ദുബായ് : വാരാന്ത്യ അവധി ദിനങ്ങളില്‍ അടക്കം ഇനി എല്ലാ ദിവസങ്ങളിലും എക്സ്പോ യിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 45 ദിർഹം ആയിരിക്കും. പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹം, വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിര്‍ഹം എന്നിങ്ങനെ ആയിരുന്നു ടിക്കറ്റ് നിരക്കുകള്‍.
സീസൺ ടിക്കറ്റിന്‍റെ നിരക്ക് 495 ദിര്‍ഹം ആയിരുന്നത് 195 ദിർഹമായി കുറച്ചിരുന്നു. 18 വയസ്സിനു താഴെ ഉള്ളവർക്കും 59 വയസ്സിനു മുകളില്‍ ഉള്ളവർക്കും പ്രവേശനം സൗജന്യം ആയിരിക്കും. എക്സ്പോ പാസ്സിനുള്ള നിരക്കിൽ അമ്പതു ശതമാനം ഇളവു വരുത്തിയതായി അധികൃതർ അറിയിച്ചു.