അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രി ക്കുന്നതിന്റെ ഭാഗമായി അബുദാബി അതിര്‍ത്തി കളില്‍ ഒരുക്കിയിരുന്ന ഇ. ഡി. ഇ. സ്കാനിംഗ് സംവിധാനം ഒഴിവാക്കി. ഇതോടെ യു. എ. ഇ. യിലെ ഇതര എമിറേറ്റു കളില്‍ നിന്നും അബുദാബി യിലേക്ക് പ്രവേശിക്കാൻ അല്‍ ഹൊസ്ന്‍ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ്സ് വേണം എന്നുള്ള നിബന്ധനയും നീക്കി.
2022 ഫെബ്രുവരി 28 മുതല്‍ പ്രാവര്‍ത്തികമായ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അബു ദാബി പ്രവേശനത്തിനുള്ള ഗ്രീന്‍ പാസ്സ് ഒഴിവാക്കിയത്.
Abu Dhabi Emergency, Crisis and Disasters committee has approved the removal of EDE scanners and requirements for green pass to enter Abu Dhabi emirate from within the UAE, effective Monday, 28 February, 2022. Green pass will still be required to enter public spaces in Abu Dhabi. pic.twitter.com/CVP9BEvqNG
— مكتب أبوظبي الإعلامي (@admediaoffice) February 25, 2022
അതേ സമയം പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള അബുദാബി യിലെ പൊതു സ്ഥല ങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടി കളില്‍ പങ്കെടുക്കുന്നതിനും ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധമാണ്.
- സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പാസ്സ് നിര്‍ബ്ബന്ധം
- കൊവിഡ് പ്രതിരോധം : യു. എ. ഇ. ഒന്നാം സ്ഥാനത്ത്
- അന്താരാഷ്ട്ര തലത്തിൽ അൽ ഹൊസ്ൻ ആപ്പിന് അംഗീകാരം
- കൊവിഡ് ബാധിതരെ തിരിച്ചറിയാന്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നു