രക്തദാന ക്യാമ്പ്

October 26th, 2011

dubai-kmcc-logo-big-epathram

ദുബായ്: യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയ വുമായി ദുബായ് കെ. എം. സി. സി. ഒക്ടോബര്‍ 27 വ്യാഴാഴ്‌ച, ദേര നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സംഘടി പ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കു വാന്‍ ആഗ്രഹിക്കുന്ന മണ്ഡല ത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ കണ്‍വീനര്‍ സി. എച്ച്. നൂറുദ്ദീന് 050 69 83 151 എന്ന നമ്പറിലോ, കെ. എം. സി. സി. ഓഫീസു മായോ ബന്ധപ്പെട്ട് പേര് രജ്‌സിറ്റര്‍ ചെയ്യണമെന്ന് പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി എന്നിവര്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളപ്പിറവി ആഘോഷിക്കുന്നു

October 25th, 2011

KSC-epathram

അബുദാബി : കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 2, 8:00 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരളവും നവോത്ഥാനാശയങ്ങളും’ എന്ന വിഷയത്തില്‍ പ്രസക്തി അബുദാബി സെമിനാര്‍ സംഘടിപ്പിക്കുന്നു. ജി. എസ്. പത്മകുമാര്‍ വിഷയം അവതരിപ്പിക്കും, കെ. ബി. മുരളി (പ്രസിഡന്റ്‌, കേരള സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം നിര്‍വഹിക്കും
ഫൈസല്‍ ബാവ (വൈസ് പ്രസിഡന്റ്, പ്രസക്തി) അധ്യക്ഷനായിയിക്കും. സി. വി. സലാം (ശക്തി തീയ്യറ്റഴ്സ്), എം. സുനീര്‍ (യുവകലാസാഹിതി), റ്റി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ (സെക്രട്ടറി, കെ. എസ്. സി. സാഹിത്യവിഭാഗം), ധനേഷ്‌ കുമാര്‍ , (ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.) അഷ്റഫ്‌ ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി) എന്നിവര്‍ സംസാരിക്കും

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്തനാര്‍ബുദം : സൌജന്യ മാമോഗ്രാം പരിശോധന

October 18th, 2011

lifeline-hospital-group-abudhabi-epathram
അബുദാബി : സ്തനാര്‍ബുദ ത്തിനെതിരെ അബുദാബിയില്‍ നടക്കുന്ന കാമ്പയി നിന്‍റെ ഭാഗമായി ലൈഫ് ലൈന്‍ ആശുപത്രി സൌജന്യ മാമോഗ്രാം പരിശോധന നടത്തുന്നു.

അബുദാബി ടൂറിസം അതോറിറ്റി യുമായി ചേര്‍ന്നാണ് ഈ സംരംഭം. ഒക്ടോബര്‍ 19 ബുധനാഴ്ച അല്‍ വഹ്ദ മാളിലും 20, 21 തിയ്യതി കളില്‍ ( വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) മറീനാ മാളിലും വൈകീട്ട് 4 മണി മുതല്‍ 10 മണി വരെ സൌജന്യ പരിശോധന നടത്തും. മാത്രമല്ല സ്തനാര്‍ബുദ പരിശോധന സ്വയം നടത്താനുള്ള പരിശീലനവും നല്‍കും.

40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും ഈ സൗകര്യം ഉപയോഗ പ്പെടുത്തണം എന്ന് ലൈഫ് ലൈന്‍ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്ന ഹസാരെ പുതിയ പ്രതിരോധ മുഖങ്ങളോ?

August 18th, 2011

anna-hazare-epathram

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഓഗസ്റ്റ്‌ 23 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ‘സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ – അന്ന ഹസാരെ പുതിയ പ്രതിരോധ മുഖങ്ങളോ? ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു അഡ്വക്കേറ്റ് സലിം, മണികണ്ഠന്‍, സുനീര്‍, ഗംഗാധരന്‍ ടി.പി എന്നിവര്‍ വിഷത്തെ പറ്റി സംസാരിക്കും. തുടര്‍ന്ന് സദസ്യരെ ഉള്‍പ്പെടുത്തി ചര്‍ച്ചയും ഉണടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുരേഷ് പാടൂര്‍ 0505708191

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല യില്‍ റമദാന്‍ റിലീഫ്

August 5th, 2011

kmcc-karunyam-ramadan-relief-2011-ePathram
ദുബായ് : ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി യുടെ കാരുണ്യം ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് സെല്‍ 2011 ല്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം കഷ്ടത അനുഭവിക്കുന്ന വര്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനം ശക്തമാക്കുവാന്‍ കമ്മിറ്റി യുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

ഇതിനു പുറമെ വിവാഹം, തൊഴില്‍ ഉപകരണങ്ങള്‍ വിതരണം, വീട് നിര്‍മാണം, വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയും നല്‍കും. റമദാന്‍ അവസാന വാര ത്തില്‍ കാസര്‍കോടു വെച്ച് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന മുസ്‌ലിംലീഗ്, കെ. എം. സി. സി., മറ്റു പോഷക സംഘടന കളുടെ മണ്ഡലം, ജില്ലാ, സംസ്ഥാന കേന്ദ്ര നേതാക്കളെയും ജന പ്രതിനിധി കളെയും പങ്കെടുപ്പിച്ചു കൊണ്ട് സഹായം വിതരണം ചെയ്യും.

ശിഹാബ് തങ്ങള്‍ തൊഴില്‍ദാന സമാശ്വാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തി മണ്ഡല ത്തിലെ കാസര്‍കോട് മുനിസിപ്പാലിറ്റി യില്‍ നിന്നും മൊഗ്രാല്‍പുത്തൂര്‍, ബദിയടുക്ക, ചെങ്കള, മധൂര്‍, കുമ്പടാജെ, ബെള്ളൂര്‍, കാറഡുക്ക പഞ്ചായത്തു കളില്‍ നിന്നും തിരഞ്ഞെടുക്ക പ്പെട്ട 9 പേര്‍ക്ക് ഓട്ടോ റിക്ഷകള്‍ നല്കിയിരുന്നു.

മണ്ഡലം പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. സംസ്ഥാന ട്രഷറര്‍ എം. സി. ഹുസൈനാര്‍ ഹാജി എടച്ചകൈ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും സെക്രട്ടറി റഹീം ചെങ്കള നന്ദിയും പറഞ്ഞു. കാരുണ്യം ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് സെല്ലുമായി സഹകരിക്കുവാന്‍ താല്‍പര്യ മുള്ളവര്‍‍ മണ്ഡലം കമ്മിറ്റി ഭാരവാഹി കളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 67 43 258, 050 588 19 86, 050 57 47 636 എന്നീ നമ്പറുകളില്‍ വിളിക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇഫ്താര്‍ സംഗമം
Next »Next Page » ‘സമാജ ത്തിനൊരു പുസ്തകം’ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine