- ലിജി അരുണ്‍
വായിക്കുക: പ്രവാസി, സംഘടന, സാംസ്കാരികം
അബുദാബി : തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കണം സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തു കാര്‍ക്ക് വേണ്ടി നടത്തിയ കഥാ – കവിതാ മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ ‘ഹാഗോപ്’ കഥാ വിഭാഗ ത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന സൈനുദ്ദീന്‍ ഇവിടത്തെ സാഹിത്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. 2009 ലെ മാധ്യമം വാര്‍ഷിക പ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയായിരുന്നു ഹാഗോപ്.
അതോടൊപ്പം നിര്‍മ്മലാ തോമസ് (കാനഡ )എഴുതിയ ‘മേപ്പിള്ളിയില്‍ പതിഞ്ഞു പോയ നക്ഷത്രങ്ങള്‍’ എന്ന കഥയും ഒന്നാം സമ്മാനം നേടി. റിയാദില്‍ ജോലി ചെയ്യുന്ന ജോസഫ് അതിരുങ്കലിന് കഥാ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചു.
കവിതയില്‍ ന്യൂയോര്‍ക്കിലുള്ള സന്തോഷ് പാലാ (അരൂപിയുടെ രൂപം) യ്ക്കാണ് ഒന്നാം സ്ഥാനം. കെ. ബാലചന്ദ്രന്‍ (ബഹ്‌റൈന്‍), സറീനാ റിയാസുദ്ദീന്‍ (അല്‍കോബാര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
ആഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന പരിപാടി യില്‍ പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
- pma
അബുദാബി : വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂണ്‍ 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും അനുബന്ധ ചര്‍ച്ചകളും ഉണ്ടാകും. തുടര്‍ന്ന് പുതിയ മാനേജിംഗ് കമ്മിറ്റി, അസംബ്ലി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.
എല്ലാ അംഗങ്ങളും കൃത്യ സമയത്ത് എത്തി ചേരണം എന്ന് പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുല്ല എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 32 99 359 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- pma
ദുബായ് : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചൊവ്വല്ലൂര്‍പടി പുതുവീട്ടില്‍ അബ്ദുല്‍ ഹമീദിന്‍റെ മകന്‍ നജീം (30) ആണ് മരിച്ചത്.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ (ആര്‍.ടി.എ.) ഡ്രൈവറായി ജോലി ചെയ്യുക യായിരുന്നു. നിക്കാഹ് കഴിഞ്ഞ് അടുത്തിടെ യാണ് തിരിച്ചെത്തിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കുക യായിരുന്നു.
മെയ് 13 ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന് വിശ്രമിക്കുക യായിരുന്ന നജീമിന് തിങ്കളാഴ്ച ഉച്ചയോടെ യാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
മാതാവ് : നൂര്‍ജഹാന്‍. സഹോദരി നജ്മയും ഭര്‍ത്താവ് അബുവും ദുബായിലുണ്ട്. റിന്‍ഷാദ്, റംഷീദ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
- pma