ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം

April 29th, 2026

lakshawdeep-islands-ePathram

കൊച്ചി : വിനോദ സഞ്ചാരികൾക്കു ലക്ഷ ദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ ദ്വീപില്‍ നിന്നുള്ള സ്പോൺസർ ആവശ്യമില്ല. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. പകരം ഓണ്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി.

1967 മുതലുള്ള വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്. ഓൺ ലൈൻ പെർമിറ്റിലൂടെ സന്ദർശകർക്ക് അനുമതി നൽകുന്നതോടെ ലക്ഷ ദ്വീപ് സമൂഹത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിക്കും എന്നും കണക്കു കൂട്ടുന്നു.

മാത്രമല്ല ലക്ഷ ദ്വീപിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ വിപുലമാക്കുവാൻ സീ-പ്ലെയ്ന്‍ സര്‍വ്വീസുകള്‍ ആരംഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

lakshadweep-a-secluded-paradise-in-the-arabian-sea-ePathram

മുൻപ്, ലക്ഷദ്വീപ് സന്ദർശനത്തിന് പെര്‍മിറ്റ് കിട്ടാൻ ലക്ഷ ദ്വീപിലെ താമസക്കാരൻ, സ്വകാര്യ ടൂര്‍ ഓപ്പറേറ്റർ, സ്പോര്‍ട്സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്പോര്‍ട്സ്) പോലെയുള്ള അംഗീകൃത സംഘടന എന്നിവയിൽ ഏതെങ്കിലും ഒരു സ്പോണ്‍സര്‍ വേണം എന്നുള്ള നിയമം ഉണ്ടായിരുന്നു.

മാത്രമല്ല ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി. സി. സി). ആയിരുന്നു. സന്ദർശകന്റെ പേരിൽ ക്രിമിനല്‍ കേസുകൾ ഇല്ല എന്ന് പോലീസ് അധികാരി ഉറപ്പു നൽകുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥയും ഇപ്പോൾ ഒഴിവാക്കുകയും ചെയ്തു.

ആധാർ കാർഡ് / പാസ്സ്‌പോർട്ട് വിവരങ്ങൾ, ഫ്‌ളൈറ്റ് ടിക്കറ്റു/ യാത്രാ രേഖകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഓൺ ലൈനിൽ അപ്ലോഡ് ചെയ്താൽ എൻട്രി പെർമിറ്റ് കരസ്ഥമാക്കാം.

* Image Credit : Incredible India!

- pma

വായിക്കുക: , , , , , ,

Comments Off on ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം

വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

April 29th, 2026

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : അതികഠിനമായ ചൂടിനു ആശ്വാസം നൽകി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. മധ്യ കേരളത്തിലും വേനൽ മഴ പെയ്തു തുടങ്ങി എന്നാണു റിപ്പോർട്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കൂടുതൽ ശക്തമാകും എന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴ പെയ്യും എന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യ ത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്.

മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട് എന്നും പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലും മഴ തുടരും എന്നും കാലാവസ്ഥാ പ്രവചനത്തിൽ അറിയിപ്പ് വന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും

April 28th, 2026

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 ന് പ്രഖ്യാപിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം മെയ് 22 നും പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ പുനര്‍ മൂല്യ നിർണ്ണയം നടത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തിൽ ഫലവും പ്രസിദ്ധീകരിക്കും.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ്. എസ്. എല്‍. സി. ഫല പ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റു കളുടെ വിതരണവും ആരംഭിക്കും.

പരീക്ഷാ മൂല്യ നിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിൽ അധികം അദ്ധ്യാപകർക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ നിർദ്ദേശം നൽകി.

മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്ക് എതിരെ കർശ്ശന നടപടികൾ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും

അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത

April 27th, 2026

summer-hot-season-ultraviolet-radiation-levels-increased-in-kerala-ePathram
തിരുവനന്തപുരം: അടുത്ത ഏതാനും ദിവസങ്ങളിൽ കഠിന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്തിൽ ഏൽക്കാൻ സാദ്ധ്യത ഉള്ളത് കൊണ്ട് പൊതു ജനങ്ങൾ പുറത്തിറങ്ങുമ്പോഴും പുറം ജോലി കളിൽ ഏർപ്പെടുന്നവരും ബൈക്ക് യാത്രികർ അടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാരും കൂടുതൽ ജാഗ്രത പാലിക്കുക. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കുക എന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

തുടർച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും സൂര്യാ തപ ത്തിനും ത്വക്ക് രോഗ ങ്ങൾക്കും നേത്ര രോഗ ങ്ങൾക്കും കാരണം ആയേക്കാം.

രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രവയലറ്റ് സൂചിക യാണ് രേഖ പ്പെടുത്തുന്നത്.  ആയതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പകൽ പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന അയഞ്ഞതും ഇളം നിറത്തിലും ഉള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.

ഉഷ്ണമേഖല- മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക പൊതുവെ ഉയർന്നു നിൽക്കും. അത് കൊണ്ട് ഇവിങ്ങളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ചർമ്മ രോഗം ഉള്ളവർ, നേത്ര രോഗം ഉള്ളവർ, ക്യാൻസർ രോഗികൾ, രോഗ-പ്രതിരോധ ശേഷി കുറഞ്ഞ ആളുകളും പ്രത്യേകം ജാഗ്രത പുലർത്തണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. P R D

- pma

വായിക്കുക: , , , , ,

Comments Off on അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത

വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

April 22nd, 2026

thrishoor-pooram-explosion-at-fire-works-unit-in-mundathikode-ePathram

തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.

ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം  തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു.  ePathram TAG : തൃശൂർ പൂരം

- pma

വായിക്കുക: , , , , , , , ,

Comments Off on വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

Page 3 of 14312345...102030...Last »

« Previous Page« Previous « ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
Next »Next Page » ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha