അബുദാബി : ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫ യേഴ്സ് (ജി. ഡി. ആര്‍. എഫ്. എ.) സ്ഥാപി ച്ചിട്ടുള്ള അത്യാധുനിക സാങ്കേതിക സംവി ധാനം വഴി യു. എ. ഇ. വിസ അപേക്ഷകള്‍ 15 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കും എന്നും ആര്‍ട്ടി ഫിഷ്യല്‍ ഇന്റ ലിജന്‍സ് അടി സ്ഥാന മാക്കി പ്രവര്‍ ത്തി ക്കുന്ന എന്‍ട്രി പെര്‍മിറ്റ് 50 പ്ലസ് എന്ന സംവി ധാന ത്തിലൂടെ അവി ശ്വസ നീയ വേഗത യില്‍ ഇലക്ട്രോ ണിക് വിസ അനു വദി ക്കുവാന്‍ കഴിയുന്നു എന്നും അധികൃതര്‍ അറി യിച്ചു.
മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ച് പരി ശോധന കൾ എല്ലാം കമ്പ്യൂട്ടര്‍ വല്‍ ക്കരി ച്ചതിലൂടെയാണ് 50 പ്ലസ് എന്ന സംവി ധാനം പ്രവര്‍ത്തിക്കുന്നത്.
ജി. ഡി. ആര്‍. എഫ്. എ. യുടെ വെബ്സൈറ്റ് വഴി യോ മൊബൈല്‍ ആപ്ലി ക്കേഷന്‍ വഴിയോ വിസാ അപേക്ഷ കള്‍ നല്‍കാം. വിസ അനു വദി ക്കുന്ന തിന് മുന്‍പ് രേഖ കള്‍ മനുഷ്യ സഹായം ഇല്ലാതെ തന്നെ പരി ശോധി ക്ക പ്പെടും. ഇത് പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോ ണിക് വിസ അനു വദി ക്കുകയും ചെയ്യും.
പുതിയ സം വി ധാനം നിലവില്‍ വന്ന ശേഷം 50 ലക്ഷം അപേക്ഷ കള്‍ റെക്കോ ര്‍ഡ് വേഗ ത്തില്‍ ഇതിനോടകം തീര്‍പ്പാക്കി. ഒരു മിനിറ്റു പോലും വിസ കേന്ദ്ര ത്തില്‍ കാത്തി രി ക്കേണ്ടി വരാതെ ആയതോടെ, സര്‍വ്വീസ് സെന്ററു കളിലെ തിരക്ക് 99 ശത മാനവും ഇല്ലാതായി എന്നും
മനുഷ്യരേക്കാള്‍ കൃത്യത യോടെ രേഖകള്‍ പരിശോ ധിച്ച് തീരുമാനം എടുക്കുന്ന 50 പ്ലസ് സംവി ധാനത്തി ലൂടെ യു. എ. ഇ. ക്ക് 50 വര്‍ഷം മുന്നോട്ട് സഞ്ചരി ക്കുവാന്‍ സാധിച്ചു എന്നും ജി. ഡി. ആര്‍. എഫ്. എ. ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മർറി പറഞ്ഞു.
- വിസാ സംബന്ധമായ വിവരങ്ങള്‍ : ഇവിടെ ക്ലിക്ക് ചെയ്യുക
- എൻട്രി പെര്‍മിറ്റ് – റസിഡന്‍സ് വിസ തമ്മിലുള്ള വിത്യാസങ്ങള്‍