മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നുള്ള ദിശാ മാറ്റം അപകട ങ്ങള്‍ വര്‍ദ്ധിപ്പിക്കും

March 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപക ടങ്ങളുടെ പ്രധാന കാരണ ങ്ങളില്‍ ഒന്ന്, മുന്നറിയിപ്പ് ഇല്ലാതെ പെട്ടെ ന്നുള്ള ദിശ മാറ്റം എന്ന് അബു ദാബി പോലീസ്. ട്രാഫിക്‌ സുരക്ഷ കമ്മിറ്റി യുമായി സഹ കരിച്ചു കൊണ്ട് ഡ്രൈവര്‍ മാരു ടെയും റോഡ്‌ ഉപ യോക്താ ക്കളുടെയും സുരക്ഷ ഉറപ്പാ ക്കുവാന്‍ പോലീസ് സദാ സന്നദ്ധരാണ് എന്ന് പൊതു ജന ബോധ വല്‍ ക്കരണ ത്തിന്റെ ഭാഗമായി അബു ദാബി പോലീസ് അറിയിച്ചു.

പെട്ടെന്നുള്ള ദിശ മാറ്റം ഗുരു തര മായ അപ കട ങ്ങള്‍ക്കു കാരണം ആകുന്ന തിനാല്‍ വാഹനം ഓടി ക്കുന്ന വര്‍ പ്രത്യേകം ജാഗ്രത പാലി ക്കണം എന്നും തങ്ങ ളുടെ വാഹന ങ്ങളുടെ നിയന്ത്രണം നഷ്ട പ്പെടു ന്നതിന് കാരണ മായ എല്ലാ കാരണ ങ്ങളും ഒഴി വാക്കണം എന്നും മുന്നറിയിപ്പ് നൽകി.

ട്രാഫിക്‌ നിയമ ങ്ങള്‍ പാലി ക്കാത്തവരെ തിരിച്ചറിയു വാനും ശിക്ഷിക്കു വാനും സ്മാർട്ട് സിസ്റ്റം നിരീ ക്ഷണം ശക്തി പ്പെടു ത്തുന്ന തിനോ ടൊപ്പം നിയമ ലംഘ കര്‍ക്ക് ആർട്ടി ക്കിൾ 29 പ്രകാരം 1000 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിൻറു കളും ചുമത്തും എന്നും പോലീസ്  മുന്നറി യിപ്പു നല്‍കി.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വൈറല്‍ ആയി തീര്‍ന്ന ശൈഖ് സുല്‍ത്താന്‍ അൽ ഖാസിമി യുടെ പ്രസംഗം

March 3rd, 2019

dramatic-ending-to-sharjah-ruler-sheikh-sultan-s-speech-goes-viral-ePathram
ഷാർജ : യു. എ. ഇ. സുപ്രീം കൗൺസിൽ അംഗ വും ഷാർജ ഭരണാധി കാരി യുമായ ശൈഖ് ഡോക്ടര്‍ സുല്‍ ത്താന്‍ ബിൻ മുഹമ്മദ് അൽ ഖാസിമി യുടെ പ്രസംഗ വും അതേ തുടര്‍ന്നുള്ള പ്രാര്‍ത്ഥന യും സമൂഹ മാധ്യമ ങ്ങ ളില്‍ വൈറല്‍ ആയി തീര്‍ന്നു.

അദ്ദേഹ ത്തിന്റെ പ്രസംഗത്തെ തുടർന്നുള്ള പ്രാർത്ഥന ഉപസംഹരിക്കവെ തുറന്ന വേദിക്കു മുകളില്‍ ഇടിയും മിന്നലും ഒന്നിച്ചു വന്നതിന്റെ ദൃശ്യം ആണ് ഇപ്പോള്‍ വൈറല്‍ ആയത്.

‘എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഞാൻ ഈ രാജ്യ ത്തിന്റെ ക്ഷേമ ത്തിനും ഇവിടെയുള്ള ജനങ്ങള്‍ക്കും നന്മ വരുത്തണേ എന്നു ദുആ ചെയ്യാറുണ്ട്. ഇതെന്റെ അവ സാന രാത്രി എങ്കില്‍, എന്റെ നാടിന് ദൈവ ഭയ മുള്ള ഒരു ഭരണാധി കാരിയെ നൽകണേ എന്നും പ്രാർത്ഥി ക്കും’ എന്നു പറഞ്ഞ് തീരുന്നതിന് മുമ്പ്, രംഗ ത്തിന് നാടകീയത പകർന്ന് ആകാശത്ത് ഇടിയും മിന്നലും വന്നു.

അദ്ദേഹം തല ഉയർ ത്തി ആകാശത്തേക്ക് നോക്കി നന്ദി പറഞ്ഞു കൊണ്ട് പ്രസംഗം അവ സാനി പ്പിച്ചു.

ഷാർജ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിൽ ആണ് സദസ്സ് ഈ അപൂർവ്വ ദൃശ്യ ത്തിനു സാക്ഷി കൾ ആയത്. സദസ്സ് അദ്ദേഹത്തിനു ദീര്‍ഘാ യുസ്സ് നേര്‍ന്നു.

നാടകീയമായ പര്യവസാനം എന്നാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ക്കുള്ള ടാഗ് നല്‍കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം

February 13th, 2019

sultanate-of-oman-flag-ePathram
മസ്കത്ത് : സോഷ്യല്‍ മീഡിയ കളിലെ ഇട പെടലു കള്‍ക്ക് ഒമാനില്‍ പെരു മാറ്റ ച്ചട്ടം നിലവില്‍ വരുന്നു. സമൂഹ മാധ്യമ ങ്ങളുടെ ദുരുപയോഗം നിയന്ത്രി ക്കുന്ന തിനുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളുടെ ആവശ്യകത ഒമാനി ലെ മജ്ലിസ് അല്‍ ഷൂറ (Consultation Council – Majlis Al Shura) യുടെ കീഴിലുള്ള ഇൻഫർ മേഷൻ ആൻഡ് കൾചർ കമ്മിറ്റി യോഗം ചേര്‍ന്നു ചർച്ച ചെയ്തു.

സോഷ്യൽ മീഡിയ യിലൂടെ യുള്ള തെറ്റായ പെരുമാറ്റം തടയുക, ഉൗഹാ പോഹ ങ്ങൾ പരക്കുന്നത് കുറക്കൽ, ഫേക്ക് അക്കൗണ്ടു കളുടെ നിയന്ത്രണം എന്നിവ ക്ക് നിയ മ പര മായ സംവിധാന ങ്ങള്‍ ഉണ്ടാ ക്കുന്നതിന്റെ സാദ്ധ്യ തകളും പരമ്പരാഗത മാധ്യമ ങ്ങളുടെയും നവ മാധ്യമ ങ്ങളു ടെയും നിയന്ത്രണ ത്തിന് നിലവിലുള നിയമ ങ്ങളും യോഗം ചർച്ച ചെയ്തു. ഒൗദ്യോഗിക വാർത്താ ഏജൻസി (ONA)  യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

നവ മാധ്യമ ങ്ങൾക്ക് തൊഴിൽ പരമായും ധാർമിക പരവു മായ നിയന്ത്രണ ങ്ങൾ ഏർ പ്പെടു ത്തുന്ന തിനെ ക്കു റിച്ചും ഇവ യുടെ കടന്നു വര വോടെ പരമ്പരാ ഗത മാധ്യമ ങ്ങൾ നേരി ടുന്ന പ്രതി സന്ധി കളേ യും കുറിച്ച് ചര്‍ച്ച കള്‍ നടന്നു. ഒമാനി ജേണലിസ്റ്റ് അസ്സോസ്സി യേഷന്‍, ഡിജിറ്റൽ വാർത്താ മാധ്യമ പ്രതിനിധി കൾ, സോഷ്യൽ മീഡിയ ആക്ടി വിസ്റ്റു കൾ എന്നിവർ യോഗ ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളാ പൊലീസിന് ദുബായിൽ അംഗീ കാരം

February 13th, 2019

kerala-police-traffic-guru-app-awarded-in-world-government-summit-2019-ePathram
ദുബായ് : ലോക ഗവൺമെന്റ് ഉച്ച കോടി യിൽ കേരളാ പൊലീസിന് അംഗീകാരം. പൊതു ജന ബോധ വല്‍ ക്കര ണത്തി നായി തയ്യാറാക്കിയ ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ആപ്ലി ക്കേഷ നാണ് ലോക സർ ക്കാർ ഉച്ച കോടി യില്‍ തിളങ്ങു വാന്‍ കേരളാ പൊലീ സിനെ അര്‍ഹ മാക്കി യത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസി ഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻ സൂർ ബിൻ സായിദ് അല്‍ നഹ്യാനിൽ നിന്നും കേരള പൊലീസിലെ ആംഡ് ബറ്റാലി യൻ ഡി. ഐ. ജി. പി. പ്രകാശ് അവാർഡ് ഏറ്റു വാങ്ങി.

ട്രാഫിക് ബോധ വത്കരണം മൊബൈൽ ആപ്ലി ക്കേഷ നിലൂടെ കംപ്യുട്ടർ ഗെയിം പോലെ പഠി പ്പിക്കുന്ന താണ് ട്രാഫിക് ഗുരു എന്ന ആപ്പ്.

സുരക്ഷിത മായ ഡ്രൈവിംഗിനു ഉപ കാര പ്പെടുന്ന താണ് ‘ട്രാഫിക് ഗുരു’ എന്ന ത്രീഡി ഗെയിം ആപ്പ്, ഐക്യ രാഷ്ട്ര സഭ യുടേത് അടക്ക മുള്ള എൻട്രി കളെ പിന്തള്ളി യാണ് ‘ട്രാഫിക് ഗുരു’ ഒന്നാമത് എത്തിയത്.

ഡ്രൈവിംഗ് രീതി കളും ട്രാഫിക് നിയ മങ്ങളും എളുപ്പം മനസ്സി ലാക്കുവാന്‍ സഹായി ക്കുന്ന താണ് പ്ലേ സ്റ്റോ റിൽ നിന്ന് സൗജന്യ മായി ഡൗണ്‍ ലോഡ് ചെയ്യാവുന്ന ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ഗെയിം ആപ്പ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോടതിയില്‍ ഇനി ഹിന്ദി ഭാഷയും
Next »Next Page » കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളി യാഴ്ച »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine