കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു

July 21st, 2026

ksc-summer-camp-2026-venal-thumbikal-inauguration-ePathram

അബുദാബി : കുട്ടികൾക്കായി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന വേനൽ അവധി ക്യാമ്പ് ‘വേനൽ തുമ്പികൾ’ വർണ്ണാഭമായ പരിപാടികളോടെ തുടക്കമായി.

കെ. എസ്. സി. അങ്കണത്തിൽ ചെണ്ട മേളത്തിന്റെയും ഘോഷ യാത്രയുടെയും അകമ്പടിയോടെയും നടന്ന സമ്മർ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കെ. എസ്. സി. പ്രസിഡണ്ട് ടി. കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. പൂജ അജിത് (എൽ. എൽ. എച്ച്. ആശുപത്രി ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്) ഉദ്ഘാടനം ചെയ്തു.

ക്യാമ്പ് ഡയറക്ടർ ഷെറിൻ വിജയൻ, ശക്തി പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, കമ്മിറ്റി ഭാരവാഹികൾ, ഇതര സംഘടനാ സാരഥികൾ, പ്രമുഖ വ്യക്തിത്വങ്ങളും വനിതാ വിഭാഗം-ബാലവേദി അംഗങ്ങളും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

കേരളത്തിൽ നിന്ന് എത്തിയ പരിശീലകരായ അശ്വിൻ ആർ. എം , ശരത് കെ. എന്നിവരാണ് വേനൽ തുമ്പി കൾക്ക് നേതൃത്വം നൽകുന്നത്.

ഭാഷ, സംസ്കാരം, കല, സാമൂഹിക മൂല്യങ്ങൾ എന്നിവയുമായി കൂടുതൽ അടുപ്പിച്ച് കുട്ടികളുടെ ആത്മ വിശ്വാസവും അവരിലെ നേതൃത്വ പാടവവും സർഗാത്മകതയും വളർത്തിയെടുക്കാൻ കഴിയും വിധമാണ് വേനൽ തുമ്പികൾ രൂപ കൽപ്പന ചെയ്തിട്ടുള്ളത്.

2026 ആഗസ്റ്റ് 9 വരെ ശനി, ഞായർ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് സമ്മർ ക്യാമ്പ് നടക്കുക. F B Page

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു

വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി

July 21st, 2026

venal-paravakal-malayalee-samajam-summer-camp-2026-ePathram
അബുദാബി : മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽ പ്പറവകൾ സമ്മർ ക്യാമ്പിന് തുടക്കമായി. മുസ്സഫയിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എ. എം. അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു.

ജനറൽ സെക്രട്ടറി റഫീഖ് പി. ടി., വൈസ് പ്രസിഡണ്ട് നസീർ പെരുമ്പാവൂർ, കോഡിനേഷൻ ചെയർമാൻ ബി. യേശു ശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിതാ വിഭാഗം കൺവീനർ കവിത എന്നിവർ സംസാരിച്ചു.

മോട്ടിവേഷൻ സ്പീക്കറും സൈക്കോളജിസ്റ്റുമായ അസ്‌നത്ത് മൻസൂർ ക്യാംപിനു നേതൃത്വം നൽകും.

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നു നൽകുകയും അതോടൊപ്പം അവരുടെ സർഗ്ഗ ശേഷി പരി പോഷിപ്പിക്കുവാനും ഉതകുന്ന പരിപാടികളാണ് വേനൽ പ്പറവകളിൽ ഒരുക്കിയിട്ടുള്ളത് എന്ന് ക്യാമ്പ് ഡയറക്ടർ അസ്‌നത്ത് മൻസൂർ അറിയിച്ചു. ഓരോ ദിവസവും വിശിഷ്ട വ്യക്തികളുടെ ട്രെയിനിങ് ക്ലാസ്സുകളും ഉണ്ടാവും.

കുട്ടികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധ വൽക്കരണ ക്ലാസ്സുകളും ഉൾപ്പെടുത്തും. ആഗസ്റ്റ് രണ്ടിന് ക്യാമ്പ് സമാപനമാകും.

- pma

വായിക്കുക: , , , , , ,

Comments Off on വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി

സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ

July 9th, 2026

islamic-center-insight-summer-camp-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ്, ജൂലായ് 9 വ്യാഴാഴ്ച മുതൽ 19 ഞായർ വരെ സെന്റർ അങ്കണത്തിൽ വെച്ച് നടക്കും.

പ്രസ്തുത ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെ ഒരുക്കുന്ന ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പിനു പരിചയ സമ്പന്നരായ പരിശീലകരും ആദ്ധ്യാപകരും നേതൃത്വം നൽകും. കുട്ടികളുടെ സർഗാത്മകത, ചിന്താശേഷി, നേതൃത്വ ഗുണം, ആശയ വിനി മയ വൈദഗ്ധ്യം, സാങ്കേതിക വിജ്ഞാനം തുടങ്ങിയവ പരിപോഷിപ്പിക്കുവാനും ഭാവിയിൽ ഉപയോഗപ്പെടുത്തുവാനും ഉതകും വിധം കുട്ടികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

4 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായി ബ്രെയിൻ ജിം, ശാസ്ത്ര പരിചയം, കലാ-കര കൗശല പരിശീലനം, ആശയ വിനിമയ നൈപുണ്യ വികസനം എന്നിവയും 9 – 12 പ്രായത്തിലുള്ളവർക്ക് സ്റ്റം (STEM) അധിഷ്ഠിത പ്രോജക്ട് ബേസ്ഡ്, പരിശീലനം, നേതൃത്വ പരിശീലനം, കോഡിംഗും റോബോട്ടിക്സും പൊതു പ്രസംഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

13 വയസ്സ് മുതൽ മുകളിൽ ഉള്ള വിദ്യാർത്ഥികൾക്കായി നേതൃത്വ അക്കാദമി-സംരംഭകത്വ വികസന പരിപാടി, പ്രോജക്ട് അധിഷ്ഠിത പഠനം, റോബോട്ടിക്സ്, കരിയർ വിലയിരുത്തലും മാർഗ്ഗ നിർദ്ദേശങ്ങളും ഉൾപ്പെടുന്ന പ്രത്യേക പരിശീലന പരിപാടികളും നടക്കും.

ക്യാമ്പിൽ ഭാഗമാകുവാൻ താൽപര്യമുള്ളവർ ഓൺ ലൈനിലൂടെ  രജിസ്റ്റർ ചെയ്യണം എന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ

അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും

June 8th, 2026

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ‘അനോര ഗ്ലോബൽ’പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും നടന്നു.  ചടങ്ങിൽ മുഖ്യാതിഥി റാക്കോ ജനറൽ ട്രാൻസ്‌പോർട്ട് മാനേജിംഗ് ഡയറക്ടർ അജീഷ് ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

anora-global-scholastic-award-2026-and-new-committee-ePathram

അനോര ഗ്ലോബൽ പ്രസിഡണ്ട് ഫാക്‌സൺ ലോറൻസ് അദ്ധ്യക്ഷ വഹിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ അനോര യുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ കമ്മിറ്റി യുടെ ഭാവി പരിപാടികളെ കുറിച്ചും വിശദീകരിച്ചു.

2025/26 അദ്ധ്യയന വർഷം 10, 12 ക്‌ളാസ്സുകളിൽ വിജയിച്ച അംഗങ്ങളുടെ മക്കൾക്ക് സ്‌കോളാസ്റ്റിക് അവാർഡുകൾ വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡണ്ട് ബിജി തോമസ്, ജനറൽ സെക്രട്ടറി ലിംസൺ ജേക്കബ് മറ്റ് കമ്മിറ്റി അംഗങ്ങൾ അനോര വൈസ് പ്രസിഡണ്ട് നസീർ, മുൻ പ്രസിഡണ്ടു മാരായ ബി. യേശുശീലൻ, എ, എം, ബഷീർ, മുൻ ജനറൽ സെക്രട്ടറിമാരായ താജുദ്ദീൻ, രാജേഷ് നായർ, ജയചന്ദ്രൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ട്രഷറർ ഷൈജു എം. പി. നന്ദി പറഞ്ഞു. ആൻസർ വെഞ്ഞാറമൂട് നേതൃത്വം നൽകിയ സംഗീത-നൃത്ത കലാ പരിപാടികളും  അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം ഇരുന്നോറോളം പേർ സംബന്ധിച്ചു

- pma

വായിക്കുക: , , , , , , , ,

Comments Off on അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും

ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്

May 17th, 2026

warning-for-drivers-dangers-of-low-blood-sugar-diabetics-ePathram
അബുദാബി : പ്രമേഹ രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഡ്രൈവർമാർ വാഹനം ഓടിക്കുന്നതിനു മുൻപായി പരിശോധനകൾ നടത്തണം എന്ന് അബുദാബി പോലീസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് (ഹൈപ്പോ ഗ്ലൈസീമിയ) ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവും.

സുഗമമായ യാത്രക്കിടെ ഗതി മാറി സഞ്ചരിച്ച് അപകടത്തിൽ പെടുന്ന കാറിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കു വച്ചു കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായ ശാരീരിക അധ്വാനം, ഇൻസുലിൻ പോലെയുള്ള പ്രമേഹ മരുന്നുകളുടെ അളവിൽ ഉള്ള വ്യതിയാനം എന്നിവയാണ് രക്തത്തിൽ പഞ്ചസാര കുറയാൻ ഇടയാക്കുന്നത്.

തലചുറ്റൽ, തളർച്ച, ഏകാഗ്രത കുറവ്, അമിതമായ ഹൃദയമിടിപ്പ്, മന്ദഗതി, കൈ കാലുകൾക്കു വിറയൽ, അമിതമായ വിയർപ്പ്, കടുത്ത തളർച്ച, ആശയ കുഴപ്പം, പെട്ടെന്നുണ്ടാകുന്ന വിശപ്പ് എന്നിവയാണ് ഹൈപ്പോ ഗ്ലൈസീമിയയുടെ പ്രഥമ ലക്ഷണങ്ങൾ.

ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ വാഹനം സുരക്ഷിതമായി മാറ്റിയിടുക. ശാരീരിക സ്ഥിതി സാധാരണ നിലയിലാവും വരെ വിശ്രമിക്കുക. രോഗ ശമനത്തിനുള്ള മരുന്നുകൾ യാത്രകളിലും കരുതുക. പ്രമേഹ നില താഴ്ന്നവർ അത് സാധാരണ ഗതിയിലും ആകും വിധം ഉള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക.

വാഹനം ഓടിക്കുന്ന പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തുക. സ്വന്തം ആരോഗ്യത്തോടൊപ്പം നിരത്തിലെ മറ്റുള്ളവരുടെ സുരക്ഷയും മുഖ്യം ആണെന്നും റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നും പോലീസ് ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്

Page 1 of 10312345...102030...Last »

« Previous « 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
Next Page » ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha