ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉള്‍പ്പെടുത്തരുത് എന്ന് രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ബാല വേല നിരോധനവും നിയന്ത്രണവും’ നിയമം മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം അറിയിച്ചത്.
ബോംബെ ഹൈക്കോടതിയുടെ 2014 ലെ ഉത്തരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നും കുട്ടികളെ പങ്കെടുപ്പിക്കുന്നില്ല എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പു വരുത്തണം.
ഇലക്ഷൻ പ്രചാരണ വാഹനത്തിലോ റാലിയിലോ കുട്ടികളെ ഉള്‍പ്പെടുത്തുക, പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുക, പോസ്റ്റര്‍ പതിപ്പിക്കല്‍, ലഘു ലേഖ വിതരണം ചിഹ്നങ്ങളുടെ പ്രദര്‍ശനം മുതലായ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇവ പാലിക്കാത്ത പക്ഷം അച്ചടക്ക നടപടികള്‍ക്ക് വിധേയരാവേണ്ടി വരും.
ബാലവേല നിയമങ്ങളും തെരഞ്ഞെടുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍ശ്ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-2024, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുട്ടികള്‍, കേരളം, കേരള രാഷ്ട്രീയം, നിയമം, മനുഷ്യാവകാശം, സാങ്കേതികം