റിയാദ് : സൗദി അറേബ്യയിൽ ആദ്യ വനിതാ മന്ത്രി യായി ഡോ. തമാദർ ബിൻത് യൂസഫ് അല് റമ്മാഹ് അധി കാര മേറ്റു. ഭരണ രംഗത്തും സൈന്യ ത്തിലും നടക്കുന്ന പുനഃ സംഘടന യുടെ ഭാഗ മായിട്ടാണ് തൊഴില് – സാമൂ ഹിക വികസന സഹ മന്ത്രി യായി സല്മാന് രാജാവ് ഇവരെ നിയമിച്ചത്.
പ്രധാനപ്പെട്ട ഒരു വകുപ്പി ന്റെ നേതൃത്വ ത്തി ലേക്ക് എത്തുന്ന ആദ്യ സൗദി വനിത യാണ് ഡോ. തമാദർ ബിൻത് യൂസഫ് അല് റമ്മാഹ് എന്ന് സൗദി പ്രസ്സ് ഏജന്സി റിപ്പോര്ട്ട് ചെയ്തു.