റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

June 7th, 2023

abudhabi-police-warning-against-rubber-necking-ePathram

അബുദാബി : അഗ്നിബാധ, റോഡ് അപകടം നടന്ന സ്ഥലം എന്നിവിടങ്ങളിൽ കൂട്ടം കൂടി നിന്ന് രക്ഷാ പ്രവർത്തകർക്കു മാർഗ്ഗ തടസ്സം  സൃഷ്ടിക്കുന്ന വര്‍ക്ക് ആയിരം ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പൊലീസ്.

അപകട ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കുന്നവര്‍ക്ക് എതിരെയും കർശ്ശന നടപടി സ്വീകരിക്കും.

അപകട സ്ഥലങ്ങളിലെ കാഴ്ചകള്‍ കാണുവാനും ദൃശ്യങ്ങള്‍ പകര്‍ത്തുവാനും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ അവിടേക്ക് ആംബുലന്‍സ് – പോലീസ് – സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രയാസം സൃഷ്ടിക്കും.

അപകട സ്ഥലത്തേക്ക് യാതൊരു ശ്രദ്ധയും ഇല്ലാതെ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ അതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയും അപകട സ്ഥലത്തേക്ക് ആയിരിക്കും. അതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.

അപകടത്തിൽപ്പെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്തു കൂടി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണം. അപകടം കാണാൻ വേണ്ടി വേഗത കുറച്ച് എത്തി നോക്കുന്നതും ഗതാഗത തടസ്സം ഉണ്ടാക്കും എന്നും അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം

June 7th, 2023

logo-mehfil-dubai-nonprofit-organization-ePathram
ഷാർജ : നൂറോളം ഹ്രസ്വ സിനിമകളിൽ നിന്നും ജൂറി തെരഞ്ഞെടുത്ത 12 ഹ്രസ്വ സിനിമകളുടെ പ്രദർശന ത്തോടെ രണ്ടാമത് മെഹ്ഫിൽ ചലച്ചിത്രോത്സവം അരങ്ങേറി.

മത്സരത്തിൽ സമ്മാനാർഹരായവർ :

മികച്ച ചിത്രം : റെസനൻസ്. മികച്ച സംവിധായകൻ : ബൈജു ചേകവർ. മികച്ച തിരക്കഥ : ഡൈന റെഹീൻ. രണ്ടാമത്തെ ചിത്രം : ഓളാട.

മികച്ച നടൻ : ഗിരീഷ് ബാബു കാക്കാവൂർ (ചിത്രം : പാര്). മികച്ച നടി : ഷിനി അമ്പലത്തൊടി (ചിത്രം : റെസനൻസ്). ബാല നടന്‍ : പി. വി. ആദിത്യൻ. ക്യാമറ : രാഗേഷ് നാരായണൻ. എഡിറ്റർ : ലിനീഷ്. സ്പെഷ്യൽ ജൂറി പരാമർശം : സജിൻ അലി പുളക്കൽ, അഞ്ജന.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹിം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു.

പോൾസൺ പാവറട്ടി, റാഫി മതിര, ശാന്തിനി മേനോൻ, അജയ് അന്നൂർ എന്നിവർ പ്രസംഗിച്ചു. ഷീന അജയ്, ഷനിൽ പള്ളിയിൽ എന്നിവർ അവതാരകരായി. പുരസ്‌കാര വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. Instagram

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്

June 5th, 2023

abudhabi-kmcc-edu-festive-23-brochure-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തില്‍ അരങ്ങേറും.

എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി നടക്കും.

ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കിലൂടെ ഓണ്‍ ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം.

kmcc-edu-festive-23-brochure-releasing-ePathram

ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങിൽ എഡ്യൂ ഫെസ്റ്റീവ്-23 ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ഹസീന ബീഗം (മോഡൽ സ്‌കൂൾ), സജീവ് ഉമ്മൻ (എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്‌കൂൾ), മാലിക് ഹസൻ (ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷണൽ സ്‌കൂൾ) എന്നിവര്‍ പങ്കെടുത്തു.

ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂർ അലി കല്ലുങ്ങൽ, സി. എച്ച്. യൂസഫ്, അൻവർ ചുള്ളിമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാദ്ധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ വിദഗ്‌ദർ പങ്കെടുക്കുന്ന വിവിധ സെക്ഷനുകളും കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

June 2nd, 2023

khaleej-al-arabi-street-e-20-road-closed-for-maintanance-ePathram
അബുദാബി : നഗരത്തിലെ പ്രധാന പാതയായ അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് (E20) അറ്റകുറ്റപ്പണി കൾക്കു വേണ്ടി 2023 ജൂൺ 2 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 4 ആം തിയ്യതി ഞായറാഴ്ച വൈകുന്നേരം 3 മണി വരെ ഭാഗികമായി അടച്ചിടും എന്ന് ഗതാഗത വകുപ്പ് (ഐ. ടി. സി.) അധികൃതർ അറിയിച്ചു.

ഖലീജ് അൽ അറബി സ്ട്രീറ്റിലെ വലത് പാതയും ഖലീഫ സിറ്റി യിലേക്കുള്ള പ്രവേശനക കവാടവും ആയിരിക്കും ഈ ദിവസങ്ങളിൽ അടച്ചിടുക.
 Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു

May 31st, 2023

ksc-youth-festival-2023-winners-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച യു. എ. ഇ. തല യുവജനോത്സവത്തിന്‍റെ കലാ മത്സര ങ്ങൾ സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന മത്സരം പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 24 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കിഡ്സ് . ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജന്‍റ്സ് ആൻഡ് ലേഡീസ് എന്നീ വിഭാഗങ്ങളില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം പേർ പങ്കെടുത്തു.

കിഡ്സ് വിഭാഗത്തിൽ നിതാര വിനേഷ്, സബ് ജൂനിയർ വിഭാഗത്തിൽ ശിവാനി സഞ്ജീവ്, ജൂനിയർ വിഭാഗ ത്തിൽ അനഘ സുജിൽ, സീനിയർ വിഭാഗ ത്തിൽ ഗൗരി ജ്യോതിലാൽ, സൂപ്പർ സീനിയർ വിഭാഗ ത്തിൽ മറിയ സിറിയക് എന്നിവർ കൂടുതൽ പോയിന്‍റുകൾ നേടി ‘ബെസ്റ്റ് പെർഫോർമർ’ അവാർഡ് കരസ്ഥമാക്കി.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ഉസ്താദ് ബിസ്മില്ലാ ഖാൻ (ഷെഹനായ്), പണ്ഡിറ്റ് ശിവ കുമാർ ശർമ്മ (സന്തൂർ), മൃണാളിനി സാരാഭായ് (ക്ലാസ്സിക്കല്‍ ഡാൻസ്), എം. എഫ്. ഹുസൈൻ (പെയിന്‍റിംഗ്) എന്നിവരുടെ നാമധേയത്തിലുള്ള നാല് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

അതാത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച, നാട്ടിൽ നിന്നുമെത്തിയ പ്രശസ്തരാണ് മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തിയത്. ഓരോ മത്സരങ്ങളും അവസാനിച്ച ഉടനെ ഫല പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി, വളണ്ടിയർ വിഭാഗം എന്നിവർ കലാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
Next »Next Page » ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine