ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര അംഗീകാരം

August 9th, 2014

environmental-agency-abudhabi-epathram

അബുദാബി: എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി യുടെ നേതൃത്വ ത്തില്‍ നടത്തിയ യു. എ. ഇ. പാരിസ്ഥിതിക പദ്ധതിക്ക് രാജ്യാന്തര അംഗീകാരം. പരിസ്ഥിതി സംരക്ഷണ ത്തിനുള്ള ചതുര്‍ തല പദ്ധതി യിൽ ഉൾപ്പെ ടുത്തി യു. എന്‍. മാനദണ്ഡ ങ്ങൾ അനുസരിച്ച് നടത്തിയ പഠന ങ്ങൾ വിജയ കരമായി നടപ്പാക്കിയ തിലൂടെ യാണ് തലസ്ഥാന എമിറേറ്റ് ഈ നേട്ടം കരസ്ഥ മാക്കിയത്.

അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖലകളും ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടിക യില്‍ ഇടം നേടിയിട്ടുണ്ട്. കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ച കള്‍, മണ്ണില്‍ രാസ വസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു.

കാര്‍ബണ്‍ മലിനീകരണം കാലാവസ്ഥാ വ്യതിയാന ത്തിനു വരെ ഇടയാക്കും എന്നാണു പഠന ത്തിലൂടെ തെളിഞ്ഞത്. മരുഭൂമി, കടല്‍, വായു, ഭൂഗര്‍ഭ ജലം, എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥകള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാക്കുകയും ചെയ്ത തിനാല്‍ ആണ് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള പദ്ധതി വിജയ കരമായി പൂത്തിയാക്കാന്‍ സാധിച്ചത്.

വായു, ഭൂഗര്‍ഭ ജലം, മരുഭൂമി, കടല്‍ എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥ കള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാ ക്കുകയും ചെയ്തു.

വന്‍ തോതിലുള്ള പരിസ്ഥിതി മലിനീകരണം കാരണം പരിസരം ശുദ്ധീ കരിക്കുന്ന ചെറു ജീവികള്‍, കീടങ്ങള്‍, എന്നിവ ലോക ത്തിന്റെ പല ഭാഗ ങ്ങളിലും നശിച്ചു കൊണ്ടിരിക്കുക യാണ്.

ഇത്തരം സാഹചര്യ ത്തില്‍ യു. എ. ഇ. യുടെ ഈ ചുവടു വയ്പ് ഒരു മാതൃക യാവുകയാണ്. അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖല കളും ജൈവ മേഖലയുടെ സംരക്ഷണ ത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടികയില്‍ ഇടം നേടി യിട്ടുണ്ട്.

കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ചകള്‍, മണ്ണില്‍ രാസവസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു. കുഴല്‍ ക്കിണറു കള്‍, സമുദ്ര ജലം, വായു, മണ്ണ്, ഹരിത വാതക ങ്ങള്‍ തുടങ്ങിയവ പഠന വിധേയ മാക്കിയാണ് പരിസ്ഥിതി മലിനീ കരണവും അവയുടെ മാറ്റ ങ്ങളും നിര്‍ണ യിക്കുന്നത്.

കൃഷിയിടങ്ങള്‍, തടാകങ്ങള്‍, പുഴകള്‍, ചതുപ്പു നിലങ്ങള്‍, തുടങ്ങിയ വിവിധ ജൈവ മേഖലകളുടെ സംരക്ഷണമാണ് എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി ലക്ഷ്യ മിടുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

August 8th, 2014

uae-slash-price-of-medicine-ePathram
അബുദാബി : മരുന്നു കളുമായി യു. എ. ഇ. യിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാർ ജാഗ്രത പുലര്‍ത്തണം എന്ന് ഇന്ത്യന്‍ എംബസി യുടെ മുന്നറിയിപ്പ്.

യു. എ. ഇ. യില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗ ത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണ വശാലും യാത്ര ചെയ്യരുത് എന്നും അബുദാബി യിലെ ഇന്ത്യൻ എംബസി യുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിലവില്‍ 374 മരുന്നുകള്‍ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്ക പ്പെട്ടിരിക്കുകയാണ്. യു. എ. ഇ. യിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്ന തിനുള്ള ഒമ്പത് ഇന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യ യില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ചില മരുന്നുകൾ, യു. എ. ഇ. യില്‍ നിരോധിച്ചതാണ്. അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് വരുന്നവർ യു. എ. ഇ. യില്‍ നിയമ വിധേയമായ മരുന്നു കളാണ് കൊണ്ടു വരുന്നതെന്ന് ഉറപ്പാക്കണം.

യാത്രാ വേളയില്‍ കയ്യില്‍ കൊണ്ടു വരുന്ന സാധനങ്ങളെ ക്കുറിച്ച് പൂര്‍ണമായ അറിവ് യാത്ര ചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയയ്ക്കുന്ന പാര്‍സലുകള്‍തുറന്ന് പരിശോധിച്ച ശേഷമേ യാത്ര തിരിക്കാവൂ എന്നും എംബസ്സി മുന്നറിയിപ്പ് തരുന്നു.

മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അബുദാബി വിമാന ത്താവള ത്തില്‍ പോലീസ് പിടിയിൽ ആയതിന്റെ പശ്ചാത്തല ത്തിലാണ് എംബസ്സിയുടെ മുന്നറിയിപ്പ്.

ആരോഗ്യ പരമായ കാരണ ങ്ങളാല്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കേണ്ട മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ രോഗ വുമായി ബന്ധപ്പെട്ട രേഖകളും, യു. എ. ഇ. യിലെ അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രിസ്ക്രിപ്ഷൻ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തണം.

നിരോധിച്ച മരുന്നു കളുടെ പൂര്‍ണ മായ വിവരം ദുബായ് കസ്റ്റംസ് വകുപ്പിന്റെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടു വരാനുള്ള അനുമതി ഉണ്ടെങ്കിലും അതിന്റെ അളവ് രേഖ പ്പെടുത്തി യിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.

- pma

വായിക്കുക: , , , , , , ,

Comments Off on നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

രാജ്യത്ത് ഇബോള വൈറസ് ഇല്ല : യു. എ. ഇ.

August 3rd, 2014

അബുദാബി : ഇബോള വൈറസ് കേസുകള്‍ യു. എ. ഇ. യില്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടില്ല എന്ന് യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് ഇബോള വൈറസ്സുകള്‍ കടക്കാതിരി ക്കാനുള്ള എല്ലാ മുന്‍ കരുതലു കളും സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ആമീന്‍ അല്‍ അമീറി അറിയിച്ചു.

ഇബോള വൈറസ് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിച്ചു വരിക യാണ്. ഇതു സംബന്ധിച്ച കാര്യ ങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്ത് നാലിന് ആരോഗ്യ മന്ത്രാലയ ത്തിന്റെ കേന്ദ്ര കമ്മിറ്റി യുടെയോഗം ചേരുന്നുണ്ട്.

രോഗം സംബന്ധിച്ച് ലോക ആരോഗ്യ സംഘടന നല്‍കുന്ന ഏത് നിര്‍ദേശവും ബന്ധപ്പട്ടവര്‍ക്ക് എല്ലാം അയയ്ക്കു ന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on രാജ്യത്ത് ഇബോള വൈറസ് ഇല്ല : യു. എ. ഇ.

യു. എ. ഇ. വിസ : സമഗ്രമായ മാറ്റങ്ങൾ ആഗസ്റ്റ്‌ മുതൽ

July 31st, 2014

uae-visa-new-rules-from-2014-ePathram
അബുദാബി : യു. എ. ഇ. വിസ സംവിധാന ങ്ങള്‍ പരിഷ്കരി ക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടി ക്രമ ങ്ങള്‍ പൂര്‍ത്തി യായതായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

2014 അഗസ്റ്റ് 1 മുതൽ ആയിരിക്കും പുതിയ സംവി ധാനം നടപ്പിൽ വരിക. ബിസിനസ് വിഭാഗ ത്തില്‍ സന്ദര്‍ശക വിസ യ്ക്കു മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദി ക്കുന്നത് ഉള്‍പ്പെടെ യുള്ള പരി ഷ്കാരങ്ങൾ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു.

മന്ത്രി സഭാ തീരുമാന പ്രകാര മുള്ള പുതിയ വിസ നിയമ ങ്ങളും ഫീസും പിഴ കളും സംബ ന്ധിച്ച് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

സന്ദര്‍ശക വിസയിൽ എത്തു ന്നവര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് വന്നു പോകാന്‍ അവസരം ലഭിക്കും. പഠനം, ചികില്‍സ, കോണ്‍ഫ്രൻസുകൾ എന്നീ ആവശ്യ ങ്ങൾക്കായി ഇനി മുതൽ പ്രത്യേക വിസ അനുവദിക്കും.

ഒരു കമ്പനി യില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു കമ്പനി യിലേക്ക് മാറു മ്പോള്‍ കുടുംബ ങ്ങളുടെ വിസ റദ്ദാക്കേ ണ്ടതില്ല എന്നും കുടുംബ ങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ 5000 ദിര്‍ഹം കെട്ടി വെച്ചാല്‍ അതേ വിസ യില്‍ രാജ്യത്ത് തുടരാന്‍ സാധിക്കും എന്നും കുടുംബാംഗ ങ്ങളെ പുതിയ വിസ യിലേക്ക് മാറ്റു മ്പോള്‍ ഈ തുക തിരികെ ലഭിക്കുക യും ചെയ്യും എന്നും പുതിയ വിസ നിയമ ത്തിൽ പറയുന്നു.

പുതിയ നിയമ പ്രകാരം തെറ്റായ വിവര ങ്ങള്‍ നല്‍കുന്ന വര്‍ക്ക് ശക്ത മായ പിഴ ഏര്‍പ്പെടു ത്തു കയും വിസ ക്കായി അപേക്ഷി ക്കുമ്പോള്‍ കൃത്യ മായ രേഖകള്‍ നല്‍കാത്ത വ്യക്തി കള്‍ക്ക് 500 ദിര്‍ഹ വും കോര്‍പറേറ്റ് സ്ഥാപന ങ്ങള്‍ക്ക് 2000 ദിര്‍ഹ വും പിഴ യും ലഭിക്കും.

വ്യാജ രേഖ കള്‍ ചമച്ച് വിസക്ക് അപേക്ഷി ച്ചാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. താമസ നിയമ ങ്ങള്‍ ലംഘിക്കുന്ന വരെ നാടു കടത്തുന്ന തിനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. വിസ : സമഗ്രമായ മാറ്റങ്ങൾ ആഗസ്റ്റ്‌ മുതൽ

ഇസ്രായേല്‍ ആക്രമണം: യു.എ.ഇ. ശക്തമായി അപലപിച്ചു

July 27th, 2014

uae-flag-epathram

അബുദാബി : ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ചവിട്ടി മെതിച്ചു കൊണ്ട് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിച്ച് ഗാസയിലെ ജനങ്ങൾക്ക്‌ മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ യു.എ.ഇ. ശക്തമായി അപലപിച്ചു.

ഇരകള്‍ ആയവരില്‍ ബഹു ഭൂരിഭാഗവും സ്ത്രീകളും കുട്ടികളു മാണ്. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ മനുഷ്യാവകാശ അവസ്ഥ സംബന്ധിച്ച് ജനീവയില്‍ ചേര്‍ന്ന ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ പ്രത്യേക സമ്മേളനത്തിലാണ് യു. എ. ഇ. യുടെ നിലപാട് സ്ഥിരം സംഘ മേധാവി റാശിദ് അല്‍ ഹബ്സി വ്യക്തമാക്കിയത്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് സിവിലിയന്‍മാരെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ സംഘങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും ബോധപൂര്‍വം ആക്രമിക്കുന്നതും അന്താരാഷ്ട്ര കുറ്റകൃത്യമാണ്.

മനുഷ്യത്വ രഹിത ആക്രമണം നടത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. യു. എന്‍. ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം എന്നിവ കണക്കിലെടുത്ത് കിഴക്കന്‍ ജറൂസലമിലേത് അടക്കമുള്ള ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സമൂഹവും യു. എന്‍. മനുഷ്യാവകാശ കൗണ്‍സിലും സംരക്ഷണം ഉറപ്പു വരുത്തണം എന്നും യു. എ. ഇ. ആവശ്യപ്പെട്ടു.

ഇസ്രായേല്‍ നടത്തിയ എല്ലാ ക്രൂരതകളും നിയമ ലംഘന ങ്ങളും അന്താ രാഷ്ട്ര നിയമ ങ്ങള്‍ അനുസരിച്ച് അന്വേഷി ക്കുകയും കുറ്റ ക്കാരെ ശിക്ഷി ക്കുകയും വേണം. അന്വേഷണ ത്തിന് സ്വതന്ത്ര അന്താ രാഷ്ട്ര കമ്മീഷനെ നിയോഗിക്കണം.

യു. എന്‍. മനുഷ്യാ വകാശ കൗണ്‍സിലും അന്താ രാഷ്ട്ര സമൂഹവും പൂര്‍ണ ഉത്തര വാദിത്തം ഏറ്റെടുത്ത ഫലസ്തീന്‍ ജനതക്ക് സഹായം എത്തിക്കണമെന്നും ആക്രമണ ത്തില്‍ കടുത്ത ദുരിതം അനുഭവി ക്കുന്ന ഫലസ്തീന്‍ ജനതക്ക് അന്താ രാഷ്ട്ര സമൂഹ ത്തിന്‍െറ ഭാഗത്ത് നിന്ന് എല്ലാ വിധ ത്തിലുമുള്ള സഹായവും അടിയന്തര മായി എത്തിക്കണം എന്നും യു. എ. ഇ. പ്രതി നിധി ആവശ്യപ്പെട്ടു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ
Next »Next Page » ഈദ് സംഗമം ശ്രദ്ധേയമായി »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine