ഷാർജ : വിസാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പൊതു മാപ്പ് നൽകും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകൾ വ്യാജം ആണെന്നും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ കൈകൊള്ളും എന്നും ഷാർജ പോലീസ്.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് താമസം നിയമ വിധേയമാക്കി നൽകും എന്നും ഇതിനായി ചെറിയ തുക ഫീസ് അടക്കണം എന്നും സർവ്വീസ് സെന്‍റർ സന്ദർശിച്ച് അപേക്ഷ നൽകണം എന്നും വാർത്ത പ്രചരിച്ചിരുന്നു.
എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ് എന്നും വ്യാജ വാര്‍ത്തകളേയും കുപ്രചരണങ്ങളെയും കരുതി ഇരിക്കണം എന്നും മുന്നറിയിപ്പു നല്‍കി. സാമൂഹിക മാധ്യമങ്ങള്‍ വഴി വരുന്ന വ്യാജ സന്ദേശങ്ങളിൽ വഞ്ചിക്കപ്പെടരുത് എന്നും ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ ആശ്രയിക്കണം എന്നും ഷാർജ പോലീസ് ഓര്‍മ്മിപ്പിച്ചു.
അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന കുറ്റത്തിന് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ എന്ന് യു. എ. ഇ. പബ്ലിക് പ്രൊസിക്യൂഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
- Sharjah Police FaceBook , Twitter
- അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുത്