ഹിജ്‌റ പുതു വർഷം : യു. എ. ഇ. യിൽ വ്യാഴാഴ്ച അവധി

September 20th, 2017

crescent-moon-ePathram
അബുദാബി : ഹിജ്റ പുതു വര്‍ഷം (1439) പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങൾക്ക് സെ പ്റ്റം ബർ 21 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വാര്‍ത്താ കുറിപ്പി ലാണ്പൊതു മേഖല യുടെ അവധി അറി യിച്ചത്. അതോടൊപ്പം മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ മന്ത്രാലയ മാണ് സ്വകാര്യ മേഖല യുടെ അവധി പ്രഖ്യാപിച്ചത്.

വിദ്യാലയ ങ്ങൾക്കും വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അഥോ റിറ്റി യും അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പതിനഞ്ചാമത് ഹണ്ടിംഗ് എക്സി ബിഷന്‍ ചൊവ്വാഴ്ച തുടങ്ങും

September 11th, 2017

abudhabi-falcon-exhibition-ePathram
അബുദാബി : ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വ സ്ട്രിയന്‍ എക്സിബിഷന്‍ സെപ്റ്റംബര്‍ 12 ചൊവ്വാ ഴ്ച മുതല്‍ 16 വരെ അബു ദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റ റില്‍ (അഡ്‌നെക്) നടക്കും.

വേട്ട പ്പരുന്തു കള്‍, മരു ഭൂമി യിലെ ഹബൂറ പക്ഷികള്‍, വേട്ട പ്പട്ടി കള്‍, ഒട്ടക ങ്ങള്‍, കുതിര കള്‍ തുടങ്ങി അറബ് ജീവിത വുമായി ഇട പഴകി യുള്ള പക്ഷി – മൃഗാദി കള്‍, വേട്ട ക്കായി ഉപ യോഗി ക്കുന്ന തോക്കു കള്‍, വിവിധ ഉപ കരണ ങ്ങള്‍, വാഹന ങ്ങള്‍ എന്നിവയും പ്രദര്‍ശന ത്തില്‍ ഉണ്ടാവും.

അബുദാബി അല്‍ ദഫ്‌റ റീജ്യണ്‍ റൂളേഴ്‌സ് പ്രതി നിധി യും എമിറേറ്റ്‌സ് ഫാല്‍ക്ക നേഴ്‌സ് ക്ലബ്ബ് ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാ കര്‍ത്തൃത്വ ത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയും എമിറേറ്റ്‌സ് ഫാല്‍ക്ക നേഴ്‌സ് ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടി പ്പിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു

September 7th, 2017

jean-nouvel’s-spectacular-louvre-abu-dhabi-ePathram
അബുദാബി : സാദിയാത്ത് ഐലന്‍ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയം 2017 നവംബര്‍ 11 ന് പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുക്കും.

ഇവിടെ സന്ദർശി ക്കുന്ന 13 വയസ്സി ല്‍ താഴെ യുള്ള കുട്ടി കള്‍ക്ക് പ്രവേശനം സൗജന്യ മാണ്. മുതിര്‍ന്നവര്‍ 60 ദിര്‍ഹം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

ഫ്രഞ്ച് വാസ്തു ശില്‍പി യായ ജീന്‍ നൂവൽ രൂപ കല്‍പന ചെയ്തിരി ക്കുന്ന ‘ലൂവ്റെ അബുദാബി’ മ്യൂസിയം, യു. എ. ഇ. യുടെ പരി സ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഒരുക്കി യിരി ക്കുന്നത്.

വല യുടെ മാതൃക യിലുള്ള ഇതിന്‍െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാ നത്തെ വിശേ ഷി പ്പിക്കുന്നത്.

പിക്കാസോ യുടെ പോര്‍ ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്‍െറ ചില്‍ഡ്രന്‍ റെസ്ലിംഗ്‌, പിയറ്റ് മോന്‍ഡ്രി യനിന്‍െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശി പ്പിക്കുക.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്‍

September 4th, 2017

kv-shamsudheen-epathram

ദുബായ് : ഇന്ത്യ യില്‍ സ്ഥിര താമസ ക്കാര്‍ക്കു മാത്രമേ ആധാര്‍ എടുക്കുവാന്‍ പാടുള്ളൂ എന്നതാണ് നില വിലു ള്ള നിയമം.

പ്രവാസികള്‍ ആധാര്‍ എടുക്കുന്നത് നിയമ വിരുദ്ധം എന്നാണു യു. ഐ. ടി. എ .ഐ. യുടെ സി. ഇ. ഒ. അഭയാ ഭുഷന്‍ പാണ്ഡെ പറഞ്ഞത്.

എന്നാല്‍, അവധിക്കു നാട്ടിൽ എത്തിയ പ്രവാസികള്‍ വിവിധ സേവന ങ്ങള്‍ക്ക് അധി കാരി കളെ സമീപിക്കു മ്പോഴാണ് ആധാര്‍ അനി വാര്യം ആണെന്നു അറിയുന്നത്.

ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഗ്യാസ് കണക്ഷന്‍, എന്‍ട്രന്‍സ് പരീക്ഷ, ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നിവ ക്ക് എല്ലാം തന്നെ ആധാര്‍ കാര്‍ഡ് ചോദി ക്കുന്നു. ഇതോടെ എല്ലാ വരും ആധാര്‍ എടുക്കാന്‍ നെട്ടോട്ടം ഓടുക യാണ്.

സ്വത്തു സംബന്ധമായ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനും മ്യൂച്വൽ ഫണ്ടില്‍ ചേരുവാനും രാജ്യത്ത് ഡിസംബര്‍ മുതല്‍ ആധാര്‍ നിര്‍ബന്ധം ആയിരി ക്കുകയാണ്. ഈ കാര്യങ്ങള്‍ സാധിക്കണം എങ്കില്‍ ആധാര്‍ അനി വാര്യ മായ തിനാല്‍ നിയമ വിരുദ്ധമാണ് എന്നറി ഞ്ഞിട്ടും നിര വധി പ്രവാസി കള്‍ ആധാര്‍ എടുക്കുക യാണ്.

പ്രവാസി കള്‍ ആയിരിക്കെ തങ്ങള്‍ സ്വദേശികൾ ആണെന്നു തെറ്റായ സത്യവാങ്മൂലം നല്‍കി യതില്‍ ആശങ്ക യുള്ളവരും നിരവധി യാണ്. ഇങ്ങിനെ യുള്ള അവ്യക്തത കള്‍ നീക്കാനുള്ള ഏക പ്രതി വിധി പ്രവാസി കള്‍ ഉള്‍പ്പെടെ യുള്ള എല്ലാ ഇന്ത്യന്‍ പൗര ന്മാര്‍ക്കും ആധാര്‍ ലഭ്യ മാക്കുക എന്നതാണ്.

2016 ജനുവരി യില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പ്രവാസി കള്‍ക്കും ആധാര്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്ക പ്പെടുന്നുണ്ട് എന്നു പ്രഖ്യാ പിച്ചി രുന്നു.

ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതില്‍ ഒരു തീരു മാനവും ആയിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ഞാന്‍ അയച്ച നിവേദന ത്തില്‍ ഇന്ത്യ യിലെ 98 ശതമാനം ജന ങ്ങളും ഇതിനകം ആധാര്‍ എടുത്തു കഴിഞ്ഞിരിക്കെ ഏതു സമയത്തും ഇന്ത്യ യിലേക്കു തിരിച്ചു വരേണ്ട വരായ പ്രവാസി കള്‍ക്കും ആധാര്‍ നല്‍കാന്‍ തീരു മാനിക്കണം എന്ന് അപേക്ഷി ച്ചിട്ടുണ്ട്.

വിദേശ ത്തുള്ള എല്ലാ സംഘടന കളും ഏക സ്വര ത്തില്‍ ഇക്കാര്യം ആവശ്യ പ്പെട്ടാല്‍ സര്‍ക്കാര്‍ അനു കൂല തീരു മാനം എടുക്കും എന്നുറപ്പാണ്.

– കെ. വി. ഷംസുദ്ധീന്‍. 

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ 543 തടവു കാർക്ക് ശൈഖ് മുഹമ്മദ് മോചനം നൽകി

August 30th, 2017

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസി‍ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 543 തടവു കാരുടെ മോചന ത്തിന് ഉത്തരവിട്ടു.

ബലി ‌പെരു ന്നാള്‍ ആഘോഷ ത്തി നോട് അനു ബന്ധി ച്ചാണ് വിവിധ രാജ്യ ക്കാരായ തടവുകാരെ മോചി പ്പി ക്കു വാന്‍ ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കിയത്. 

തടവു കാരുടെ കുടുംബ ത്തിന് ഇത് സന്തോഷം നല്‍കും എന്നു കരുതുന്നു എന്നും മോചന നടപടി ക്രമ ങ്ങൾ ആരംഭിച്ച തായും ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഈസ്സാ അൽ ഹുമൈദാൻ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബലി പെരുന്നാളിന് സൗജന്യ വൈ ഫൈ ഒരുക്കി ഇത്തി സലാത്ത്
Next »Next Page » പെരുന്നാള്‍ അവധി : പാര്‍ക്കിംഗ് സൗജന്യം »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine