യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ

May 8th, 2017

logo-uae-exchange-ePathram
അബു ദാബി : ധന വിനിമയ രംഗത്ത് നൂതന സാങ്കേതിക സംവിധാന ങ്ങൾ ലഭ്യമാ ക്കുവാ നായി യു. എ. ഇ. എക്സ് ചേഞ്ചും അബുദാബി ന്യൂ യോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ ധാരണാ പത്രം ഒപ്പു വച്ചു.

ഫിനാൻഷ്യൽ ടെക്നോളജി എന്ന പേരിൽ വികസിച്ചു വരുന്ന അത്യാ ധുനിക സാങ്കേതിക സംവി ധാന ങ്ങൾ യു. എ. ഇ. യിൽ വ്യാപി പ്പിക്കുന്ന തിനും പ്രവർ ത്തന ങ്ങൾ നവീ കരി ക്കുന്നതിനും വേണ്ടി യു. എ. ഇ. എക്സ് ചേഞ്ചും അബു ദാബി ന്യൂയോർക്ക് യൂണി വേഴ്‌ സിറ്റി യും തമ്മിൽ കരാ റായി.

അബുദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ പ്രമോദ് മങ്ങാടും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി അബു ദാബി സംരംഭകത്വ വിഭാഗം പ്രോവോസ്‌റ്റും ‘സ്‌റ്റാർട്ട് ആഡ്’ മാനേജിങ് ഡയറക്‌ട റുമായ രമേശ് ജഗന്നാഥനും കരാറിൽ ഒപ്പു വെച്ചു.

ന്യൂ യോർക്ക് യൂണി വേഴ്‌സിറ്റി വികസി പ്പിച്ചെടുത്ത ‘സ്‌റ്റാർട്ട് ആഡ്’ എന്ന സംവിധാനം ഉപ യോഗിച്ച് തങ്ങളുടെ മേഖല യിൽ പ്രവർത്തന ക്ഷമ തയും ആവർത്തിച്ചുള്ള ഉപയോഗ സാദ്ധ്യതകളും വർദ്ധി പ്പിക്കു വാനാ യിട്ടാണ് ഈ സംവിധാനം കൊണ്ട് വരുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

uae-is-arab-youths-favorite-country-in-arab-region-ePathram

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ. തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

May 2nd, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ജീവനക്കാ രികള്‍ക്ക് 90 ദിവസ ത്തെ പ്രസവാവധി അനു വദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു.

ഈ നിയമം പ്രാബ ല്യത്തിലാക്കി കൊണ്ട് യു. എ. ഇ. വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവ് ഇറക്കി.

ചട്ടത്തിന് അംഗീകാരം നല്‍കി ക്കൊണ്ട് ദുബായ് കിരീട അവ കാശി യും എക്‌സി ക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനുവരി യില്‍ ഉത്തരവ് ഇറക്കി യിരുന്നു.

2016 മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യ ത്തോടെ യായിരിക്കും ഉത്തരവ് നിലവില്‍ വരിക. ശമ്പളം ഇല്ലാതെ പരമാവധി ഒരു മാസ ത്തേക്കു കൂടി അവധി നീട്ടാനും സാധിക്കും. പ്രസവ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധി, വേതനം ഇല്ലാത്ത അവധി എന്നിവ ചേര്‍ത്ത് എടുക്കുവാനും അനു മതി യുണ്ട്. പരമാവധി 120 ദിവസ മാണ് ലഭിക്കുക. പ്രസാവ അനുബന്ധ അവധി ക്കാലത്ത് അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കൂ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന

May 1st, 2017

silver-taxi-in-abudhabi-ePathram
അബുദാബി : എമിറേറ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയും രാത്രി പത്ത് മുതല്‍ രാവിലെ ആറു മണി വരെ യും രണ്ടു പ്രവൃത്തി സമയ ങ്ങളി ലായി വിത്യസ്ഥ മായ നിരക്കു കളാ യിരിക്കും പ്രാബല്യ ത്തിൽ വരിക.

പുതുക്കിയ നിരക്ക് അനു സരിച്ച് രാവിലെ യുള്ള സമയ ങ്ങളില്‍ 5 ദിർഹ ത്തിൽ ആയി രിക്കും മീറ്റര്‍ ആരംഭിക്കുക. രാത്രി സമയ ങ്ങളില്‍ മീറ്റർ നിരക്ക് ആരംഭി ക്കുന്ന താവട്ടെ അഞ്ചര ദിർഹ ത്തിലും.

ഓരോ കിലോ മീറ്റര്‍ ഓട്ട ത്തിനും 1 ദിര്‍ഹം 80 ഫില്‍സ് വീതം ഈടാക്കും. വെയിറ്റിങ് ചാര്‍ജ്ജ് ഇന ത്തില്‍ മിനിറ്റിന് 50 ഫില്‍സ് നല്കണം. രാത്രി കാല ങ്ങളിലെ ടാക്സി യുടെ മിനിമം നിരക്ക് പത്തു ദിര്‍ഹം എന്നതില്‍ നിന്നും12 ദിര്‍ഹ മാക്കി ഉയര്‍ത്തി യിട്ടുണ്ട്.

പകല്‍ സമയ ങ്ങളില്‍ കോൾ സെൻററു കൾ വഴി ടാക്സി ബുക്ക് ചെയ്യാൻ നാല് ദിർഹവും രാത്രി പത്ത് മണിക്കു ശേഷം അഞ്ച് ദിർഹ വുമാണ് ചാര്‍ജ്ജ്.

അബുദാബി അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നുള്ള ടാക്സി കാറു കളുടെ മിനിമം നിരക്ക് 20 ദിര്‍ഹവും വാനു കളുടെ കുറഞ്ഞ നിരക്ക് 25 ദിര്‍ഹ വും ആക്കി യിട്ടുണ്ട്. അബു ദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അല്‍ മുഹൈരി യാണ് പുതിയ നിരക്ക് പ്രഖ്യാനം നടത്തി യത്. പുതിയ നിരക്ക് നില വില്‍ വരുന്ന തീയ്യതി വ്യക്ത മാക്കി യിട്ടില്ല

-Image Credit : Gulf News 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍

May 1st, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി : യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം തൊഴി ലാളി കളുടെ അവകാശ സംരക്ഷണം ആണെന്നും എല്ലാ വിഭാഗ ങ്ങളി ലുമുള്ള തൊഴി ലാളി കളുടെ സാമ്പത്തി കവും സാമൂഹി കവും രാഷ്ട്രീയ പരവു മായ അവ കാശ ങ്ങള്‍ സംരക്ഷി ക്കുവാനും അവസരങ്ങള്‍ സൃഷ്ടി ക്കുവാനും യു. എ. ഇ. ക്ക് കഴിഞ്ഞു എന്നും സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.

യു. എ. ഇ. യുടെ ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വര്‍ഷാചരണ ത്തി ന്റെ ഭാഗ മായി അബു ദാബി യാസ് ഐലന്‍ഡില്‍ സാംസ്‌കാരിക മന്ത്രാലയം സംഘ ടിപ്പിച്ച അന്താ രാഷ്ട്ര തൊഴിലാളി ദിനാചരണ ത്തില്‍ സംസാരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളര്‍ച്ച യില്‍ തൊഴി ലാളി കള്‍ നല്‍കിയ സംഭാ വന കളുടെ പ്രാധാന്യം വ്യക്ത മാക്കു കയാണ് തൊഴിലാളി ദിനാചരണ ത്തിലൂടെ ലക്ഷ്യമി ടുന്നത്. തൊഴിലാളി കളുടെ അവകാശ സംരക്ഷണ ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യ ത്തിന് യു. എ. ഇ. ഭരണാധി കാരി കളോ ടുള്ള നന്ദി യും ശൈഖ് നഹ്യാന്‍ അറിയിച്ചു.

വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള എണ്ണായിര ത്തോളം തൊഴി ലാളികള്‍ പങ്കെടുത്ത മേയ് ദിനാ ചരണ പരി പാടി യില്‍ യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ സബേരി, ഇന്ത്യന്‍ സ്ഥാന പതി നവദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുലം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
Next »Next Page » അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine