അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദൃശ്യാ വിഷ്‌കാരം ‘നിറച്ചാർത്ത്’ സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്തു.
യു. എ. ഇ. യുടെ മുന്നേറ്റവും ഭരണാ ധികാരി കളുടെ നേതൃ പാടവവും പ്രവാസികളെ സ്വീകരിച്ച യു. എ. ഇ. ജനതയുടെ വിശാല മനസ്സിനെയും പ്രകീർത്തിച്ച് പ്രമുഖ എഴുത്തുകാരൻ സുബൈർ തളിപ്പറമ്പ് കുറിച്ചിട്ട വരി കളെ സംഗീത ശില്പമാക്കിയത് പ്രമുഖ സംഗീത ജ്ഞൻ കമറുദ്ധീൻ കീച്ചേരി.
ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രതിഭ കളേ സംഗീത ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ, അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പിൻറെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച നിറച്ചാർത്തിലെ ഗാനം ആലപിച്ചത് വി. വി. രാജേഷ്, അംബികാ വൈശാഖ് എന്നിവ രാണ്.
പ്രമുഖ കലാകാരന്മാരെയും കുരുന്നു പ്രതിഭകളെയും ഉൾക്കൊള്ളിച്ച് ഡാനിഫ് കാട്ടിപ്പറമ്പിൽ ഒരുക്കിയ ദൃശ്യാവിഷ്‌കാര ത്തിനു ക്യാമറയും എഡിററിംഗും വി. വി. രാജേഷ് നിർവ്വഹിച്ചു. സര്‍ഗ്ഗാത്മക സഹായം : പി. എം. അബ്ദുല്‍ റഹിമാന്‍.
നിറച്ചാര്‍ത്തി ന്റെ ദൃശ്യാ വിഷ്കാര ത്തിനായി പിന്നണി യില്‍ പ്രവര്‍ ത്തിച്ച വര്‍ സാലിഹ് ചാവക്കാട്, മുസ്തഫ ചാവക്കാട്, വി. സി. അഷറഫ്, മുസ്തഫ തിരൂര്‍ എന്നിവ രാണ്.