യു. എ. ഇ. യിൽ വേനൽ മഴ

July 25th, 2018

rain-in-dubai-ePathram
അബുദാബി : യു. എ. ഇ. യുടെ വടക്കന്‍ എമി റേറ്റുക ളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്തു. കഴിഞ്ഞ കുറെ ദിവസ ങ്ങളായി തുടരുന്ന ശക്തമായ ചൂടിന് ഈ മഴ യോടെ താല്‍കാലിക ശമനം ഉണ്ടാവുകയും ചെയ്തു.

അജ്മാൻ, ഫുജൈറ, റാസൽ ഖൈമ, ഖോർ ഫക്കാൻ, ഹത്ത, എന്നിവിട ങ്ങളിലാണ് മഴ കിട്ടി യത് എന്ന് ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസവും  ഷാര്‍ജ യുടെ ചില ഭാഗങ്ങള്‍, അജ്മാനി ലെ അൽ മനാമ, റാസൽ ഖൈമ യിലെ ഖദ്ര, ഫുജൈറ യിലെ സിജി എന്നി വിട ങ്ങളിൽ നല്ല രീതി യിൽ മഴ പെയ്തിരുന്നു. ഇതോടെ അന്തരീക്ഷ ഊഷ്മാവ് താഴു കയും ചൂടിന്റെ കാഠിന്യം കുറഞ്ഞ് താപ നില 30 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനീസ് പ്രസിഡണ്ട് ഷി ചിൻ പിങ് യു. എ. ഇ.യില്‍

July 20th, 2018

chinese-president-xi-jin-ping-arrives-uae-ePathram

അബുദാബി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ ശന ത്തി നായി ചൈനീസ് പ്രസിഡണ്ട് ഷി ചിൻ പിങ് യു. എ. ഇ. യില്‍ എത്തി.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബു ദാബി കിരീട അവകാശി യും സായുധ സേന ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ അദ്ദേഹത്തെ സ്വീകരിച്ചു.

പ്രസിഡണ്ടിന്റെ പ്രത്യേക വിമാനത്തില്‍ അബു ദാബി അൽ ബതീനിലെ പ്രസിഡന്‍ഷ്യല്‍ എയര്‍ പോര്‍ട്ടില്‍ എത്തിയ ചൈനീസ് സംഘ ത്തിന് ഊഷ്മള മായ സ്വീകര ണമാണ് നൽകിയത്. ചൈനീസ് പ്രസി ഡണ്ടി ന്റെ വിമാനം യു. എ. ഇ. യുടെ വ്യോമ അതിർ ത്തിക്ക് ഉള്ളില്‍ പ്രവേശിച്ച ഉടൻ തന്നെ യു. എ. ഇ. യുടെ യുദ്ധ വിമാന ങ്ങൾ അകമ്പടി ആയിട്ട് എത്തി യിരുന്നു.

യു. എ. ഇ. യും ചൈനയു മായുള്ള ബന്ധം ഊട്ടി ഉറപ്പി ക്കുന്ന തിന്റെ ഭാഗ മായി ഇരു ഭര ണാധി കാരി കളു മായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ചൈന യുടെ പ്രസിഡണ്ട് ആയി തെര ഞ്ഞെടു ക്കപ്പെട്ട ശേഷം ഷി ചിൻ പിങ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യ മാണ് യു. എ. ഇ. പ്രഥമ വനിത പെങ് ലി യുവാന്‍, മറ്റു ഉന്നത തല സംഘ വും അദ്ദേഹ ത്തെ അനുഗമി ക്കു ന്നുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ യുമായി അജ്മാന്‍ ഭരണാധി കാരി യുടെ കൂടിക്കാഴ്ച

July 18th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനു മായി യു. എ. ഇ. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭര ണാ ധി കാരി യുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കൂടി ക്കാഴ്ച നടത്തി.

sheikh-khalifa-bin-zayed-receives-ajman-ruler-sheikh-humaid-bin-rashid-al-nuaimi-ePathram

ഫ്രാന്‍സിലെ ഇവിയാനിലുള്ള പ്രസി ഡണ്ടിന്റെ വസതി യില്‍ എത്തിയ അജ്മാന്‍ ഭരണാധി കാരി യെ ശൈഖ് ഖലീഫ സ്വീകരിച്ചു.

ശൈഖ് തഹ്നൂര്‍ ബിന്‍ മുഹമദ് അല്‍ നഹ്യാന്‍, ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍, ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങി യവര്‍ സന്നി ഹിതരാ യിരുന്നു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആരോഗ്യ വും ക്ഷേമവും നേര്‍ന്ന തോടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് കൂടു തല്‍ സുരക്ഷയും സ്ഥിരത യും കൊണ്ടു വരു വാന്‍ സാധിക്കട്ടെ എന്നും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്ത് ദിവസ ങ്ങളിലായി ലിവ ഈന്ത പ്പഴ മഹോത്സവം

July 18th, 2018

logo-liwa-date-festival-ePathram. അബുദാബി : പതിനാലാമത് ലിവ ഈന്തപ്പഴ മഹോ ത്സവം ജൂലായ് 18 ബുധ നാഴ്ച ആരം ഭിക്കും.
യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ വകുപ്പു മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വത്തില്‍ നടക്കുന്ന ഈന്തപ്പഴ മഹോ ത്സവ ത്തില്‍ രാജ്യത്തു വിള യുന്ന ഏറ്റവും മുന്തിയ തരം ഈന്ത പ്പഴ ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തി നു മായി എത്തുക.

കർഷക രെയും കൃഷി യെയും പ്രോത്സാഹി പ്പിക്കുന്ന തിനായി അബുദാബി യുടെ പടി ഞ്ഞാറൻ മേഖല യായ അല്‍ ദഫ്റ യിലെ ലിവ യില്‍ ഒരു ക്കുന്ന ഈന്ത പ്പഴ മഹോ ത്സവ ത്തില്‍ പങ്കാളി കള്‍ ആവുന്ന വരില്‍ നിന്നും ഏറ്റവും മികച്ച കര്‍ഷ കനും ഗുണ മേന്മ യുള്ള ഈന്ത പ്പഴ ക്കുലക്കും അടക്കം നിരവധി വിഭാഗ ങ്ങളി ലായി പുര സ്കാര ങ്ങള്‍ നല്‍കി ആദരിക്കും.

ഈന്തപ്പഴങ്ങള്‍ കൂടാതെ ഇവയില്‍ നിന്നും ഉണ്ടാക്കുന്ന അച്ചാറുകള്‍, സ്ക്വാഷുകള്‍, മറ്റു ഭക്ഷ്യ വിഭവ ങ്ങള്‍, മധുര പല ഹാര ങ്ങള്‍ എന്നി വയും പ്രാദേശിക മായി വിളയിച്ച പഴ ങ്ങളും പച്ച ക്കറി കളും ഇവിടെ ലഭ്യ മാവും.

സന്ദർശക രെ ആകർ ഷിക്കും വിധം വിവിധ കലാ പരി പാടി കളും കുട്ടി കൾക്ക് വേണ്ടി യുള്ള പ്രത്യേക മത്സര പരിപാടി കളും ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസ ങ്ങളി ലായി വൈകുന്നേരം നാലു മണി മുതല്‍ പത്തു മണി വരെ നടക്കുന്ന ലിവ ഈന്തപ്പഴ മഹോത്സവം ജൂലായ് 28 ശനിയാഴ്ച സമാപനമാകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ്

July 11th, 2018

abudhabi-police-inform-to-citizens-residents-to-secure-their-homes-while-traveling-ePathram
അബുദാബി : വേനലവധിക്ക് വീട് അടച്ചു പൂട്ടി പോകു ന്നവര്‍ മുന്‍ കരുതലുകള്‍ എടുക്കണം എന്ന് അബു ദാബി പോലീസ്. മോഷ്ടാക്കളില്‍ നിന്നും തീപ്പിടുത്ത ത്തില്‍ നിന്നും അവരുടെ സ്വത്തു ക്കള്‍ സംര ക്ഷിക്കു വാന്‍ ഓരോ രുത്തരും നടപടി കള്‍ സീകരിക്കണം.

വാഹന ങ്ങള്‍ സുരക്ഷിത മായി സൂക്ഷി ക്കുന്നതിന് അലാറം സ്ഥാപിക്കുക, സ്വര്‍ണം, പണം എന്നിവ വീടു കളില്‍ വെക്കാ തിരി ക്കുക വീടു കളിലെ ഗ്യാസ് സിലിണ്ട റുകള്‍ സുര ക്ഷിത മായ സ്ഥാനത്ത് വെക്കുക തുട ങ്ങിയ മുന്‍ കരു തലു കള്‍ സീകരിക്കണം എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

സാമൂഹിക സുരക്ഷ യുടെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ  നടത്തുന്ന ബോധ വത്ക രണ ക്യാമ്പയി നിലാണ് ഇക്കാര്യം ഓര്‍മ്മി പ്പി ച്ചിരി ക്കു ന്നത്. വീട് അടച്ചു പൂട്ടി രാജ്യ ത്തിനു പുറ ത്ത് പോകു ന്നവര്‍ വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷ നില്‍ അറിയിക്കണം.

സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വിദേശ കാര്യ വകുപ്പു മായി ചേര്‍ന്ന് നിരവധി സുരക്ഷ പദ്ധതി കള്‍ ആസൂത്രണം ചെയ്തിട്ടു ള്ളതായി അബുദാബി പോലീസ് അറിയിച്ചു.

* Twitter
* YouTube
* Instagram
* Face Book Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു
Next »Next Page » തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ് »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine