കെ. എസ്. സി. കേരളോത്സവം വെള്ളിയാഴ്ച മുതൽ

November 23rd, 2023

ksc-keralotsav-2023-ePathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ കെ. എസ്. സി. അങ്കണത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി മുഖ്യാതിഥിയാവും.

press-meet-ksc-keralolsavam-2023-ePathram

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ, നാടൻ ഭക്ഷ്യ വിഭങ്ങളുടെ തട്ടു കടകൾ, വിൽപ്പന ശാലകൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാലകൾ എന്നിവയുണ്ടാവും.

മുഖ്യ പ്രായോജകരായ ബുർജീൽ – എൽ. എൽ. എച്ച് ഗ്രൂപ്പിന്റെയും അഹല്യ ആശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ പരിശോധനാ ക്യാമ്പ്, ആവശ്യക്കാർക്ക് സൗജന്യ ഫ്ലൂ വാക്സീൻ ക്യാമ്പ് (ആദ്യ ദിവസം മാത്രം) എന്നിവയും ലഭ്യമാണ്. മൂന്നു ദിവസ ങ്ങളിലായി മുപ്പതിനായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

തിരക്കു നിയന്ത്രിക്കുന്നതിനായി കേരളോത്സവ നഗരിയിലേക്കുള്ള പ്രവേശനത്തിന് പാസ്സുകൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.

സമാപന ദിവസമായ നവംബർ 26 വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത്, പ്രായോജകരായ അൽ മസ്ഊദ് ഓട്ടോ മൊബീൽസ് നൽകുന്ന നിസാൻ കാർ ഒന്നാം സമ്മാനമായും വിലപിടിപ്പുള്ള മറ്റു നൂറു സമ്മാനങ്ങളും നൽകും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, സെക്രട്ടറി അഭിലാഷ് തറയിൽ, അൽ മസ്ഊദ് സെയിൽസ് മാനേജർ ഫിറാസ് ഗാനം, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഡപ്യൂട്ടി ഡയറക്ടർ ലോണ ബ്രിന്നർ, അഹല്യ ഗ്രൂപ്പ് ഓഫ് ഫാർമസീസ് മാനേജർ അച്യുത് വേണു ഗോപാൽ, അഡ്വാൻസ്‌ഡ്‌ ട്രാവൽസ് കോർപ്പറേറ്റ് മാനേജർ പ്രകാശ് പല്ലിക്കാട്ടിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

* KSC Twitter  & FB PAGE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു

November 21st, 2023

sheikh-diyab-bin-mohammed-bin-zayed-visits-burjeel-for-palestinian-children-and-families-ePathram

അബുദാബി : ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി യു. എ. ഇ. യില്‍ എത്തിച്ച് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളേയും അവരുടെ കുടുംബാംഗങ്ങളേയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.

ആയിരം ഫലസ്തീൻ കുട്ടികളെ ചികിത്സിക്കുവാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദ്ദേശ പ്രകാരം എത്തിച്ചവരെയാണ് അദ്ദേഹം സന്ദർശിച്ചത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചെയർമാൻ ഡോ. ഷംഷീർ വയലിലും ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് ഉന്നത ഉദ്യോഗസ്ഥരും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

പരിക്കേറ്റ കുട്ടികളുടെ ആരോഗ്യ നില ചോദിച്ചറിഞ്ഞ അദ്ദേഹം മെഡിക്കൽ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകൾ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നടു റോഡിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

November 20th, 2023

traffic-fine-1000-dirhams-and-6-black-points-for-stopping-middle-of-the-road-ePathram

അബുദാബി : ചെറിയ വാഹന അപകടങ്ങള്‍ ഉണ്ടായാല്‍ നടു റോഡിൽ വാഹനം നിര്‍ത്തി ഇടുന്നവര്‍ക്ക് 1000 ദിർഹവും ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയന്‍റു കളും പിഴ ചുമത്തും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കി.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുക, ടയറുകൾ പൊട്ടുക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാൽ തന്നെ ഗതാഗത തടസ്സം ഉണ്ടാകാതെ വാഹനം റോഡിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.

ചെറിയ വാഹന അപകടങ്ങളിലെ കുറ്റക്കാരെ കണ്ടെത്താൻ എളുപ്പമാണ്. അതു കൊണ്ടു തന്നെ പോലീസ് എത്തുന്നതു വരെ അപകട സ്ഥലത്ത് വാഹനം അതേപടി നിര്‍ത്തി ഇടേണ്ടതില്ല. അബുദാബി പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ വിളിച്ച് സഹായം ആവശ്യപ്പെടാം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍

November 17th, 2023

abudhabi-indian-embassy-logo-ePathram

അബുദാബി : ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 19 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ പ്രവാസികളുമായി സംവദിക്കും.

തൊഴിൽ, വെൽഫെയർ, കൗൺസിലർ, പാസ്സ് പോര്‍ട്ട്, വിദ്യാഭ്യാസം, പോലീസ് ക്ലിയറൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രവാസികൾക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുവാനും പരാതികൾ അറിയിക്കുവാനും അവക്ക് പരിഹാരം കാണുന്നതിനും അവസരം ഒരുക്കും. ഗൂഗിൾ ഫോമിൽ റജിസ്റ്റര്‍ ചെയ്യുവാന്‍  ലിങ്ക് ക്ലിക്ക് ചെയ്യുക. 

കൂടുതൽ വിവരങ്ങൾക്ക് 02 642 4488 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. FB PAGE

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ

November 17th, 2023

world-of-happiness-onam-ponnonam-2023-ePathram

അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേൾഡ് ഓഫ് ഹാപ്പിനെസ്സ് എന്ന കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷ പരിപാടി ‘ഓണം പൊന്നോണം’ എന്ന പേരില്‍ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

2023 നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ അരങ്ങേറുന്ന പ്രോഗ്രാമില്‍ കലാഭവൻ മണിയുടെ അപരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ പാട്ടു ഗായകന്‍ രഞ്ജു ചാലക്കുടി യുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീത നിശ യില്‍ പ്രവാസ ലോകത്തെ ഗായകരും അണി നിരക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

abudhabi-world-of-happiness-onam-ponnonam-2023-ePathram

ജീവ കാരുണ്യ മേഖലയിൽ നാട്ടിലും യു. എ. ഇ. യിലും നിരവധി പ്രവർത്തനങ്ങൾ വേൾഡ് ഓഫ് ഹാപ്പിനെസ്സ് കൂട്ടായ്മ നടപ്പിലാക്കുന്നു. കേരളത്തിലെ നാല് മേഖല കളിൽ നിന്നും പാവപ്പെട്ടവരെ കണ്ടെത്തി നാല് വീട് പണിത് നൽകുക എന്നതാണ് ഈ സ്റ്റേജ് പ്രോഗ്രാമി ലൂടെ ലക്ഷ്യമിടുന്നത് എന്നും സംഘാടകർ അറിയിച്ചു.

നയീമ അഹമ്മദ്, നജ്‌മ ഷറഫ്, അനസ് കൊടുങ്ങല്ലൂർ, ഫിറോസ് മണ്ണാർക്കാട്, അഷ്‌റഫ്, സെബീന കരീം, സുഫൈറ നൗഷാദ്, ഷംല മൻസൂർ, ഷറഫ് മുഹമ്മദ്, ഷഫീഖ് നിലമ്പൂർ, വാഹിബ്, റുബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെരുമ – ടി. എം. ജി. കപ്പ് : ഓർമ്മ ദുബായ് ജേതാക്കള്‍
Next »Next Page » എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine