
മസ്കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വിട. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയ ത്തില്‍ ചികിത്സ യിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേര മാണ് സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി യുടെയും ഏക മകൻ. 1940 നവംബര്‍ പതി നെട്ടിന് ഒമാനിലെ സലാലയില്‍ ജനനം.
ബുസൈദി രാജ വംശ ത്തിന്റെ എട്ടാമത്തെ സുല്‍ ത്താന്‍ ആയി 1970 ജൂലായ് 23 ന് ഖാബൂസ് ബിന്‍ സഈദ് അധി കാരം ഏറ്റു.
തുടർന്ന് അദ്ദേഹം സലാല യില്‍ നിന്നും മസ്കറ്റിലേക്ക് മാറുകയും ചിതറിക്കിടന്ന ഒമാനിലെ ഗ്രാമ ങ്ങളെയും നഗര ങ്ങളെയും ഒരു കുട ക്കീഴിൽ കൊണ്ടു വരികയും രാജ്യ പുരോഗതി ക്കായി ‘മസ്‌കറ്റ് ആന്‍ഡ് ഒമാന്‍’ എന്നുള്ള രാജ്യ ത്തിന്റെ പേര്‍ ‘സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍’ എന്നാക്കി മാറ്റുകയും ചെയ്തു.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണ ത്തെ തുടര്‍ന്ന് സാംസ്കാരിക പൈതൃക വകുപ്പ് മന്ത്രി യായി രുന്ന ഹൈതം ബിൻ താരീഖ് അൽ സഈദ് പുതിയ ഭരണാധി കാരി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.