ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

April 5th, 2015

vinod-nambiar-e-nest-family-campaign-ePathram
ദുബായ് : ഇ നെസ്റ്റിന്റെ ആഭിമുഖ്യ ത്തില്‍ ‘നവ സാമൂഹ്യ മാധ്യമ ങ്ങളും കുടുംബ ബന്ധ ങ്ങളും’ എന്ന വിഷയ ത്തില്‍ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.

വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.

ബന്ധങ്ങൾ ശിഥിലമാക്കുന്ന തിന് പകരം നവ സാമൂഹ്യ മാധ്യമ ങ്ങളെ സാമൂഹിക ബന്ധ ങ്ങളുടെ ശാക്തീകരണ ത്തിനും സാമൂഹ്യ സേവന ത്തിനു മുള്ള മാധ്യമം ആക്കി മാറ്റുക യാണ് വേണ്ടത് എന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, യു. സി. ശംസുദ്ധീന്‍, നജീബ്, രാജന്‍ കൊളവിപാലം, മുഹമ്മദ് അലി, ഹംസ പയ്യോളി, അഫ്‌സല്‍ ശ്യാം എന്നിവര്‍ സംസാരിച്ചു.

ഇ നെസ്റ്റ് ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ് ഉപഹാരം നല്കി. ഹാരിസ് കോസ്‌മോസ് സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

അക്ഷരം സാംസ്കാരിക സന്ധ്യ ഷാര്‍ജയില്‍

March 18th, 2015

aksharam-samskarika-sandhya-ePathram
ഷാര്‍ജ : പ്രവാസ ഭൂമികയിലെ പ്രമുഖരായ എഴുത്തു കാരുമായി സംവദിക്കാന്‍ യൂത്ത് ഇന്ത്യ ഷാര്‍ജ അവസരം ഒരുക്കുന്നു.

മാര്‍ച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ സംഘടി പ്പിക്കുന്ന ’അക്ഷരം’ സാംസ്കാരിക സന്ധ്യ യില്‍ എഴുത്തു കാരായ സാദിഖ് കാവില്‍ (ഔട്ട്പാസ്), ഹാറൂണ്‍ കക്കാട് (മരുഭൂമിയിലെ കയ്പു മരങ്ങള്‍), വിജു. സി. പരവൂര്‍ (കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍), സാജിദ അബ്ദുല്‍ റഹ്മാന്‍ (സ്വോണ്‍ റിവറിലെ വര്‍ണ്ണ മരാളങ്ങള്‍), സലീം അയ്യനത്ത് (ഡിബോറ) എന്നിവര്‍ തങ്ങളുടെ എഴുത്തനുഭവങ്ങള്‍ പങ്കു വയ്ക്കും.

എന്‍. എം. രഘു നന്ദനന്‍ രചിച്ച ‘ഋതുപുഷ്പങ്ങള്‍ തേടി’ എന്ന പുസ്തക പ്രകാശനം നടക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പാട്ട്, കവിത, നാടകം എന്നിവ അവതരിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on അക്ഷരം സാംസ്കാരിക സന്ധ്യ ഷാര്‍ജയില്‍

എമിറേറ്റ്‌സ് ഐ. ഡി. പേജ് ഫെയ്സ് ബുക്കിൽ ഒന്നാമത്

January 24th, 2015

emirates-identity-authority-logo-epathram
അബുദാബി : യു. എ. ഇ. യിലെ ഗവണ്മെന്റ് സ്ഥാപന ങ്ങളുടെ ഫേസ്ബുക്ക് പേജു കളില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശി ക്കുന്നത് എമിറേറ്റ്‌സ് ഐഡന്റിറ്റി യുടെ പേജ് ആണെന്ന് പോയ വര്‍ഷത്തെ കണക്കുകള്‍ പറയുന്നു.

1,63,000 ഓളം സ്വദേശികൾ എമിറേറ്റ്‌സ് ഐ. ഡി. പേജ് പിന്‍ തുടരുന്നു. കൂടുതല്‍ ജന ങ്ങളിലേക്ക് ഐ. ഡി വകുപ്പി ന്റെ സേവന ങ്ങളും വിവര ങ്ങളും ലഭ്യ മാക്കുന്ന തില്‍ നവ സാമൂഹിക മാധ്യമങ്ങള്‍ നിര്‍ണായക മായ സ്വാധീനമാണ് ചെലുത്തുന്നത് എന്ന് എമിറേറ്റ്‌സ് ഐ. ഡി.വകുപ്പ് ഗവണ്‍മെന്റ്, സോഷ്യല്‍ കമ്യൂണി ക്കേഷന്‍ വിഭാഗം ഡയരക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മാമരി പറഞ്ഞു.

സോഷ്യല്‍ ബ്രേക്കേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ഐ. ഡി. വകുപ്പി ന്റെ ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിച്ച വരുടെ എണ്ണത്തില്‍ 124 ശതമാനം വര്‍ധന യാണ് 2014 ല്‍ ഉണ്ടായിട്ടുള്ളത്. യു ട്യൂബില്‍ പിന്തുടരുന്ന വരുടെ എണ്ണ ത്തില്‍ 342.5 ശതമാനത്തിന്റെ വളര്‍ച്ച യാണ് കാണിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on എമിറേറ്റ്‌സ് ഐ. ഡി. പേജ് ഫെയ്സ് ബുക്കിൽ ഒന്നാമത്

അവാര്‍ഡ് ഫോര്‍ ക്രിയേറ്റീവ് പോലീസ് ഐഡിയ

January 23rd, 2015

abudhabi-police-press-meet-ePathram
അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയം രാജ്യാന്തര തല ത്തില്‍ പോലീസ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്ന തായി ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ അബുദാബി പോലീസ് ഹെഡ്ക്വാര്‍ട്ടേസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മുഖ്യ കാര്‍മികത്വ ത്തിലുള്ള പദ്ധതി, ‘മിനിസ്ട്രി ഓഫ് ഇന്റീരിയേഴ്‌സ് അവാര്‍ഡ് ഫോര്‍ ക്രിയേറ്റീവ് പോലീസ് ഐഡിയ ”എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക.

പോലീസി ന്റെ പ്രവര്‍ത്തന ങ്ങള്‍ ആധുനികവും സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ക്രിയാത്മക വുമായ പദ്ധതി കളും നിര്‍ദേശ ങ്ങളും അവതരിപ്പി ക്കുകയും നടപ്പിലാക്കു കയും ചെയ്യുന്ന വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കു മാണ് അവാര്‍ഡ് നല്‍കുക.

ഓണ്‍ ലൈന്‍ നോമിനേഷനി ലൂടെയാണ് അപേക്ഷകള്‍  സ്വീകരിക്കുക.

പോലീസ് സേന യുടെ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ ജനകീയ മാക്കുക എന്നതിന്റെ ഭാഗ മായി നൂതന ആശയ ങ്ങളും പദ്ധതി കളും ആവിഷ്കരിച്ച് പോലീസ് സേന യെ കൂടുതല്‍ നവീകരി ക്കാനും കൂടിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തു ന്നത് എന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ഡോ. നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അവാര്‍ഡ് ഫോര്‍ ക്രിയേറ്റീവ് പോലീസ് ഐഡിയ

‘മാഞ്ഞു പോയ ശീർഷകങ്ങൾ’ പ്രകാശനം ചെയ്തു

January 21st, 2015

maanju-poya-sheershakangal-naineeka-nidhi-ePathram
ദുബായ് : പുതു തലമുറയിലെ എഴുത്തുകാരി നൈനീക നിധി യുടെ കവിതാ സമാഹാരമായ ‘മാഞ്ഞു പോയ ശീർഷക ങ്ങൾ’ എന്ന കൃതിയുടെ ദുബായിലെ പ്രകാശനം പ്രമുഖ എഴുത്തു കാരുടെ സാന്നിദ്ധ്യത്തില്‍ നടന്നു.

anil-kumar-cp-rajesh-chithira-release-poetry-ePathram

കഥാകൃത്ത് അനിൽ കുമാർ സി. പി., കവി രാജേഷ് ചിത്തിര ക്ക് നൽകി യാണ് പ്രകാശനം നിർവ്വഹിച്ചത്.

സി. എൽ. എസ്സ്. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തെ കുറിച്ച് ലീല എം. ചന്ദ്രൻ വിശദീകരിക്കുകയും പുസ്തക പരിചയം നടത്തുകയും ചെയ്തു.

ചടങ്ങിൽ റ്റി. കെ. ഉണ്ണി, വിരോധാഭാസൻ, ശ്രീക്കുട്ടൻ, ജിമ്മി ജോൺ, ജെഫു ജൈലാഫ്, ഷജീർ മുണ്ടോളി എന്നിവർ സംസാരിച്ചു. പ്രകാശന ത്തിനു ശേഷം കവിയരങ്ങും നടന്നു

- pma

വായിക്കുക: , ,

Comments Off on ‘മാഞ്ഞു പോയ ശീർഷകങ്ങൾ’ പ്രകാശനം ചെയ്തു


« Previous Page« Previous « ചാവക്കാട് മഹല്ല് യു. എ. ഇ. കൂട്ടായ്മ രൂപീകരിച്ചു
Next »Next Page » കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌ »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine