തണുത്ത കാലാവസ്ഥ തുടരും : മഴ പെയ്യാൻ സാദ്ധ്യത

January 16th, 2023

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : യു. എ. ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴ തുടരും എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം. പകല്‍ പൊതുവേ അന്തരീക്ഷം മേഘാവൃതം ആയിരിക്കും. തണുത്ത കാലാവസ്ഥയും ദൂരക്കാഴ്ച കുറവും ആയതിനാൽ വാഹനം ഓടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

പടിഞ്ഞാറന്‍ തീര പ്രദേശങ്ങളിലും കടലിലും മഴ പെയ്യാന്‍ സാദ്ധ്യതയുണ്ട്. അബുദാബിയില്‍ 16 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 17 ഡിഗ്രി സെല്‍ഷ്യസും പര്‍വ്വത പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസും വീതം താപനില കുറയാം. ചെറിയ രീതിയിലുള്ള കാറ്റ് വീശാനും സാദ്ധ്യതയുണ്ട് എന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്ത വര്‍ഷം മുതല്‍ പൂർണ്ണ നിരോധനം

January 11th, 2023

one-time-use-plastic-bags-banned-in-dubai-ePathram
ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി ഒന്നു മുതൽ യു. എ. ഇ. യില്‍ പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നു എന്ന് ഔദ്യോഗിക വാര്‍ത്താ എജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും യു. എ. ഇ. യില്‍ നിരോധിക്കും.

single-use-plastic-complete-ban-in-uae-ePathram

പരിസ്ഥിതി ആഘാതം കുറക്കുവാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. 2022 ജൂലായ് മുതല്‍ വിവിധ എമിറേറ്റുകളില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു.

2026 ജനുവരി മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബോക്സുകള്‍ ഉൾപ്പെടെ കൂടുതൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾക്കും നിരോധനം നിലവിൽ വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെ​ന്‍റ് ജോ​ർ​ജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​ സ്ഥാ​പ​നം നിര്‍വ്വഹിച്ചു

December 29th, 2022

foundation-stone-laying-of-st-george-orthodox-church-ePathram
അബുദാബി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അബുദാബി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. ക്രിസ്തുമസ് ദിനത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, റാന്നി – നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവരുടെ സഹ കാർമ്മികത്വത്തില്‍ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തില്‍ ശിലാ സ്ഥാപന കൂദാശ നിർവ്വഹിച്ചു.

abudhabi-st-george-orthodox-new-church-foundation-stone-laying-ePathram

ഇടവക വികാരി ഫാദർ എൽദോ എം. പോൾ സഹ വികാരി ഫാദർ മാത്യു ജോൺ, യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിലെ ഓർത്തഡോക്സ് ദേവാലയ ങ്ങളിലെ വൈദികരും അബുദാബി മാർത്തോമാ ഇടവകയിലെ വൈദികരും ഇടവക അംഗങ്ങളും എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിലെ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍ മറ്റു അംഗങ്ങളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.

st-george-orthodox-cathedral-design-new-building-ePathram

കത്തീഡ്രൽ ട്രസ്റ്റി തോമസ് ജോർജ്ജ്, സെക്രട്ടറി ഐ. തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി. ജി. ഇട്ടി പണിക്കർ, ഫൈനാൻസ് കൺവീനർ നൈനാൻ ഡാനിയൽ, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവര്‍ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു

December 27th, 2022

ajman-malayalam-mission-family-meet-ePathram
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്‍റർ കമ്യൂണിറ്റി ഹാളിൽ വെച്ച്‌ നടന്ന പരിപാടിയില്‍ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യ അതിഥി ആയിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രസിഡണ്ട് ഫാമി ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസിം മുഹമ്മദ്‌ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ യു. എ. ഇ. കോഡിനേറ്റർ കെ. എൽ. ഗോപി സംബന്ധിച്ചു

malayalam-mission-ajman-sneha-samgamam-ePathram

അജ്മാൻ എമിറേറ്റിലെ മലയാളികളായ പ്രവാസി കുട്ടികൾക്ക്‌ ഭാഷാ പഠനം സാദ്ധ്യമാക്കുന്ന അജ്മാൻ ചാപ്റ്റർ പ്രവർത്ത കരെ മുരുകൻ കാട്ടാക്കട പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മലയാളം മിഷൻ സുവനീർ ഷോപ്പിലെ ഉൽപ്പന്ന ങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.

അജ്മാൻ ചാപ്റ്റർ രൂപീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സംഘടിപ്പിച്ച അമ്മ മലയാളം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു, വൈസ്‌ പ്രസിഡണ്ട് പ്രജിത്ത്‌ വി. വി. എന്നിവർ നേതൃത്വം നൽകി.  FB Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സെ​ന്‍റ്​ ജോ​ര്‍ജ്ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ കല്ലിടല്‍ ക്രിസ്തുമസ് ദിനത്തില്‍

December 25th, 2022

st-george-orthodox-cathedral-design-new-building-ePathram
അബുദാബി : പുതുക്കിപ്പണിയുന്ന സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാ സ്ഥാപന കര്‍മ്മം ക്രിസ്തുമസ് ദിനത്തില്‍ നടക്കും എന്ന് ഇടവക ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press-meet-foundation-stone-laying-of-st-george-orthodox-church-ePathram

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രഹ്‌മവാര്‍ ഭദ്രാനസ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, റാന്നി-നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമ്മികര്‍ ആയിരിക്കും. യു. എ. ഇ. യിലെ വിവിധ ഇടവക കളിലുള്ള വൈദികരും വിശ്വാസികളും സംബന്ധിക്കും.

1.35 കോടി ദിർഹം ചെലവിൽ 20 മാസം കൊണ്ട് പണി പൂർത്തിയാക്കുന്ന പുതിയ ദേവലായത്തിൽ ഒരേ സമയം 2000 പേർക്ക് ആരാധനയില്‍ പങ്കെടുക്കാം. ഇന്ത്യ യുടെയും യു. എ. ഇ. യുടെയും പൈതൃകം ഉൾ ക്കൊള്ളും വിധത്തിലാണ് ചര്‍ച്ചിന്‍റെ രൂപ കൽപന നിര്‍വ്വഹിച്ചിട്ടുള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാ. എൽദോ എം. പോൾ, സഹ വികാരി ഫാ. മാത്യു ജോൺ, ട്രസ്റ്റി തോമസ് ജോർജ്, സെക്രട്ടറി ഐ.തോമസ്, ചര്‍ച്ച് നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി. ജി. ഇട്ടി പണിക്കർ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എക്യൂമെനിക്കൽ സമ്മേളനം
Next »Next Page » ആഘോഷ നാളുകള്‍ : സിറ്റി ചെക്ക് ഇൻ നിരക്കിൽ ഇളവ് »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine