അബുദാബി : മലയാളി സമാജം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി യില്‍ വെച്ച്, തിരുവനന്ത പുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ ശിശുക്ഷേമ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ യുടെ ചെക്ക് നല്കി.
സമാജം പ്രസിഡന്റ് മനോജ് പുഷ്കറില്‍ നിന്ന് ആര്‍. സി. സി. പീഡി യാട്രിക് വിഭാഗം മേധാവി ഡോ. പി. കുസുമ കുമാരിയമ്മ തുക ഏറ്റു വാങ്ങി. സമാജം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് യേശുശീലന്‍, ശരത് ചന്ദ്രന് നായര്‍, വക്കം ജയലാല്‍, ജീബാ എം. സാഹിബ് എന്നിവര്‍ സംസാരിച്ചു.