അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു

February 18th, 2019

mathruyanam-mother-and-baby-journey-ePathram
കോഴിക്കോട് : പ്രസവ ശേഷം മാതൃ – ശിശു സംരക്ഷണ കേന്ദ്ര ത്തിൽ നിന്ന് അമ്മയെയും കുഞ്ഞി നെയും വീട്ടി ലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതി യായ ‘മാതൃ യാനം’ ഈ മാസം 23 ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ങ്ങള്‍ നടക്കുന്ന താണ് കോഴിക്കോട് മാതൃ – ശിശു സംരക്ഷ ണ കേന്ദ്രം (ഐ. എം. സി. എച്ച്). ദിവസേന 30 മുതൽ 40 വരെ സ‌്ത്രീ കൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടി ലേക്ക‌് മട ങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശു പത്രി യിൽ ഒരു മാസമായി ‘മാതൃയാനം’ വിജയ കര മായി നട ക്കുന്നു.

national-health-mission-mathruyanam-ePathram

പ്രസവ ശേഷം വീട്ടിലേക്ക് പോകുന്ന വർക്ക് നാഷണൽ ഹെൽത്ത് മിഷൻ ‘അമ്മയും കുഞ്ഞും’ പദ്ധതി യുടെ ആഭി മുഖ്യ ത്തിൽ 500 രൂപ യാത്രാ ച്ചെലവ് നൽകി യിരുന്നു.

എന്നാല്‍ ഇതു വേണ്ടത്ര ഫല പ്രാപ്തി യില്‍ എത്തു ന്നില്ല എന്ന കണ്ടെ ത്തലിൽ നിന്നാണ് ‘മാതൃ യാനം’ എന്ന ആശയ ത്തി ലേക്ക് എത്തി യത്. നില വിൽ ഐ. എം. സി.എച്ചി ന് സമീപ മുള്ള 52 ടാക്സി ഡ്രൈവർമാർ ഈ പദ്ധതി യുമായി സഹ കരി ക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപ്പും ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർ ത്തന ങ്ങൾ ക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പ റേറ്റ റെയും നിയമിച്ചിട്ടുണ്ട‌്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷ ണാര്‍ത്ഥം മാതൃയാനം നടപ്പിലാക്കി. ഒരു മാസമായി കോഴി ക്കോട് ഐ. എം. സി. എച്ചി ലും ട്രയൽ റൺ നടത്തുന്നു. ഇവിടെ പദ്ധതി നടത്തി വിജയിച്ചാൽ മറ്റു ജില്ല കളി ലേക്കും മാതൃ യാനം പദ്ധതി വ്യാപിപ്പിക്കും.

അമ്മ യെയും കുഞ്ഞി നെയും വീട്ടില്‍ എത്തിച്ചു ഐ. എം. സി. എച്ച് കൗണ്ടറില്‍ തിരിച്ച് എത്തി യാൽ ടാക്സി ഡ്രൈവർ മാർക്ക് വാടക കൊടു ക്കും. ആശു പത്രി യിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നല്‍കി വരുന്ന ചെലവു മാത്രമേ ‘മാതൃയാനം’ പദ്ധതി ക്കും ആവുക യുള്ളൂ എന്ന് നാഷണൽ ഹെൽത്ത് മിഷന്‍ ജില്ലാ മേധാവി ഡോ. നവീൻ കുമാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു

കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്

February 7th, 2019

vatican-pope-francis-ePathram
അബുദാബി : കത്തോലിക്ക സഭയിലെ ചില മെത്രാ ന്മാരും വൈദി കരും കന്യാ സ്ത്രീകളെ ലൈംഗിക മായി ചൂഷണം ചെയ്യു ന്നുണ്ട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

മൂന്നു ദിവസത്തെ സന്ദര്‍ശന ത്തി നായി അബു ദാബി യില്‍ എത്തിയ മാര്‍പ്പാപ്പ, മാധ്യമ പ്രവര്‍ ത്തക രുടേ ചോദ്യ ങ്ങള്‍ക്ക് മറു പടി ആയിട്ടാണ് ഈ വിഷയം പറഞ്ഞത്.

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം പൂർണ്ണമായി തടയു വാൻ താൻ പ്രതിജ്ഞാ ബദ്ധനാണ് എന്നും ഫ്രാന്‍ സിസ് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ശാരീരിക പീഡന ത്തിന്റെയും ലൈംഗിക ചൂഷണ ത്തിന്റെ യും അടിസ്ഥാന ത്തിൽ ഒട്ടേറെ വൈദി കരെ സസ്പെൻഡ് ചെയ്യേണ്ടി വന്നി ട്ടുണ്ട്.

ഇപ്പോഴും ഇത്തരം പ്രശ്നങ്ങളും പരാതികളും തുട രുന്നു. പുരോഹിതർ കന്യാസ്ത്രീകളെ ലൈംഗിക അടി മകള്‍ ആക്കിയ സംഭ വത്തെ തുടർന്ന്, മുൻ പോപ്പ് ബെനഡിക്ട് പതി നാറാ മൻ ഒരു സന്ന്യാസ സഭ പിരിച്ചു വിടുകയും ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

Comments Off on കത്തോലിക്കാ സഭയിൽ കന്യാ സ്ത്രീ കളെ ലൈംഗിക ചൂഷണം ചെയ്യുന്നു : പോപ്പ് ഫ്രാന്‍സിസ്

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

January 31st, 2019

wedding_hands-epathram

കൊടുങ്ങല്ലൂര്‍ : ന്യൂന പക്ഷ ക്ഷേമ വകുപ്പ്‌ കൊടു ങ്ങ ല്ലൂര്‍ ചേര മാന്‍ ജുമാ മസ്‌ജിദ്‌ മഹല്ല്‌ കമ്മിറ്റി യു മായി സഹ കരിച്ച്‌ സംഘ ടിപ്പി ക്കുന്ന വിവാഹ പൂര്‍വ്വ കൗണ്‍ സിലിംഗ് ഫെബ്രു വരി 1, 2, 11 എന്നീ തീയ്യതി കളി ലായി (വെള്ളി, ശനി, തിങ്കള്‍ ദിവസ ങ്ങള്‍) നടക്കും.

ക്ലാസ്സു കളില്‍ പങ്കെ ടുക്കു വാന്‍ താല്‍ പര്യ മുളള വര്‍ക്ക്‌ ഈ നമ്പറില്‍ വിളിക്കാം. ഫോണ്‍ : 0480 – 280 48 59.

വിവരങ്ങള്‍ക്ക് : പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , ,

Comments Off on വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് ജനറൽ സെക്രട്ടറി

January 23rd, 2019

aicc-gen-secretary-priyanka-gandhi-ePathram

ന്യൂഡൽഹി : എ. ഐ. സി. സി. ജനറൽ സെക്രട്ടറി യായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ മണ്ഡലം വാര ണാസി ഉള്‍പ്പെടുന്ന കിഴ ക്കൻ ഉത്തർ പ്രദേശി ന്റെ ചുമതല യാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കി യിരി ക്കുന്നത്.

1999 – ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ത്തോടെ കോണ്‍ ഗ്രസ്സ് രാഷ്ട്രീയ ത്തില്‍ ഇറ ങ്ങിയ പ്രിയങ്ക ഗാന്ധി ഇപ്പോള്‍ കള ത്തില്‍ സജീവമാ വുന്നത് കോണ്‍ ഗ്രസ്സ് പ്രവര്‍ത്ത കര്‍ക്ക് ഊര്‍ജ്ജം നല്‍കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വില യിരുത്തു ന്നത്.

- pma

വായിക്കുക: , , ,

Comments Off on പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് ജനറൽ സെക്രട്ടറി

ശബരിമല : റിട്ട് ഹര്‍ജി കൾ സുപ്രീം കോടതി ഫെബ്രു വരി എട്ടിന് പരി ഗണിക്കും

January 21st, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡൽഹി : ശബരിമല യിലെ സ്ത്രീ പ്രവേ ശന വിഷയ ത്തിൽ സമർപ്പിച്ച റിട്ട് ഹര്‍ജി കൾ ഫെബ്രു വരി എട്ടിന് സുപ്രീം കോടതി പരി ഗ ണി ക്കും.

ശബരി മ ലയെ സംബ ന്ധിച്ച മുഴു വൻ കേസു കളും ജനുവരി 22 ന് പരി ഗണി ക്കുവാന്‍ കോടതി തീരു മാനി ച്ചി രുന്നു എങ്കിലും ജസ്റ്റിസ് ഇന്ദു മൽ ഹോത്ര അവധി യിൽ പോയതു കൊണ്ട് ഫെബ്രു വരി യിലേക്ക് നീട്ടുക യായി രുന്നു.

സുപ്രീം കോടതി യുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ആയി രിക്കും ഹര്‍ജി കൾ പരി ഗണിക്കുക. ഫെബ്രുവരി മാസ ത്തിൽ വാദം കേൾ ക്കുന്ന കേസു കളുടെ സാദ്ധ്യതാ പട്ടിക യിൽ ശബരി മല കേസു കൾ ഉൾ പ്പെടു ത്തിയി ട്ടുണ്ട്.

പുനഃ പരി ശോധനാ ഹര്‍ജി കൾ പരി ഗണിച്ച ശേഷമെ റിട്ട് ഹര്‍ജി പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരത്തെ വ്യക്ത മാക്കി യിരുന്നു

- pma

വായിക്കുക: , , ,

Comments Off on ശബരിമല : റിട്ട് ഹര്‍ജി കൾ സുപ്രീം കോടതി ഫെബ്രു വരി എട്ടിന് പരി ഗണിക്കും

Page 31 of 54« First...1020...2930313233...4050...Last »

« Previous Page« Previous « വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതി യിരിക്കുക
Next »Next Page » വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha