അബുദാബി : ദേശീയ തലത്തില്‍ നടന്നു വരുന്ന കൊവിഡ്–19 അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ദിവസവും രാത്രി 8 മണി മുതൽ അടുത്ത ദിവസം രാവിലെ 6 മണി വരെ ആയിരിക്കും അണു നശീകരണ പരിപാടി നടക്കുക.
വിവിധ എമിറേറ്റു കളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങിയ അണു നശീകരണ പ്രക്രിയ ഞായറാഴ്ച രാവിലെ ആറു മണി വരെ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ കൂടുതല്‍ സമഗ്രവും മികവുറ്റതു മായ പ്രവര്‍ത്ത നങ്ങള്‍ക്കു വേണ്ടി യാണ് സമയം ദീര്‍ഘിപ്പിച്ചത് എന്ന് യു. എ. ഇ. ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
جانب من جهود الدفاع المدني في #دبي، خلال تعقيم مختلف مناطق ومرافق دبي ضمن برنامج التعقيم الوطني.#Dubai’s Civil Defence taking part in the National Disinfection Programme to combat the spread of COVID-19 and keep our society safe and healthy.@DCDDubai pic.twitter.com/n1lLa3tyCY
— Dubai Media Office (@DXBMediaOffice) March 28, 2020
അണു നശീകരണ പ്രവര്‍ത്തന സമയത്ത് വീടിനു പുറത്ത് ഇറങ്ങുന്നവരെ നിയമ ലംഘകർ ആയി കണക്കാക്കി വൻ പിഴ ചുമത്തും.
വീടുകളിൽ ക്വേറന്റൈന്‍ കഴിയേണ്ടവർ നിയമം ലംഘി ച്ചതു കൊണ്ടാണ് കൊവിഡ്–19 രോഗി ക ളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദാ അൽ ഹുസ്നി പറഞ്ഞു.