അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാ ദിനം ആചരിച്ചു. വിവിധ മേഖലയിൽ നിന്നുള്ളവർ തങ്ങളുടെ വായനാ ഓർമ്മകളും അനുഭവങ്ങളും പങ്കു വച്ചു. പുതു തലമുറയെ വായനയിലേക്ക് കൊണ്ട് വരുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും അവർ ഓർമ്മിപ്പിച്ചു. സദസ്യർക്കും തങ്ങളുടെ വായനാ ഓർമ്മകൾ പങ്കു വെക്കാനും വായനാ ദിന ആചരണത്തിൽ അവസരം ഒരുക്കി. സെന്റർ ജനറൽ സെക്രട്ടറി ബി. ഹിദായത്തുള്ള, ട്രഷറര്‍ നസീർ രാമന്തളി, സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുള്ള ചേലക്കോട്, ജാഫർ കുറ്റിക്കോട്, ഷാഹിദ്, അൻവർ, അസൈനാർ, മുത്തലിബ്, കരീം, മുബീൻ, ജുബൈർ വെള്ളാടത്ത് തുടങ്ങിയവർ സംസാരിച്ചു.