ദുബായ് : പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അടങ്ങുന്ന നിവേദനം ഹിറ്റ് എഫ്. എം. റേഡിയോ (Hit 96.7 FM Radio) പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് സമര്‍പ്പിച്ചു. ദുബൈയിലെ ഹിറ്റ് എഫ്. എം. റേഡിയോ ശ്രോതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി എം. എ. യുസുഫലിയാണ് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് നിവേദനം കൈമാറിയത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നോര്ക മന്ത്രി കെ. സി. ജോസഫിനും നിവേദനത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. നിവേദനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും ഉറപ്പു നല്‍കിയതായി ഹിറ്റ് എഫ്. എം. റേഡിയോ വാര്‍ത്താ വിഭാഗം തലവന്‍ ഷാബു കിളിതട്ടില്‍ പറഞ്ഞു.