ശബരി മല സ്ത്രീ പ്രവേശനം : നിയമ നിര്‍മ്മാണ ത്തിനില്ല എന്ന് കേന്ദ്ര സർക്കാർ

July 4th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരിമല ആചാര സംര ക്ഷണ ത്തിന് സുപ്രീം കോടതി വിധി മറി കടക്കാന്‍ ഉടന്‍ നിയമ നിര്‍മ്മാണത്തിനില്ല എന്ന് കേന്ദ്ര സർ ക്കാർ.

പ്രായ ഭേദ മന്യേ സ്ത്രീ കള്‍ക്ക് ശബരി മലയില്‍ പ്രവേ ശിക്കാം എന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ എന്തെങ്കിലും നിയമ നിര്‍ മ്മാണം നടത്താന്‍ സര്‍ ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ശശി തരൂര്‍ എം. പി. യുടെ ചോദ്യ ത്തിന്, ഉടന്‍ നിയമ നിര്‍ മ്മാണ ത്തി ന്ന് ഇല്ല എന്ന് ലോക് സഭ യില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് രേഖാ മൂലം മറു പടി നല്‍കുക യായി രുന്നു.

വിഷയം സുപ്രീം കോടതി യുടെ പരി ഗണന യില്‍ ആണ് എന്നതിനാല്‍ റിവ്യു ഹര്‍ജി യില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ നട പടികള്‍ ഉണ്ടാവൂ എന്നും മന്ത്രി വ്യക്ത മാക്കി.

ആചാര സംരക്ഷണ ത്തിന് എൻ. കെ. പ്രേമ ചന്ദ്രൻ എം. പി. കഴിഞ്ഞ ദിവസം ലോക്സഭ യിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ശബരി മല സ്ത്രീ പ്രവേശനം : നിയമ നിര്‍മ്മാണ ത്തിനില്ല എന്ന് കേന്ദ്ര സർക്കാർ

വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും കുഞ്ഞ് വേണം : വിചിത്ര ആഗ്രഹവു മായി യുവതി

June 24th, 2019

baby-feet-child-birth-ePathram
മുംബൈ : വിവാഹ മോചന ഹര്‍ജി യില്‍ തീര്‍പ്പു കാത്തി രിക്കുന്ന യുവതി ക്ക് ഭര്‍ത്താ വില്‍ നിന്നും ഒരു കുഞ്ഞ് കൂടി വേണം എന്ന ആവശ്യ വുമായി കോട തി യില്‍. മഹാ രാഷ്ട്ര സ്വദേശി നിയായ 35 വയസ്സു കാരി യാണ് വിചിത്ര ആവ ശ്യവു മായി കുടുംബ കോടതി യില്‍ എത്തിയത്.

യുവതിയുടെ ആവശ്യം ന്യായം എന്നു കണ്ടെ ത്തിയ കോടതി, സ്ത്രീ യോടും ഭര്‍ത്താ വി നോടും കൗണ്‍സി ലിംഗ് ന്നു വിധേയ മാകാന്‍ നിര്‍ദ്ദേശിച്ചു.

കൂടെ ഒരു കൃത്രിമ ബീജ സങ്കലന ചികിത്സ വിദഗ്ധനു മായി (ഐ. വി. എഫ്.) കൂടിക്കാഴ്ച നടത്തു വാനും കോടതി നിര്‍ദ്ദേശിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കുട്ടി യുടെ മാതാ പിതാക്കളായ ദമ്പതി മാ രുടെ വിവാഹ മോചന ഹര്‍ജി യില്‍ നട പടി കള്‍ പുരോഗ മിച്ചു കൊണ്ടി രിക്കുന്ന തിനിടെ യാണ് യുവതി, ഭര്‍ത്താ വില്‍ നിന്ന് ഒരു കുഞ്ഞ് കൂടി വേണം എന്ന ആവശ്യം ഉന്ന യിച്ച് കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധ ത്തി ലൂടെ യോ കൃത്രിമ ബീജ സങ്കലന മാര്‍ഗ്ഗ ത്തിലൂടെ യോ ഗര്‍ഭം ധരിക്കണം എന്നാ യി രുന്നു യുവതി യുടെ ആവശ്യം.

എന്നാല്‍ 2017 മുതല്‍ വിവാഹ മോചനം കാത്തി രിക്കുന്ന തനിക്ക് ഇതില്‍ താല്പ്പര്യം ഇല്ല എന്നും ഇത് നിയമ വിരുദ്ധം എന്നും ആയിരുന്നു ഭര്‍ത്താ വിന്റെ വാദം.

ഇതോടെ യാണ് ബീജ ദാന ത്തി ലൂടെ യുള്ള കൃത്രിമ ഗര്‍ഭ ധാരണ ത്തിനുള്ള സാദ്ധ്യത കോടതി അന്വേ ഷിച്ചത്.

യുവതി യുടെ ആവശ്യം തികച്ചും ന്യായം തന്നെ എന്നു നിരീ ക്ഷിച്ച കോടതി, ഈ വിഷയ ത്തില്‍ ഭര്‍ത്താ വിന്റെ സമ്മതം നിര്‍ണ്ണായകം ആണെന്നും പറഞ്ഞു. എന്നാല്‍ ബീജ ദാനം വഴി യും യുവതി യില്‍ തനിക്ക് കുഞ്ഞ് വേണ്ട എന്നാണ് ഭര്‍ത്താ വിന്റെ നിലപാട്.

- pma

വായിക്കുക: , , , ,

Comments Off on വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും കുഞ്ഞ് വേണം : വിചിത്ര ആഗ്രഹവു മായി യുവതി

ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം

June 23rd, 2019

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ ഗവണ്മെ ന്റി ന്റെ ഉപദേശക സമിതി യായ ഫെഡ റൽ നാഷ ണൽ കൗൺ സിലിൽ (എഫ്. എൻ. സി.) വനിതാ പ്രാതി നിധ്യം 50 ശതമാനം ആയി ഉയർ ത്തുവാന്‍ പ്രസി ഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്‍ നിര്‍ദ്ദേശിച്ചു.

നാൽപ്പത് അംഗ എഫ്. എൻ. സി. യിൽ ഇനി ഇരു പതു പേർ വനിതകള്‍ ആയി രിക്കും. ഓരോ എമി റേറ്റു കൾ ക്കും അനു വദിച്ച സീറ്റു കളിൽ വനിതാ സംവ രണം വേണം. അടുത്തിടെ നട ക്കാന്‍ പോകുന്ന തെര ഞ്ഞെടു പ്പിൽ പ്രത്യേക നിബ ന്ധന കളും പ്രചാരണ ത്തിന്ന് ഇറ ങ്ങുന്ന സ്ഥാനാർ ത്ഥികൾ ക്കായി ദേശീയ ഇല ക്‌ഷൻ കമ്മീ ഷൻ പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം

യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

June 23rd, 2019

binoy_epathram

കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിൻ്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

June 19th, 2019

soumya-ajas-epathram

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കി. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി.

അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

Page 30 of 56« First...1020...2829303132...4050...Last »

« Previous Page« Previous « ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു
Next »Next Page » നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha