റിയാദ്: സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സ യിലാ യിരുന്നു. ഡിസംബര്‍ 31 ന് ന്യൂമോണിയ ബാധയെ ത്തുടര്‍ന്ന് അദ്ദേഹത്തെ ആശു പത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു.
സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവായി സ്ഥാനമേല്‍ക്കും.
സൌദി യുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. 2005ലാണ് സൌദി യുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില്‍ പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൌദി രാജാവായത്.