പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും

June 24th, 2020

mawaqif-vehicle-parking-fees-ePathram

അബുദാബി : കൊവിഡ് വൈറസ് വ്യാപനം കാരണം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്ന മവാഖിഫ് പേയ്മെന്റ് സംവിധാനം ജൂലായ് ഒന്നു മുതൽ വീണ്ടും തുടങ്ങും.

കൊവിഡ് മഹാമാരി യുടെ ഈ വെല്ലുവിളി നിറഞ്ഞ കാലയളവിൽ ജന ങ്ങള്‍ക്ക് സഹായം എന്ന നിലയില്‍ 3 മാസത്തേക്ക് നിറുത്തി വെച്ചിരുന്ന പാര്‍ക്കിംഗ് ഫീസ്, 2020 ജൂലായ് 1 ബുധന്‍ മുതൽ പുനരാരംഭിക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി സംയോജിത ഗതാഗത കേന്ദ്രം (ITC) വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി പാർക്കിംഗ് ഫീസ് പേയ്മെന്റ് മെഷീനുകള്‍ അണു വിമുക്തമാക്കും. എന്നിരുന്നാലും സാമൂഹ്യ സുരക്ഷ മുന്‍ നിറുത്തി എസ്. എം. എസ്. വഴിയോ ഡാർബ് ആപ്ലിക്കേഷൻ – ഓൺ ലൈന്‍ വഴിയോ ഫീസ് അടക്കുന്ന രീതി പിന്തുടരണം.

മവാഖിഫ് പാര്‍ക്കിംഗ് ഫീസ് സമയ ക്രമം :

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കാലത്ത് 8 മണി മുതൽ രാത്രി 12 മണി വരെ. പ്രീമിയം പാർക്കിംഗ് (നീല, വെള്ള നിറങ്ങൾ) മണിക്കൂറിന് 3 ദിര്‍ഹം എന്ന നിരക്കിൽ പരമാവധി 4 മണിക്കൂർ. സ്റ്റാൻഡേർഡ് പാർക്കിംഗ് (നീല, കറുപ്പ് നിറങ്ങൾ) മണിക്കൂറിന് 2 ദിര്‍ഹം അല്ലെങ്കിൽ പ്രതിദിനം 15 ദിർഹം.

പൊതു അവധി ദിനമായ വെള്ളിയാഴ്ച, ഔദ്യോഗിക അവധി ദിനങ്ങള്‍ എന്നിവക്ക് പാര്‍ക്കിംഗ് ഫീസ് ഇല്ല. പള്ളികൾക്ക് സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളില്‍ നിസ്കാര സമയങ്ങളില്‍ (വാങ്ക് വിളിച്ചതു മുതൽ 45 മിനിറ്റ്) പാർക്കിംഗ് ഫീസ് ഇല്ല.

റെസിഡൻഷ്യൽ ഏരിയകളിലെ പാര്‍ക്കിംഗ്  ‘റസിഡന്റ് പെർമിറ്റ്’ ഉള്ള വാഹന ഉടമ കൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. അവിടങ്ങളില്‍ മറ്റു വാഹന ങ്ങള്‍ പാര്‍ക്കു ചെയ്താല്‍ പിഴ ഈടാക്കു കയും ചെയ്യും.

* W A M 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിർബ്ബന്ധിത ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ

June 5th, 2020

uae-labour-in-summer-ePathram

അബുദാബി : രാജ്യത്ത് 3 മാസം നീളുന്ന നിർബ്ബ ന്ധിത ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യ ത്തിൽ വരും. ശക്ത മായ ചൂട് അനുഭവ പ്പെടുന്ന ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതല്‍ മൂന്നു മണി വരെ യാണ് നിർബ്ബന്ധിത ഉച്ച വിശ്രമ സമയം.

കൊവിഡ്-19 പശ്ചാത്തലത്തിൽ, സുരക്ഷാ മുൻ കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാ യിരി ക്കണം ഉച്ച വിശ്രമ നിയമം പാലിക്കേണ്ടത് എന്ന് മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു.

നിയമ ലംഘനം നട ത്തുന്ന കമ്പനി യില്‍ നിന്നും 5,000 മുതൽ 50,000 ദിർഹം വരെ പിഴ ഈടാക്കു കയും ഈ സ്ഥാപ നങ്ങളെ തരം താഴ്ത്തു കയോ കരിമ്പട്ടിക യിൽ പ്പെടുത്തുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യാത്രാ നിയന്ത്രണം : അത്യാവശ്യ യാത്ര ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

June 4th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : തലസ്ഥാനത്തു നിന്നുള്ള യാത്രാ വിലക്ക് നില നിൽക്കുന്നതിനാൽ അടിയന്തര ആവശ്യക്കാര്‍ക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യുവാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി അബുദാബി പൊലീസ് വെബ് സൈറ്റിലെ മൂവ് പെര്‍മിറ്റ്’ എന്ന വിഭാഗ ത്തില്‍ അപേക്ഷിക്കണം.

അബുദാബിയിൽ നിന്നും അല്‍ ഐന്‍, അൽ ദഫ്റ മേഖല കളിലേക്കും മറ്റ് എമിറേറ്റു കളിലേക്കും യാത്ര ചെയ്യുന്ന തിന് മൂവ് പെര്‍മിറ്റ് വഴി അനുമതി വാങ്ങി യിരിക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ബാധകമാണ്.

കൊവിഡ് വൈറസ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തി ക്കുന്ന ആരോഗ്യ പ്രവർത്തകർ, അഗ്നി ശമന സേന, ആംബുലൻസ്, പൊലീസ് തുടങ്ങി അവശ്യ സര്‍വ്വീസു കളേയും യാത്രാ വില ക്കില്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളോട് പൊതുജനം സഹകരി ക്കണം എന്ന് അബു ദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാസ്കും ഗ്ലൗസ്സും അലക്ഷ്യമായി ഇട്ടാല്‍ 1000 ദിര്‍ഹം പിഴ

June 2nd, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram
അജ്മാന്‍ : ഉപയോഗിച്ച മാസ്കുകളും ഗ്ലൗസ്സു കളും അലക്ഷ്യമായി പൊതു സ്ഥലത്ത് ഇട്ടാല്‍ 1000 ദിർഹം പിഴ ഈടാക്കും എന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പു നല്‍കി. യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമം അനുസരി ച്ചാണ് ഈ ശിക്ഷ. വാഹനം ഓടിക്കുന്ന വരാണ് കയ്യുറ കളും മുഖാവരണവും റോഡില്‍ വലിച്ച് എറി യുന്നത് എങ്കിൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും നൽകും.

മുഖാവരണം, കയ്യുറകള്‍ എന്നിവ ഉപേക്ഷിക്കുവാനുള്ള ശരിയായ മാർഗ്ഗം അവ ഒരു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടു മാലിന്യം നിക്ഷേപിക്കുന്ന കൂട്ടത്തില്‍ ഇടുക എന്നതാണ്. അല്ലാത്ത പക്ഷം കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണം ആയേക്കാം. ഉത്തരവാദിത്വം ഇല്ലാത്ത ഇത്തരം പെരുമാറ്റം പൊതു സുരക്ഷക്ക് അപകടമാണ് എന്നും അജ്മാന്‍ പോലീസ് ഓര്‍മ്മിപ്പിച്ചു.

കൊവിഡ് വൈറസ് ബാധയുടെ തുടക്കം മുതൽ പൊതു ജനങ്ങൾക്ക് ഇടയിൽ ഇതേക്കുറിച്ച് അവബോധം ഉണ്ട് എങ്കിലും ചിലർ ഇപ്പോഴും മാസ്കുകളും ഗ്ലൗസ്സുകളും അലക്ഷ്യമായി വലിച്ച് എറിയുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പ്പെട്ടിരുന്നു.

അതുകൊണ്ടു കൂടിയാണ് പിഴ ശിക്ഷ ഏര്‍പ്പെടുത്തുന്നത് എന്നും അജ്മാന്‍ പോലീസ് ആരോഗ്യ സുരക്ഷാ സമിതി മേധാവി ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ ഗാഫ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി എമിറേറ്റില്‍ ഒരാഴ്ച യാത്രാ നിയന്ത്രണം

June 1st, 2020

awareness-from-abudhabi-police-ePathram

അബുദാബി : ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതൽ ഒരാഴ്ച ക്കാലം അബുദാബി എമിറേറ്റില്‍ യാത്രാ നിയന്ത്രണം നിലവില്‍ വരും. സ്വദേശി കൾക്കും വിദേശികൾക്കും നിയന്ത്രണം ബാധകമാണ്. കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനും കൊവിഡ് പരിശോധന ശക്ത മാക്കു ന്നതിന്റെ ഭാഗവു മായിട്ടാണ് ഈ നടപടി.

എമിറേറ്റിലെ വിവിധ മേഖലക ളായ അൽ ഐൻ, അൽ ദഫ്റ റീജ്യണു കള്‍ക്ക് ഇടയിൽ യാത്ര ചെയ്യുന്നതിനും തലസ്ഥാനത്തു നിന്നും മറ്റ് എമിറേറ്റുകളി ലേക്ക് യാത്ര ചെയ്യുന്ന തിനും അവിടങ്ങളില്‍ നിന്നും അബുദാബി എമിറേറ്റി ലേക്കും എത്തുന്നതി നുമാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇതിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

മാളുകൾ, റസ്റ്റോറൻറുകൾ, ഹോട്ടൽ, മ്യൂസിയ ങ്ങൾ, ബീച്ചുകൾ എന്നിവ യിലേക്ക് 40 % ആളുകൾക്ക് വരെ പ്രവേശനം അനുവദിക്കും. എന്നാൽ, 12 വയസ്സിനു താഴെ യും 60 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് ഇവിട ങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.

ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് വിവിധ ഭാഷ കളിലായി ആരോഗ്യ വകുപ്പ്, അബു ദാബി പൊലീസ്, മീഡിയ ഓഫീസ് എന്നിവ യുടെ സംയുക്ത പ്രസ്താവന സോഷ്യൽ മീഡിയ കളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഔദ്യോഗിക വാര്‍ത്ത ‘വാം’ ഇനി മലയാള ഭാഷ യിലും വായിക്കാം.
Next »Next Page » മാസ്കും ഗ്ലൗസ്സും അലക്ഷ്യമായി ഇട്ടാല്‍ 1000 ദിര്‍ഹം പിഴ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine