സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങി മരിച്ച നിലയില്‍

July 10th, 2012

jisine-balussery-missing-keralite-in-oman-ePathram സലാല : വെള്ളിയാഴ്ച മുതല്‍ സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി ജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. സലാല ഹാഫ പാലസ് റോഡില്‍ ഒമാന്‍ ടെല്‍ കെട്ടിടത്തിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

ധരിച്ച വസ്ത്രവും മറ്റും കണ്ടാണ് കൂട്ടുകാര്‍ ജസിനെ തിരിച്ചറിഞ്ഞത്. ആറു വര്‍ഷമായി സലാലയില്‍ നിര്‍മ്മാണ തൊഴിലാളി യായ ജസിന്‍ അവിവാഹിതനാണ്. സെപ്റ്റംബര്‍ 14ന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി ഇരിക്കുക യായിരുന്നു

വ്യാഴാഴ്ച രാത്രി താഖ യിലുള്ള കുട്ടുകാരെ സന്ദര്‍ശിച്ച് മടങ്ങിയ ജസിന്‍ സലാലയില്‍ എത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ നല്‍കി അന്വേഷണം നടത്തി വരിക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് സ്വദേശിയെ സലാലയില്‍ കാണാതായി

July 9th, 2012

jisine-balussery-missing-keralite-in-oman-ePathram ഒമാന്‍ : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ കാണാതായി. ബാലുശ്ശേരി കൂട്ടാലിട ഗോവിന്ദന്‍ മകന്‍ ജസിനെയാണ് കാണാനില്ല എന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ആറു വര്‍ഷമായി സലാല യില്‍ നിര്‍മ്മാണ തൊഴിലാളി യാണ് ജസിന്‍. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കറുപ്പില്‍ വെളുത്ത വരയുള്ള ടീ ഷര്‍ട്ടും ജീന്‍സ് പാന്‍റുമാണ് വേഷം. തടിച്ച ശരീര പ്രകൃതിയുള്ള ജസിന് ആറടി ഉയരമുണ്ട്.

വിവരം ലഭിക്കുന്നവര്‍ റോയല്‍ ഒമാന്‍ പൊലീസിലോ സുഹൃത്തുക്കളായ ബാലന്‍ (92 11 97 61 ) സുനില്‍ (97 16 21 12), രാജേഷ് ( 98 46 27 85 ) എന്നിവരുമായോ ബന്ധപ്പെടണം.

-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൈലറ്റ് സമരം വന്‍ ഗൂഢാലോചന : പി. ടി. കുഞ്ഞുമുഹമ്മദ്

July 2nd, 2012

pt-kunju-mohammed-in-oman-ePathram
ഒമാന്‍ : പ്രവാസികള്‍ നാട്ടില്‍ അവധിക്കു പോകുന്ന സമയത്ത് പൈലറ്റു മാര്‍ നടത്തുന്ന സമരം എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഉത്തരേന്ത്യന്‍ ലോബിയും നടത്തുന്ന വന്‍ ഗൂഢാലോചന യാണെന്ന് കേരള പ്രവാസി സംഘം പ്രസിഡന്‍റ് പി. ടി. കുഞ്ഞുമുഹമ്മദ് ആരോപിച്ചു.

അവധിക്കാലം അവസാനി ക്കുന്നതോടെ സമരം അവസാനിക്കും. എയര്‍ ഇന്ത്യയെ തളര്‍ത്തി മറ്റ് കോര്‍പറേറ്റ് വിമാന കമ്പനികള്‍ കൊയ്ത ലാഭം ഇവരെല്ലാം വീതിച്ചെടുക്കും. ഈ ലോബിക്ക് മുന്നില്‍ എം. എ. യൂസഫലിയെ പോലുള്ള എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നിസംഗരായി മാറുക യാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രത്യക്ഷ ത്തില്‍ ഇത് മലയാളി കള്‍ക്കെതിരായ ഗൂഢാലോചന യാണ്. മറ്റൊരു സംസ്ഥാന ത്തെയും ജനങ്ങളെ എയര്‍ ഇന്ത്യ സമരം രൂക്ഷമായി ബാധിക്കുന്നില്ല. തമിഴ്നാട്ടിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇത്തരമൊരു പ്രതിസന്ധി എങ്കില്‍ തമിഴ്നാട് കത്തുമായിരുന്നു.

ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനവും ചെന്നൈ വഴി പോകുന്ന അവസ്ഥയും ഉണ്ടാകും. എന്നാല്‍ നട്ടെല്ലില്ലാത്ത ജനത യായി മലയാളികള്‍ മാറുകയാണ്. പ്രവാസി കളുടെ പ്രശ്നം ഏറ്റെടുക്കാനും ഉള്‍കൊള്ളാനും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ത്തില്‍ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗ മായാണ് മലയാളികളെ കണക്കാക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരവും, നിരക്ക് വര്‍ദ്ധനയും നിമിത്തം ബുദ്ധിമുട്ടിയ വരില്‍ 80 ശതമാനവും തുച്ഛ വരുമാന ക്കാരായ മലയാളി പ്രവാസി കളാണ്.

അവരുടെ ജീവിത പ്രശ്നത്തില്‍ ഇടപെടല്‍ നടത്താന്‍ ഒരു എം. പി. പോലുമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഗള്‍ഫ് മലയാളി കളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ‘കേരളാ എയര്‍’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാന കമ്പനി തുടങ്ങണം എന്ന നിര്‍ദേശം പ്രായോഗികം ആണെങ്കില്‍ നടപ്പാക്കേണ്ടതാണ്.

പ്രവാസി കള്‍ക്കായി ഇന്ത്യ ഒന്നും ചെയ്യുന്നില്ല. ഭരണ ഘടന യിലോ നിയമ ത്തിലോ എന്‍. ആര്‍. ഐ. എന്നൊരു പദം പോലുമില്ല. എംബസികള്‍ക്ക് ഇപ്പോഴും പൗരന്‍മാരെ സംരക്ഷിക്കാനുള്ള അധികാരമില്ല. സേവനം ചെയ്യാനുള്ള വകുപ്പുകളേ ഉള്ളു.

ഓരോ ഗള്‍ഫ്‌ രാജ്യത്തെയും ജയിലു കളില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നോ മോര്‍ച്ചറിയില്‍ എത്ര ഇന്ത്യക്കാരുടെ മൃതദേഹമുണ്ട് എന്ന് പേലും അറിയാത്ത ഇന്ത്യന്‍ എംബസികളുണ്ട്. അന്താരാഷ്ട്ര തൊഴില്‍ സംഘടന വീട്ടുജോലി ക്കാര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധമാക്കാന്‍ നിര്‍ദേശം കൊണ്ടു വന്നപ്പോള്‍ എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. നമ്മുടെ കാലഹരണപ്പെട്ട മൈഗ്രേഷന്‍ ആക്ട് തന്നെ പൊളിച്ചെഴുതണം എന്നും പി. ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടെ കാതലായ പ്രശ്നങ്ങള്‍ നേടിയെടുക്കാന്‍ ജി. സി. സി. തലത്തില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസ ങ്ങളില്ലാത്ത കൂട്ടായ്മകള്‍ ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കൈരളി ആര്‍ട്സ് ക്ളബ് ഭാരവാഹികളായ സുനില്‍, ഷാജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


– അയച്ചു തന്നത് : ബിജു

- pma

വായിക്കുക: , ,

1 അഭിപ്രായം »

നൊസ്റ്റാള്‍ജിയ നൈറ്റ്

June 27th, 2012

ദുബായ് : വടകര എന്‍ ആര്‍ ഐ ഫോറം ദുബായ് യൂണിറ്റിന്റെ പത്താം വാര്‍ഷി കമായ ‘വടകരോല്സവം 2012’ ലെ പത്തിന പരിപാടി യുടെ മൂന്നാമത്തെ ഇനമായ നൊസ്റ്റാള്‍ജിയ ജൂണ്‍ 28 വ്യാഴാഴ്ച രാത്രി 8 മണി മുതല്‍ ദുബായ് കരാമ വൈഡ്‌ റേഞ്ച് റസ്റ്റോറന്റ് ഓഡിറ്റോറിയ ത്തില്‍വെച്ച് നടക്കുന്നു.

35 വര്‍ഷ മായി പ്രവാസ ജീവിതം നയിക്കുന്നവരുടെ ഗള്‍ഫ് അനുഭവങ്ങള്‍,യു. ഏ. ഇ. യിലെ പ്രഗല്‍ഭ കലാ കാരന്മാരെ അണിനിരത്തി കത്ത് പാട്ടുകള്‍, സിനിമ നാടക ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, കഥാ പ്രസംഗം, കവിതാ പാരായണം എന്നിവ ഉണ്ടായിരിക്കും.

വിവിധ മാധ്യമ സാമൂഹിക സംസ്കാരിക രംഗത്തെ പ്രഗല്‍ഭര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം സൌജന്യമാണ്.

വിശദ വിവരങ്ങള്‍ക്ക് : 050 22 51 088

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സമ്മര്‍ ക്യാമ്പ്‌ ജൂണ്‍ 29 മുതല്‍
Next »Next Page » ദുബായ് ബാലശാസ്ത്ര കോൺ‌ഗ്രസ് സമാപിച്ചു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine