ലോക പുകവലി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

June 3rd, 2012

jabbari-at-world-no-tobacco-day-meet-2012-ePathram
ദുബായ് : ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ‘രാജ്യാന്തര പുകയില വിരുദ്ധ സന്ദേശ ദിനാചരണ സംഗമം’ സലഫി ടൈംസ് മീഡിയ യുടേയും വായന കൂട്ടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

ദുബായ് ദേര അല്‍ – ബുതീന സ്ട്രീറ്റില്‍ കേറ്റ്കസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജന്‍ കൊളാവിപ്പാലം സംഗമം ഉത്ഘാടനം നിര്‍വ്വഹിച്ചു.

വായനകൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് പുകയില വിരുദ്ധ ദിന സന്ദേശം അവതരിപ്പിച്ചു. മജീദ് മലപ്പുറം, ഡോ. നജീബ് മുഹമ്മദ് ഇസ്മയില്‍, കെ. എ. ജബ്ബാരി, വായനകൂട്ടം ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു

May 21st, 2012

ദുബായ് : വേള്ഡ് ഹൈപ്പര്‍ ടെന്ഷന്‍ ലീഗ് എന്ന ലോക സംഘടന രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിനം പ്രഖ്യാപിച്ചിട്ടുള്ള മെയ്‌ 17നു രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിനാചരണം യു. എ.ഇ. യിലും വിജയകരമായി സംഘടിപ്പിച്ചു. ദുബായ് അല്‍ ദീക് ഓഡിറ്റോറി യത്തില്‍ സലഫി ടൈംസ്‌ മീഡിയയും പയ്യോളി പ്പെരുമയും സംയുക്ത മായാണ് പ്രസ്തുത സ്നേഹ സന്ദേശ സംഗമ ത്തിന് അരങ്ങൊരുക്കിയത്.

ഡോ. മുഹമ്മദ്‌ ഇസ്മായില്‍ നജീബ് മുഖ്യ പ്രഭാഷണവും ദിനാചരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പ്രൊഫ. വി. എ. അഹ്മദ് കബീര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എ. ജബ്ബാരി, ഷമീര്‍ കുട്ടോടി, രാജന്‍ കൊളാവിപാലം, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, സാജിദ്‌ പുറത്തോട്, ശിവന്‍ പെരുമ, സമദ്‌ മേലടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്

May 18th, 2012

yuvakalasahithy-gaaf-epathram

ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് “ഗാഫി “ന്റെ ദുബായ്‌ തല വിതരണോ ല്‍ഘാടനം മെയ്‌ പതിനെട്ടിന് വെള്ളിയാഴ്ച മൂന്നു മണിക്ക് ദേര മലബാര്‍ റെസ്റ്റോറന്റ് അങ്കണത്തില്‍ വെച്ച് യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഈ. ആര്‍. ജോഷി നിര്‍വഹിക്കും. ജലീല്‍ പാലോത്ത് അദ്ധ്യക്ഷം വഹിക്കും. തുടര്‍ന്നു പ്രവാസി ബന്ധു ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ നടത്തുന്ന “ഒരു നല്ല നാളേക്ക് വേണ്ടി” എന്ന സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും സംവാദവും നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 050 7513729 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിലാഷ് വി. ചന്ദ്രൻ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രമ്യയുടെയും വിനീത യുടെയും കുടുംബ ത്തിന് അബുദാബി യില്‍നിന്ന് സാന്ത്വന സ്‌പര്‍ശം

May 14th, 2012

ahalya-nurses-donation-ePathram
അബുദാബി : കൊല്‍ക്കത്ത യിലെ എ. എം. ആര്‍. ഐ. ആശുപത്രി യില്‍ 2011 ഡിസംബറി ലുണ്ടായ തീപ്പിടിത്ത ത്തില്‍ മരിച്ച രമ്യ യുടെയും വിനീത യുടെയും കുടുംബ ത്തിന് അബുദാബി അഹല്യ ആശുപത്രി യിലെ നഴ്‌സുമാരുടെ സ്‌നേഹ സാന്ത്വനം.

ലോക നഴ്‌സസ് ദിനം പ്രമാണിച്ച് അഹല്യ യില്‍ നടന്ന ചടങ്ങില്‍ അമ്പതി നായിരം രൂപയുടെ രണ്ട് ഡ്രാഫ്റ്റുകള്‍ രമ്യ യുടെയും വിനീത യുടെയും കുടുംബത്തിന് എത്തിക്കാന്‍ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പ്രസിഡന്റും മാതൃഭൂമിയുടെ പ്രതിനിധി യുമായ ടി. പി. ഗംഗാധരന് കൈമാറി. ചടങ്ങില്‍ അഹല്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍, ഡയറക്ടര്‍ ഡോ. വിഭു തുടങ്ങിയവര്‍ സംബന്ധിച്ചു.

ramya-rajan-pk-vineetha-ePathram

തീപ്പിടിത്തമുണ്ടായ എ. എം. ആര്‍. ഐ. ആശുപത്രി യിലെ നിരലാംബരായ നിരവധി രോഗികളെ യാണ് സ്വന്തം ജീവന്‍ ബലി കൊടുത്ത് രമ്യയും വിനീതയും രക്ഷപ്പെടുത്തിയത്.

ലോകത്തെ മുഴുവന്‍ നഴ്‌സുമാര്‍ക്കും മാതൃകയാണ് രമ്യയും വിനീതയും എന്ന് ക്ലിനിക്കല്‍ മാനേജര്‍ ശ്രീവിദ്യ, ഡ്രാഫ്റ്റുകള്‍ കൈമാറി ക്കൊണ്ട് പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റ് വഴി ഡ്രാഫ്റ്റുകള്‍ രമ്യ യുടെയും വിനീത യുടെയും വീടുകളില്‍ എത്തിക്കുമെന്ന് ടി. പി. ഗംഗാധരന്‍ നഴ്‌സുമാരെ അറിയിച്ചു. ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് നഴ്‌സുമാരുടെ നേതൃത്വ ത്തില്‍ വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്

May 9th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ്‌ 11 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ (ലത്തീഫ ഹോസ്പിറ്റല്‍) വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ – 055 – 45 80 757, കബീര്‍ – 050 – 65 000 47, ബനീജ് : 050 – 45 60 106.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമാനില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
Next »Next Page » ഭാവന ആര്‍ട്‌സ് സൊസൈറ്റി ഭാരവാഹികള്‍ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine