വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

April 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപകട ത്തെ തുടര്‍ന്നു ണ്ടായ പരിഭ്രാന്തി യിൽ കടലിൽ ചാടിയ ഡ്രൈവറെ അബു ദാബി പൊലീസ് രക്ഷ പ്പെടു ത്തി. വാഹന ങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച ആഘാത ത്തിൽ ഉണ്ടായ മാന സിക പ്രശ്ന ത്തെ തുടർന്ന് ഏഷ്യ ക്കാര നായ ഡ്രൈവറാണ് ഭയ വിഹ്വ ലനായി കടലി ലേക്ക് ചാടിയത്.


വാഹന അപകട വിവരം അറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസിനോട് ഡ്രൈവർ കടലിൽ ചാടിയ കാര്യം പറഞ്ഞു. ഉടനെ ട്രാഫിക് കൺട്രോൾ വകുപ്പിലെ ഫസ്റ്റ് അസി സ്റ്റൻറ് റാഷിദ് സാലെം അൽ ഷെഹി കടലി ലേക്ക് ചാടു കയും ഡ്രൈവറെ രക്ഷിക്കു കയും ആശുപത്രി യി ലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവർക്ക് പത്തു ദിവസ ങ്ങള്‍ക്കു ശേഷ മാണ് ബോധം തെളിഞ്ഞത് എന്നും ഇപ്പോൾ ആരോഗ്യം വീണ്ടെ ടുത്തു വരിക യാണ് എന്നും പോലീസ് അറിയിച്ചു.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വദേശി വത്കരണം ശക്തമാക്കുന്നു

March 19th, 2019

logo-uae-ministry-of-human-resources-emiratisation-ePathram
ദുബായ് : യു. എ. ഇ. യില്‍ സ്വദേശി വത്കരണം ശക്ത മാക്കുന്നു. ഈ വർഷം 30,000 തൊഴില്‍ അവ സര ങ്ങൾ സ്വദേശി കൾ ക്കായി സൃഷ്ടി ക്കും എന്ന് മാനവ വിഭവ ശേഷി സ്വദേശി വൽക്ക രണ മന്ത്രാ ലയം പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം, വിവര സാങ്കേ തിക വിദ്യ, വ്യോമ യാനം, ഗതാഗതം, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ഇന്‍ഷ്വ റന്‍സ്, തുടങ്ങിയ മേഖല കളില്‍ ആയിരിക്കും സ്വദേശി കൾക്ക് ജോലി നൽകുന്നത്.

നേരിട്ടുള്ള നിയമന ത്തിലൂടെ സ്വദേശി വത്കരണ പദ്ധതി കൾ കൂടുതല്‍ ഊര്‍ജ്ജിതം ആക്കും എന്നും വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറി യിച്ചു.

ഇതി നായി തൊഴിൽ പരിശീ ലനം അടക്കം 4 പദ്ധതി കൾ നടപ്പി ലാക്കും. കഴിഞ്ഞ വർഷ ത്തിൽ 20,225 സ്വദേശി കൾക്കു ജോലി നൽകാന്‍ സാധിച്ചു. 2031 ആകു മ്പോഴേ ക്കും യു. എ. ഇ. യുടെ തൊഴിൽ മേഖല യില്‍ വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹിഷ്‌ണുതാ സന്ദേശം പങ്കു വെച്ച് തൊഴിലാളി കളുടെ കൂട്ടയോട്ടം

March 9th, 2019

uae-year-of-tolerance-2019-vps-group-run-for-tolerance-ePathram
അബുദാബി : യു. എ. ഇ. ഗവണ്‍മെന്റ് പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷ (ഇയര്‍ ഓഫ് ടോളറന്‍സ്) സന്ദേശം സാധാരണ ക്കാരായ തൊഴി ലാളി കളിൽ എത്തി ക്കുന്ന തിനായി ‘റണ്‍ ഫോര്‍ ടോളറന്‍സ്’ എന്ന പേരിൽ അബു ദാബി മഫ്‌റഖില്‍ തൊഴി ലാളി കളുടെ കൂട്ടയോട്ടം സംഘടി പ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യില്‍ എത്തിയ തൊഴി ലാളി കള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ ത്തുക എന്ന ഉദ്ദേശ ത്തോടു കൂടി യാണ് അബു ദാബി മുനിസി പ്പാലി റ്റിയും ആരോഗ്യ മേഖല യിലെ മലയാളി സാന്നി ദ്ധ്യമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയറും സംയുക്ത മായി ‘റണ്‍ ഫോര്‍ ടോളറ ന്‍സ്’ ഒരുക്കിയത്.

officials-uae-year-of-tolerance-2019-vps-group-run-for-tolerance-ePathram

ഇത്തരം പരിപാടി കള്‍ രാജ്യത്തെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന പല രാജ്യ ങ്ങളില്‍ നിന്നുള്ള തൊഴി ലാളി കള്‍ ക്കിട യില്‍ സ്‌നേഹ വും സഹകരണവും സൃഷ്ടി ക്കാന്‍ സഹായിക്കും എന്ന് അബു ദാബി മുനി സി പ്പാലിറ്റി സര്‍വ്വീസസ് ആന്‍ഡ് സോഷ്യല്‍ ഹാപ്പി നെസ് വിഭാഗ ത്തിന്റെ ജനറല്‍ മാനേജര്‍ ഈദ് അല്‍ മസ്‌റൂയി പറഞ്ഞു.

യു. എ. ഇ. ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതി കളോട് പങ്കു കൊള്ളു വാൻ കഴി യുന്നത് ഒരു അംഗീ കാര മായി കാണുന്നു എന്ന് എല്‍. എല്‍.എച്ച്., ലൈഫ്‌ കെയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി. ഇ. ഒ. സഫീര്‍ അഹമ്മദ് അഭി പ്രായ പ്പെട്ടു. ‘വിവിധ രാജ്യ ങ്ങളില്‍ നിന്നും വന്നിട്ടുള്ള വർക്ക് തണലായ രാജ്യമാണ് യു. എ. ഇ. ഇത്തരം പരി പാടി കള്‍ പല നാടു കളില്‍ നിന്നും എത്തി യിട്ടുള്ള ആളു കള്‍ക്കിട യില്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കു വഹിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

winners-llh-vps-run-for-tolerance-ePathram

അബുദാബി മുനിസിപ്പാലിറ്റി, വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍, അബുദാബി പോലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവ യിലെ ഉദ്യോഗ സ്ഥര്‍ ചെര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യ, പാക്കി സ്ഥാൻ, ആഫ്രിക്ക, ബംഗ്ലദേശ്, ഫിലി പ്പൈൻസ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള നൂറോളം തൊഴി ലാളി കള്‍ ‘റണ്‍ ഫോര്‍ ടോളറന്‍സ്’ കൂട്ടയോട്ട ത്തില്‍ പങ്കാളി കളായി

മഫ്‌റഖിലെ അല്‍ ജാബര്‍ മദീന യില്‍ നിന്നും ആരം ഭിച്ച കൂട്ട യോട്ടം അഞ്ചു കിലോ മീറ്റര്‍ താണ്ടി മജന്റ ലേബർ ക്യാമ്പിൽ സമാപിച്ചു. മത്സര വിജയി കളെ ആദരി ക്കു കയും മെഡലുകള്‍ സമ്മാനി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടുത്തൽ സ്വകാര്യ മേഖല ക്കും നിര്‍ബ്ബന്ധമാക്കും

March 6th, 2019

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : വിദ്യാഭ്യാസ യോഗ്യത തെളി യിക്കുന്ന സർട്ടി ഫി ക്കറ്റുകൾ സ്വദേശി – വിദേശി വിത്യാസ മില്ലാതെ സ്വകാര്യ മേഖല യിലെ തൊഴി ലാളി കൾക്കും സാക്ഷ്യ പ്പെടു ത്തേണ്ടി വരും എന്ന് അധികൃതർ.

നിയ മനം ലഭി ക്കുന്നതിനു മുൻപ് നേടിയ സർട്ടിഫി ക്കറ്റും തൊഴിൽ ലഭിച്ച ശേഷം സ്ഥാന ക്കയറ്റം ലഭി ക്കുവാ നായി ഉന്നത ബിരുദം കരസ്ഥ മാക്കിയ വരും സർട്ടിഫി ക്കറ്റു കൾ സാക്ഷ്യ പ്പെടു ത്ത ണം.

തൊഴിൽ അനു ബന്ധ ആനു കൂല്യ ങ്ങൾക്ക് വേണ്ടി സമർ പ്പിക്കുന്ന സർട്ടി ഫി ക്കറ്റു കൾ വ്യാജ മല്ല എന്ന് ഉറപ്പു വരു ത്തു വാന്‍ കൂടി യാണ് ഈ പുതി യ തീരുമാനം എന്നറിയുന്നു.

വിദേശ കാര്യ മന്ത്രാ ലയ ങ്ങൾ വഴി അതതു സർവ്വ കലാ ശാല കളുമായി ബന്ധപ്പെട്ടു കൊണ്ടാണ് സർട്ടി ഫി ക്കറ്റു കളുടെ കൃത്യത ഉറപ്പു വരുത്തേ ണ്ടത്.

യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം, സ്വദേശി വൽക്ക രണ – മാനവ വിഭവ ശേഷി മന്ത്രാലയം എന്നിവര്‍ സഹ കരിച്ചു കൊണ്ടാണ് സ്വകാര്യ മേഖല യിലെ തൊഴി ലാളി കൾക്കും വിദ്യാ ഭ്യാസ യോഗ്യത തെളി യിക്കുന്ന സർട്ടി ഫി ക്കറ്റു കൾ സാക്ഷ്യ പ്പെടു ത്തുന്ന  നിയമം പ്രാബല്യ ത്തില്‍ കൊണ്ടു വരുന്നത്.

അബുദാബി എമിറേറ്റിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപന ങ്ങളില്‍ ജോലി ചെയ്യുന്ന വർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്തല്‍ നിര്‍ ബ്ബന്ധം ആക്കിയതു പോലെ ഈ നിയമം മറ്റു എമി റേറ്റു ക ളിലും പ്രാവര്‍ ത്തികം ആക്ക ണം എന്നാണ് വിദ്യാ ഭ്യാസ മന്ത്രാലയം നിർദ്ദേശി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം

February 14th, 2019

foreign-medical-check-up-private-copmanies-ePathram
മസ്കത്ത് : സ്വദേശി വല്‍ക്കരണം കൂടുതല്‍ ശക്ത മാക്കു ന്നതിന്റെ ഭാഗ മായി ഒമാനിൽ സര്‍ക്കാര്‍ ആശുപത്രി കളിലും ഹെല്‍ത്ത് സെന്റ റുക ളിലും ജോലി ചെയ്യുന്ന വിദേശി നഴ്‌സു മാരെ പിരിച്ചു വിടുന്നു.

ബുറൈമി, ഖസബ്, ജഅലാന്‍ ബനീ ബു അലി, സുഹാര്‍, ഹൈമ, സീബ്, ബോഷര്‍, ഖൗല, മസ്കത്ത് റോയല്‍ ഹോസ്പി റ്റല്‍ എന്നി വിട ങ്ങളി ലാണ് 200 വിദേശി കൾക്ക് പകരം സ്വദേശി കള്‍ക്ക് നിയമനം  നല്‍കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖാഫില ദഫ് ടീമിനു അഭിനന്ദനം
Next »Next Page » സോഹാറില്‍ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ തുറന്നു »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine