അബുദാബി : ഇന്ത്യാ സോഷ്യൽ സെന്‍റര്‍ സംഘടിപ്പിച്ച ഐ. എസ്. സി. – യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ മൂന്നു ദിവസങ്ങളിലായി ഐ. എസ്. സി. യുടെ അഞ്ച് വേദികളില്‍ അരങ്ങേറി.
ജെനീലിയ ആൻ പ്രെയ്‌സൺ, ഭവാനി രാജേഷ് മേനോൻ എന്നിവർക്ക് ഐ. എസ്. സി. തിലക് – 2023 പുരസ്കാരം സമ്മാനിച്ചു. വ്യക്തി ഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി യഥാക്രമം 300-ലധികം ട്രോഫികളും 120 മെഡലുകളും വിതരണം ചെയ്തു. ഭവൻസ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവക്ക് മികച്ച കലാ സാംസ്കാരിക വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഒഡീസി, കഥക് നൃത്ത ഇനങ്ങളും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിത ഗാനം, സിനിമാ ഗാനങ്ങള്‍, വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ് തുടങ്ങിയ മല്‍സരങ്ങളില്‍ വിവിധ സ്കൂളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി നാനൂറിൽ പരം മത്സരാർത്ഥികൾ മാറ്റുരച്ചു.
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസൺ ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാർ ദാഷ്, യൂത്ത് ഫെസ്റ്റ് കൺവീനർ രാജീവൻ മാറോളി എന്നിവര്‍ നേതൃത്വം നല്‍കി.