വീല്‍ ചെയറുകള്‍ സംഭാവന നല്‍കി

June 16th, 2011

wheel-chair-for-mrch-ePathram
ഷാര്‍ജ: പയ്യന്നൂരിലെ മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ ഹാന്‍ഡി ക്യാപ്ഡി നു (MRCH) യു. എ. ഇ. യില്‍ നിന്നും സഹായം. അഖില കേരള ബാലജന സഖ്യം എക്സ് ലീഡേഴ്സ് ഫോറം യു. എ. ഇ. ചാപ്റ്ററാണ് തങ്ങളുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി എം. ആര്‍. സി. എച്ചിന് വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയത്. ‍ സംഘടന യുടെ ഉപദേശക സമിതി അംഗം സബാ ജോസഫ് MRCH ഡയരക്ടറും പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക നുമായ വി. ടി. വി. ദാമോദരന് വീല്‍ ചെയറുകള്‍ കൈമാറി. പ്രസിഡന്‍റ് സന്തോഷ് പുനലൂരിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങില്‍ കുര്യന്‍ പി. മാത്യു, രമേഷ്‌ പയ്യന്നൂര്‍, പി. യു. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കളെ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തു

June 9th, 2011

infants-found-in-sharjah-ePathram
ഷാര്‍ജ : ചവറു കൂനകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ രണ്ട് നവജാത ശിശുക്കളെ ഷാര്‍ജ യിലെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി യേയും മറ്റൊരു പെണ്‍കുഞ്ഞി നേയു മാണ് സാമൂഹിക പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ഈ കുഞ്ഞുങ്ങള്‍ അല്‍ഖാസിമി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു.
ശിശുക്കളുടെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരം ആണെന്നു ബോദ്ധ്യപ്പെട്ട തിനാല്‍ തുടര്‍ പരിചരണ ത്തിനായിട്ടാണ് ഷാര്‍ജ യിലെ സാമൂഹിക കേന്ദ്രത്തിന് കൈമാറിയത് എന്ന്‍ ഹോസ്പിറ്റല്‍ വക്താവ് നഈമ ഖമീസ് അല്‍ നഖീ പറഞ്ഞു.

പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച യാണ് അല്‍സുബൈറിലെ നിര്‍മ്മാണ ത്തിലിരിക്കുന്ന കെട്ടിട ത്തില്‍ നിന്ന് പോലീസിന് ലഭിച്ചത്. പുലര്‍ച്ചെ ജോലിക്ക് പോയിരുന്ന ചിലരാണ് കുഞ്ഞിനെ ക്കുറിച്ചുള്ള വിവരം പോലീസില്‍ അറിയിച്ചത്. പഴങ്ങള്‍ സൂക്ഷിക്കുന്ന ഒരു പെട്ടിയിലാണ് കുട്ടിയെ കിടത്തി യിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച യാണ് അല്‍അസറ യിലുള്ള ഒരു പള്ളിക്ക് സമീപം വേസ്റ്റ് ബിന്നിനടുത്ത് നിന്ന് ഒരു കാര്‍ട്ടണില്‍ അടച്ചിട്ട നിലയില്‍ ആണ്‍കുട്ടിയെ സമീപ വാസി കള്‍ക്ക് ലഭിക്കുന്നത്. പള്ളി യിലെ ഇമാം ആണ് പോലീസില്‍ വിവരമറിയിച്ചത്. പുലര്‍ച്ചെ പോലും ശക്തിയായ ചൂട് അനുഭവപ്പെടുന്ന സമയത്ത് ഒരു പരിക്കുകളും കൂടാതെ യാണ് കുട്ടി കാര്‍ട്ടനുള്ളില്‍ കഴിച്ചു കൂട്ടിയത്.

അവിഹിത ഗര്‍ഭം ധരിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന യു. എ. ഇ. നിയമത്തെ ഭയന്നാണ് പല സ്ത്രീകളും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷി ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പത്തോളം കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹ്യ കേന്ദ്രത്തില്‍ എത്തി പ്പെടുന്നുണ്ട് എന്നാണ് കണക്ക്. മാതാപിതാക്കള്‍ അജ്ഞാതരായ ഇവരെ കുട്ടികള്‍ ഇല്ലാത്തതും മറ്റുമായ ദമ്പതികള്‍ ദത്തെടുക്കാറാണ് പതിവ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാനവ സ്നേഹത്തിന്‍റെ സന്ദേശവുമായി മെഹത് സംഗമം

April 26th, 2011

mhat-abudhabi-meet-epathram
അബുദാബി : മലപ്പുറം, വയനാട്‌ ജില്ലകളിലെ 12 ക്ലിനിക്കു കളിലായി 800 ഓളം മാനസിക രോഗികളെ ചികിത്സി ക്കുകയും, പരിചരി ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ‘മെഹത്’ ( മെന്‍റല്‍ ഹെല്‍ത്ത്‌ ആക്ഷന്‍ ട്രസ്റ്റ്‌ – M H A T) ന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസ ലോകത്ത്‌ എത്തിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച മെഹത് അബുദാബി സംഗമം ശ്രദ്ധേയമായി.

mhat-abudhabi-dr-manoj-epathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി സംഗമം ഉദ്ഘാടനം ചെയ്തു. മെഹത് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. മനോജ്‌ കുമാര്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

മെഹത് നടത്തി വരുന്ന പ്രവര്‍ത്തങ്ങള്‍ വിശദീകരിക്കുന്ന ‘റീ ബില്‍ഡിംഗ് ലൈവ്സ്‌’ എന്ന ഹ്രസ്വ ചിത്ര വും പ്രദര്‍ശിപ്പിച്ചു. പ്രശസ്ത മാന്ത്രികനും മെന്‍റലിസ്റ്റുമായ പ്രവീണ്‍ അറുമുഖന്‍ ‘സിക്സ്ത് സെന്‍സ്‌’ എന്ന മൈന്‍ഡ്‌ & മാജിക്‌ ഷോ അവതരിപ്പിച്ചു.

ഡോ. ജ്യോതി അരയമ്പത്ത്, ഇ. ആര്‍. ജോഷി കെ. ടി. പി. രമേശ്‌, സഫറുള്ള പാലപ്പെട്ടി, വി. ടി. വി. ദാമോദരന്‍, ജി. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍​ഫാന്‍ : കെ. എസ്. സി. യില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

April 25th, 2011

endosulfan-abdul-nasser-epathram

അബുദാബി : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിത ത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷ നില്‍ നിലപാട് എടുക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വ ത്തില്‍ നടത്തി വരുന്ന ഉപവാസ സമര ത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കേരളാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 25 തിങ്കളാഴ്ച വൈകുന്നേരം 9 മണിക്ക് അബുദാബി യിലെ സാംസ്കാരിക പ്രവര്‍ ത്തകര്‍ ഒത്തു കൂടുന്നു.

ഓപ്പണ്‍ ഫോറം, ഫോട്ടോപ്രദര്‍ശനം, ഒപ്പുശേഖരണം, ഡോക്യുമെന്ററി പ്രദര്‍ശനം, സിഗ്നേച്ചര്‍ ട്രീ, ഡ്രോയിംഗ് എന്നിവ അവതരിപ്പിക്കുന്ന ഈ കൂട്ടായ്മ യിലേക്ക് എല്ലാ പൊതുപ്രവര്‍ത്ത കരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം.എ. യൂസഫലി ഏഷ്യാവിഷന്‍ മാന്‍ ഓഫ് ദി ഇയര്‍

April 24th, 2011

ma-yousufali-epathram

ദുബായ്‌ : ടെലിവിഷന്‍ രംഗത്തെ മികവിന് നല്‍കപ്പെടുന്ന ഏഷ്യാവിഷന്‍ പുരസ്കാരങ്ങള്‍ മെയ്‌ 6ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. ചടങ്ങില്‍ സിനിമാ നടന്‍ പൃഥ്വിരാജ് മുഖ്യ അതിഥി ആയിരിക്കും.

സ്മാര്‍ട്ട് സിറ്റിക്ക്‌ നല്‍കിയ ക്രിയാത്മകമായ സംഭാവനകളുടെ പേരില്‍ പ്രമുഖ വ്യവസായി എം. എ. യൂസഫലിയെ ചടങ്ങില്‍ മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ആദരിക്കും.

ഇലക്ട്രോണിക് മാധ്യമ രംഗത്ത്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കാലം ഡയറക്ടര്‍ ആയ സേവനം അനുഷ്ഠിക്കുന്നതിന്റെ പേരില്‍ റേഡിയോ ഏഷ്യയിലെ വെട്ടൂര്‍ ജി. ശ്രീധരനെയും ചടങ്ങില്‍ ആദരിക്കും.

എസ്. ബി. എം. ആയുര്‍ ഇന്ദ്രനീലിയും ഇലക്ടയും മുഖ്യ പ്രായോജകരായ പരിപാടിയില്‍ പുരസ്കാരങ്ങള്‍ക്ക് പുറമേ ക്യാഷ്‌ പ്രൈസ്‌, ശില്‍പ്പങ്ങള്‍, സര്‍ട്ടിഫിക്കറ്റ്‌ മുതലായവയും നല്‍കും എന്ന് സംഘാടകരായ ഏഷ്യാവിഷന്‍ അറിയിച്ചു.

നീലത്താമര ഫെയിം വി. ശ്രീകുമാര്‍, മുഹമ്മദ്‌ അസ്ലം, കണ്ണൂര്‍ ഷെരീഫ്‌, സയനോര, പ്രസീത തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

ദുബായില്‍ കഴിഞ്ഞ ആഴ്ച നടന്ന പുരസ്കാര പ്രഖ്യാപനത്തില്‍ ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റില്‍ കണ്ണാടി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ടി. എന്‍. ഗോപകുമാറിനാണ് ലഭിച്ചത്. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷ
Next »Next Page » എന്‍ഡോസള്‍ഫാന്‍ : ദല ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine