ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്

August 23rd, 2023

al-ain-buraimi-daily-bus-service-with-oman-muwasalat-and-uae-capital-express-ePathram
മസ്കത്ത് : ഒമാനിലെ ബുറൈമിയില്‍ നിന്നും യു. എ. ഇ. യിലെ ഹരിത നഗരമായ അൽ ഐനിലേക്കും തിരിച്ചും പ്രതി ദിന യാത്രാ ബസ്സ് സര്‍വ്വീസ് തുടക്കം കുറിക്കുന്നു. ഒമാൻ പൊതു ഗതാഗത കമ്പനി മുവാസലാത്തും അബുദാബിയിലെ ഗതാഗത സേവന കമ്പനി ക്യാപിറ്റൽ എക്സ് പ്രസ്സും ഇതിനുള്ള കരാർ ഒപ്പു വെച്ചു.

ഇതു പ്രകാരം ഒമാനിലെ ബുറൈമി ബസ്സ് സ്റ്റേഷനിൽ നിന്നും അൽ ഐൻ സിറ്റി ബസ്സ് സ്റ്റേഷനിലേക്കും തിരിച്ചും പ്രതിദിന സർവ്വീസ് ഉണ്ടാകും. ബുറൈമി ഗവര്‍ണേറ്റും അൽ ഐൻ സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുവാനും കൂടിയാണ് ഈ സേവനം.

യു. എ. ഇ. യും ഒമാനും തമ്മിലുള്ള അന്താരാഷ്‌ട്ര ബസ്സ് ഗതാഗത ശൃംഖല കൂടുതല്‍ വിപുലീകരിക്കാനും ശക്തി പ്പെടുത്താനും ഇതു വഴി സാധിക്കും എന്നും അധികൃതര്‍ പറഞ്ഞു.

ഒമാനില്‍ നിന്നുള്ള യാത്രക്കാർക്ക് അലൈന്‍ വഴി യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ പുതിയ ബസ്സ് സര്‍വ്വീസ് ഏറെ സഹയാകമാവും. യു. എ. ഇ. യിൽ നിന്നും മസ്കറ്റ്, സലാല എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അൽ ഐന്‍-ബുറൈമി റൂട്ട് ഉപയോഗപ്പെടുത്താം. Image Credit : Twitter

– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്, മസ്കറ്റ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തൊഴിൽ നഷ്ട ഇൻഷ്വറൻസ് : ഒക്ടോബർ ഒന്നു വരെ പിഴ ഇല്ലാതെ അംഗത്വം എടുക്കാം

June 17th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram

അബുദാബി : യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി (ILOE) യിൽ അംഗത്വം എടുക്കുവാനുളള സമയ പരിധി 2023 ഒക്ടോബർ ഒന്നു വരെ നീട്ടി. നിലവിൽ ജൂൺ 30 വരെ ആയിരുന്നു അനുവദിച്ച സമയ പരിധി.

പൊതുജന ആവശ്യാര്‍ത്ഥം റജിസ്റ്റ്രേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് 400 ദിര്‍ഹം പിഴ ഈടാക്കും.

പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും ഫ്രീ സോണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബ്ബന്ധം തന്നെയാണ് എന്നും യു. എ. ഇ. മാനവ വിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു.

സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതല്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല കളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്‍റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതമാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതി.

നിക്ഷേപകര്‍, ഹൗസ് ഡ്രൈവര്‍, ആയ തുടങ്ങിയ വീട്ടു ജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായ പൂര്‍ത്തി ആകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം വീതം പ്രതി വര്‍ഷം 60 ദിര്‍ഹവും അതിന്‍റെ നികുതിയും (വാറ്റ്) പ്രീമിയം അടക്കണം.

തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനം നഷ്ട പരി ഹാരം നല്‍കും. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.

Involuntary Loss of Employment വെബ് സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികള്‍, മണി  എക്സ് ചേഞ്ചുകള്‍, കിയോസ്കുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ചാനലുകള്‍ വഴി ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കാം. Twitter, Instagram

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

June 12th, 2023

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ പൊതു മേഖലാ ജീവനക്കാരുടെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അഥോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സ് സർക്കുലർ പ്രകാരം 1444 ദുൽ ഹജ്ജ് 9 മുതൽ 12 വരെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെരുന്നാള്‍ അവധി ലഭിക്കും.

ജൂണ്‍ 18 ഞായറാഴ്ചയോടെ ദുല്‍ ഹജ്ജ് മാസ പ്പിറവി സ്ഥിരീകരിച്ച ശേഷം ഗ്രിഗോറിയൻ കലണ്ടർ തീയ്യതികൾ പ്രഖ്യാപിക്കും.

2023 ജൂലായ് 1 മുതൽ ഫെഡറൽ ഗവൺമെന്‍റ് സ്ഥാപന ങ്ങളിലെ ജോലി സമയം മാറ്റം വരും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ അടിസ്ഥാന രഹിതം എന്നും അധികൃതര്‍ അറിയിച്ചു.

വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും യു. എ. ഇ. യുടെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അത്തരം വാർത്ത കൾ സ്വീകരിക്കണം എന്നും അഥോറിറ്റി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്

June 5th, 2023

abudhabi-kmcc-edu-festive-23-brochure-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തില്‍ അരങ്ങേറും.

എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി നടക്കും.

ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കിലൂടെ ഓണ്‍ ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം.

kmcc-edu-festive-23-brochure-releasing-ePathram

ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങിൽ എഡ്യൂ ഫെസ്റ്റീവ്-23 ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ഹസീന ബീഗം (മോഡൽ സ്‌കൂൾ), സജീവ് ഉമ്മൻ (എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്‌കൂൾ), മാലിക് ഹസൻ (ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷണൽ സ്‌കൂൾ) എന്നിവര്‍ പങ്കെടുത്തു.

ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂർ അലി കല്ലുങ്ങൽ, സി. എച്ച്. യൂസഫ്, അൻവർ ചുള്ളിമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാദ്ധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ വിദഗ്‌ദർ പങ്കെടുക്കുന്ന വിവിധ സെക്ഷനുകളും കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് വിവിധ പ്രവാസി സംഘടനകള്‍ നിവേദനം നൽകി

June 3rd, 2023

auto-graph-94-memorandum-to-rajmohan-unnithan-ePathram

അബുദാബി : കണ്ണൂർ പഴയങ്ങാടി ഓവർ ബ്രിഡ്ജിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കു ന്നതിന് നടപടി ക്രമങ്ങൾ ത്വരിത പ്പെടുത്തുവാന്‍ ആവശ്യപ്പെട്ട്, യു. എ. ഇ. സന്ദർശന വേളയിൽ അബു ദാബിയിൽ എത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓട്ടോ ഗ്രാഫ്-94 നിവേദനം സമർപ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിലെ സ്വീകരണ യോഗത്തില്‍ എത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം. പി., തന്‍റെ മണ്ഡല ത്തിലെ പ്രവാസി കളെയും ഐക്യ മുന്നണി പ്രവർത്തകരെയും നേരിൽ കാണുവാനും അവരുടെ പ്രശ്നങ്ങളും പരാതികളും അറിയുവാനും സമയം അനുവദിച്ചിരുന്നു. വിവിധ പ്രവാസി സംഘടനകള്‍ നിവേദനങ്ങളു മായി അദ്ദേഹത്തെ സമീപിച്ചു.

കണ്ണൂര്‍ വിമാനത്താവളം : മാട്ടൂൽ കെ. എം. സി. സി. നിവേദനം നൽകി

mattul-kmcc-memorandum-to-rajmohan-unnithan-ePathram

അബുദാബി : മലബാർ മേഖലയിൽ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ വിമാന ത്താവളത്തിന്‍റെ അനിശ്ചിതാവസ്ഥ പരിഹരിക്കുക, ഹജ്ജ് യാത്രക്കാരുടെ സൗകര്യം നവീകരിക്കുക, എയര്‍ പോര്‍ട്ട് ജീവനക്കാരുടെ മോശം പെരുമാറ്റത്തിൽ പരിഹാരം കാണുക, വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്‌ മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് അബുദാബി മാട്ടൂൽ കെ. എം. സി. സി. ഭാര വാഹികൾ വിവേദനം നൽകി.

പ്രസിഡണ്ട് കെ. വി. ആരിഫ്, ജനറൽ സെക്രട്ടറി സി. എം. വി. ഫത്താഹ്, ട്രഷറർ എം. ലത്തീഫ് എന്നിവരു ടെ നേതൃത്വത്തിലുള്ള നിവേദക സംഘ ത്തില്‍ മുസ്തഫ സി. എം. കെ. സലാം, സാഹിർ, ഷഫീഖ്, ഫാരിസ് അബ്ബാസ്, റഷീദ്, മഹമൂദ്, ഇക്ബാൽ, ഹാഷിം തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും
Next »Next Page » മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine