കുവൈറ്റിൽ പൊതു മാപ്പ് ജ​നുവ​രി 29 മു​ത​ൽ പ്രാബല്യത്തിൽ

January 29th, 2018

kuwait-flag-ePathram
കുവൈറ്റ് : സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രാബല്യ ത്തില്‍ വന്നു. താമസ കുടിയേറ്റ രേഖ കൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന വിദേശി കള്‍ക്ക് പിഴയോ ശിക്ഷാ നട പടികളോ ഇല്ലാതെ രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയ പരിധി 2018 ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ യാണ്.

രേഖ കള്‍ ഇല്ലാതെ കഴിയുന്ന വിദേശികൾ ഇളവു കാലം പ്രയോ ജന പ്പെടു ത്തുകയും ഇങ്ങിനെ രാജ്യം വിടാൻ തയ്യാറായി വരുന്ന വിദേശി കള്‍ക്ക് എല്ലാ സഹായ ങ്ങളും ചെയ്തു കൊടുക്കും എന്നും ആഭ്യന്തര മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിറ്റാമിന്‍ – ഡി ഇനി കുപ്പി വെള്ള ത്തില്‍

January 18th, 2018

injection-medicine-vitamin-D- ePathram
അബുദാബി : വിറ്റാമിന്‍ – ഡി അടങ്ങിയ കുപ്പി വെള്ളം യു. എ. ഇ. യിലെ വിപണിയി ലേക്ക് എത്തിയ തായി നിര്‍മ്മാ താക്കളായ അഗതിയ ഗ്രൂപ്പ് അറിയിച്ചു.

രണ്ടു ദിര്‍ഹം വിലയുള്ള 500 മില്ലീ ലിറ്റര്‍ ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ വെള്ള ക്കുപ്പിക്ക് ഓറഞ്ചു നിറ ത്തി ലുള്ള ലേബൽ പതിച്ചതാണ്.

എന്നാല്‍ വെള്ളത്തിനു നിറമോ, പ്രത്യേക സുഗന്ധമോ ഇല്ല. മാത്രമല്ല പ്രിസര്‍ വേറ്റര്‍ ചേര്‍ക്കാത്ത സാധാരണ വെള്ളം തന്നെ യാണ് ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ എന്ന് അഗതിയ ഗ്രൂപ്പ് മേധാവി കള്‍ വ്യക്ത മാക്കി.

രാജ്യത്തെ 78 ശതമാനം ആളുക ളിലും വിറ്റാ മിന്‍ – ഡി യുടെ കുറവു മൂലമുള്ള രോഗ ങ്ങള്‍ കണ്ടു വരുന്ന സാഹ ചര്യ ത്തിലാണ് ഇത്തരം ഒരു ആശയം പ്രാവര്‍ ത്തിക മാക്കിയത് എന്നും അഗതിയ ഗ്രൂപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം

November 27th, 2017

logo-uae-exchange-ePathram
അബുദാബി : പ്രതിദിനം പതിനായിരം ദിർഹം സമ്മാന വു മായി യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം കുറിച്ചു.

രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കൾ വഴി ഡിസംബർ 31 വരെ നടത്തുന്ന വിദേശ വിനിമയം, ബിൽ പേയ് മെന്റ് തുടങ്ങി എല്ലാ വിധ സേവന ങ്ങളും വിന്റർ പ്രമോഷ നിൽ ഉൾപ്പെടും.

കൂടാതെ പുതുതായി ആരംഭിച്ച ഓൺ ലൈൻ മണി ട്രാൻസ്ഫർ സേവനം വഴിയും സമ്മാനം കരസ്ഥ മാക്കു വാന്‍ അവസരം ലഭിക്കും.

ദിവസേന നറുക്കെടു പ്പിലൂടെ 10000 ദിർഹം സമ്മാന മായി നേടുന്ന വിജയി യെ യു. എ. ഇ. എക്സ് ചേഞ്ച് ഫേയ്സ് ബുക്ക് പേജി ലൂടെ അറി യിക്കും.

കഴിഞ്ഞ വർഷം തുടങ്ങിയ വിന്റർ പ്രമോഷൻ ഈ വർഷവും അവതരി പ്പിക്കു മ്പോൾ ‘ദിവ സവും ക്യാഷ് പ്രൈസ്’ എന്ന വലിയ ആകര്‍ ഷണം ഉണ്ടെന്നും ഇത് ഉപ ഭോക്താ ക്കളുടെ ഹ്രസ്വ – ദീർഘ കാല സ്വപ്ന ങ്ങൾക്ക് സായൂജ്യ സാദ്ധ്യത യാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കയ്യിദ് പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നബിദിനവും ദേശീയ ദിനവും : സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി

November 26th, 2017

uae-national-holiday-ePathram
അബുദാബി : രക്‌ത സാക്ഷി ദിനം (നവംബർ- 30), നബി ദിനം (ഡിസംബര്‍ – ഒന്ന്), ദേശീയ ദിനം (ഡിസംബര്‍- രണ്ട്) എന്നിവ പ്രമാണിച്ച് യു. എ. ഇ. യിലെ സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി ആയിരിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ക്ക് ഡിസംബര്‍ മൂന്ന് ഞായ റാഴ്ചയും അവധി ആയിരിക്കും. തിങ്കളാഴ്ച മുതല്‍ മാത്രമേ തുറന്നു പ്രവൃത്തി ക്കുക യുള്ളൂ.

എന്നാൽ ഡിസംബര്‍- മൂന്ന് ഞായറാഴ്ച മുതല്‍ സ്വകാര്യ മേഖല യില്‍ പ്രവൃത്തി ദിനം ആയിരിക്കും എന്ന് മനുഷ്യ വിഭവ ശേഷി, സ്വദേശി വൽക്കരണ മന്ത്രാലയം അധി കൃതർ അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പണം അയക്കു വാന്‍ യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പും വെബ് സൈറ്റും

November 8th, 2017

logo-uae-exchange-ePathram
അബുദാബി : ഉപഭോക്താക്കൾക്ക് തങ്ങളുടെ ലാപ് ടോപ്പില്‍ നിന്നും ഓൺ ലൈൻ വഴി യോ മൊബൈൽ ആപ് വഴി യോ പണം അയക്കു വാന്‍ കഴി യുന്ന സംവി ധാന ങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ച് രംഗത്ത്.

മൊബൈൽ ആപ്പിലോ യു. എ. ഇ. എക്സ് ചേഞ്ച് വെബ് സൈറ്റിലോ ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാൽ യു. എ. ഇ. യിൽ നിന്ന് ലോകത്ത് എവിടേക്കും ഓൺ ലൈനി ലൂടെ പണം അയക്കു വാന്‍ കഴിയുന്ന താണ് ഈ സംവി ധാനം.  ഇടപാടി ന്റെ പുരോ ഗതിയും ഉദ്ദിഷ്ട ലക്ഷ്യ ത്തിലേ ക്കുള്ള ഗതിയും മനസ്സിലാ ക്കു വാനുള്ള ട്രാക്കർ ഓപ്‌ഷ നും എസ്. എം. എസ്, ഇ – മെയിൽ മെസേജിംഗ് സര്‍ വ്വീസും ലഭ്യമാണ്.

മാത്രമല്ല ഈ ആപ്പി ലൂടെ ഉപഭോ ക്താ ക്കൾ ക്ക് യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളുടെ ഏറ്റവും അടു ത്തുള്ള ലൊക്കേ ഷൻ കണ്ടെത്തു വാനുള്ള സംവി ധാനവും ഒരുക്കി യിട്ടുണ്ട്.

ആപ്പിൾ, ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റ ങ്ങളിൽ ലഭ്യ മാകുന്ന ഈ മൊബൈൽ ആപ്പ് സമ്പൂർണ്ണ സുരക്ഷി തവു മാണ് എന്ന് യു. എ. ഇ. എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറി യിച്ചു.

പെയ്‌മെന്റ് ഗേറ്റ് വേ, ഡയറക്റ്റ് ഡെബിറ്റ് സിസ്റ്റം പോലുള്ള സംവി ധാന ങ്ങളാണ് ഇതിന് ഉപ യോഗ പ്പെടു ത്തുന്നത്.  ഉദ്ദേശി ക്കുന്ന ഗുണ ഭോക്താവിന്റെ ബാങ്ക് അക്കൗണ്ടി ലേക്ക് പണം അയ ക്കുന്ന തിനു പുറമെ, ലോക ത്തെ 165 രാജ്യങ്ങളിലെ രണ്ട് ലക്ഷ ത്തോളം പേ – ഔട്ട് ലൊക്കേ ഷനു കളി ലേക്കും പണം അയക്കുവാന്‍ കഴിയും.

ഡിജി റ്റൽ രംഗ ത്തു നടത്തുന്ന വികസന ങ്ങളുടെ ഭാഗ മായി ട്ടാണ് ഓൺ ലൈൻ മണി ട്രാൻസ്ഫർ ആരംഭിക്കു ന്നത് എന്നും ഈ വലിയ സാങ്കേതിക കുതി പ്പിന് തങ്ങൾക്ക് വഴി ഒരു ക്കിയ യു. എ. ഇ. സെൻട്രൽ ബാങ്കി നോട് നന്ദി ഉണ്ടെന്നും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് അറി യിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അലൈന്‍ ഐ. എസ്​. സി. കേരള പ്പിറവി ദിനാ ഘോഷം
Next »Next Page » ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine