി മത്സരത്തിൽ അർജ്ജുൻ അജിത് ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപ യുടെ സ്വർണ്ണ നാണയ മാണ് സമ്മാനം. ജ്യുവൽ ബേബി യാണ് രണ്ടാം സ്ഥാനം നേടിയത്. (50,000 രൂപയുടെ സ്വർണ്ണ നാണയം) മൂന്നാം സ്ഥാനം ജഗദീഷ് ജനാർദ്ദനൻ നേടി. (25,000 രൂപയുടെ സ്വർണ്ണ നാണയം സമ്മാനം).

പെരുമ്പാവൂർ പ്രവാസി അസ്സോസിയേഷൻ ഫേസ്ബുക്ക് പേജിലൂടെ കൂട്ടായ്മ യുടെ പ്രസിഡണ്ട് നസീർ പെരുമ്പാ വൂർ, സെക്രട്ടറി സജോ ജോസഫ്, കൺവീനർ അപർണ്ണ സന്തോഷ്, ജോയിൻ സെക്രട്ടറി ജോമി ജോസഫ് എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ
Next »Next Page » കെ. വി. ഇഖ്ബാലിന് ഇടപ്പാളയം യാത്രയയപ്പ് നല്‍കി  »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine