ദോഹ: ഫേസ്ബുക്ക് പോസ്റ്റില്‍ മുസ്ലിംങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി എന്ന് ആരോപിച്ച് ഖത്തറില്‍ മലയാളികള്‍ ചേര്‍ന്ന് മലയാളി യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു സംഘം മലയാളികള്‍ ചേര്‍ന്ന് അതി ക്രൂരമായിട്ട് മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മര്‍ദ്ദനമേറ്റ് അവശനായി നിലത്തു വീണ യുവാവിനെ വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നുണ്ട്.
ഖത്തറില്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളി യുവവിനെ സമാനമായ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും അതിരുകടക്കുന്നതും തങ്ങള്‍ക്ക് അപ്രിയമായ പോസ്റ്റുകളും കമന്റുകളും ഇടുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയോ അവരുടെ ജോലി നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതുമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.