ഐ. ഐ. സി. സി. മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്സലില്‍

April 27th, 2014

അബുദാബി : ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും രിസാല സ്റ്റഡി സര്‍ക്കിളും യൂണിവേഴ്‌സല്‍ ഹോസ്പിറ്റ ലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കാര്‍ഡിയോളജി, ന്യൂറോളജി, ഡര്‍മറ്റോളജി, ജനറല്‍ മെഡിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍ മാരുടെ സേവനവും പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പരിശോധനകളും സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നടന്നു.

ഐ. സി. എഫ്. മിഷന്‍ 2014 യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷക ത്തില്‍ നടക്കുന്ന ബോധ വത്കരണ ത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോക്ടര്‍മാരായ ഷബീര്‍ നെല്ലിക്കോട് , ജോര്‍ജ് കോശി, അബൂബക്കര്‍, രാജീവ് പിള്ള, നിയാസ് ഖാലിദ് ,സിമി സലാഹുദ്ദീന്‍, സോണിയ മാതടു, അന്നാമേരി , കുല്‍ദീപ്, ശബ്‌നി അഹമ്മദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഐ. സി. എഫ്. നേതാക്കളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം , പി. വി. അബൂബക്കര്‍ മൗലവി, ഹമീദ് പരപ്പ, അബൂബക്കര്‍ വില്യാപ്പള്ളി, നാസര്‍, ഹംസ അഹ്‌സനി, ലത്തീഫ് ഹാജി മാട്ടുല്‍, സമദ് സഖാഫി, സിദ്ദിക്ക് പൊന്നാട്, സൈനുദ്ദീന്‍ സഖാഫി, മുനീര്‍ പാണ്ട്യാല എന്നിവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഐ. ഐ. സി. സി. മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്സലില്‍

മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു

March 31st, 2014

അബുദാബി : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. അബുദാബി കമ്മിറ്റി എല്‍. എല്‍. എച്ച് ആശുപത്രി യുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു.

മെഡിക്കല്‍ ക്യാമ്പില്‍ രക്ത സമ്മര്‍ദ്ദം – പ്രമേഹ രോഗ നിര്‍ണ്ണയം, കണ്ണു പരിശോധന, ഹൃദയ സംബന്ധമായ രോഗ നിര്‍ണ്ണയം എന്നിവയാണു മുഖ്യമായും നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പിന് ഡോക്ടര്‍മാരായ ഇന്ദിരാ ഗൗതം, വസീം അക്രം, സാറാ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആരോഗ്യ ബോധ വല്‍കരണ സെമിനാറും നടന്നു. പാണക്കാട് അബ്ബാസ് അലി തങ്ങളും കെ. എം. സി. സി നേതാക്കളും പരിപാടി യില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on മെഡിക്കല്‍ ക്യാമ്പും ആരോഗ്യബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു

കാന്‍സര്‍ ബോധവത്കരണവു മായി അബുദാബി പോലീസ്

March 10th, 2014

അബുദാബി : അബുദാബി പോലീസ് മെഡിക്കല്‍ വിഭാഗം നടത്തുന്ന കാന്‍സര്‍ ബോധ വത്കരണ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കമായി.

അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിട ങ്ങളിലെ വിവിധ സ്ഥല ങ്ങളി ലായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടി കളാണ് പോലീസ് വിഭാഗം ആസൂത്രണം ചെയ്തി രിക്കുന്നത്.

വന്‍കുടലില്‍ ബാധിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങള്‍, നേരത്തേ കണ്ടെത്താനുള്ളതും വിവിധ ഘട്ടങ്ങളിലെ ചികിത്സാ രീതികളും, ഇത് വരാതിരിക്കാന്‍ പാലി ക്കേണ്ട ജീവിത ചര്യകളും വിവരിച്ചു കൊണ്ടാവും ബോധവല്‍കരണം നടത്തുക.

നാല്‍പ്പതിനും എഴുപതിനും വയസ്സിനുള്ളില്‍ പ്രായ മുള്ള സ്ത്രീകളും പുരുഷന്‍മാരും നിര്‍ബന്ധ മായും പത്ത് വര്‍ഷ ത്തിനുള്ളില്‍ ഒരുതവണ കാന്‍സര്‍ പരിശോധന നടത്തണം എന്നും രോഗ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നത് ഇത്തരം അസുഖ ങ്ങളുടെ കാര്യ ത്തില്‍ ഏറെ ഗുണം ചെയ്യുമെന്നും സംഘം വ്യക്തമാക്കുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on കാന്‍സര്‍ ബോധവത്കരണവു മായി അബുദാബി പോലീസ്

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

March 9th, 2014

അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു സഹായം എത്തിച്ചു കൊണ്ട് അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ കേരള വിമണ്‍സ് കോളജ് അലംനി (AKWCA ) മാതൃകയായി.

ഈ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിധവകള്‍ക്കും നിര്‍ദ്ധനരായവര്‍ക്കുമായി 59 തയ്യല്‍ മെഷ്യനുകള്‍ വിതരണം ചെയ്തു.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനം തിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ സഹായം എത്തിച്ചിരിക്കുന്നത്. മൂന്ന് അര്‍ബുദ രോഗി കള്‍ക്കു ചികില്‍സാ സഹായവും എത്തിച്ചു.

വടക്കന്‍ ജില്ലകളിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

നേത്ര പരിശോധന ക്യാമ്പ്‌

March 4th, 2014

ദുബായ് : കൊടുങ്ങല്ലൂര്‍ മണ്ഡലം കെ. എം. സി. സി. യും ദേര ഐ കെയര്‍ ഒപ്ടിക്‌സും സംയുക്ത മായി സംഘടി പ്പിച്ച നേത്ര പരിശോധന ക്യാമ്പ്, ദുബായ് കെ. എം. സി. സി. പ്രസിഡന്റ് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. പി. എ. ഹംസ ആദ്യക്ഷത വഹിച്ചു.

സൗജന്യ കണ്ണട യുടെ വിതരണം റേഡിയോ മി സി. എഫ്. ഓ സിറാജ് നിര്‍വഹിച്ചു. പ്രഥമ ടോക്കണ്‍ വിതരണം ജില്ലാ പ്രസിഡന്റ് ഉബൈദ് ചേറ്റുവ നിര്‍വഹിച്ചു. നാസര്‍ കുറ്റിച്ചിറ, സി. എച്ച്. നൂറുദ്ദീന്‍, മുഹമ്മദ് വെട്ടുകാട്, കെ. എസ്. ഷാനവാസ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അബ്ദുല്‍ സത്താര്‍ മാമ്പ്ര സ്വാഗതവും സലാം മാമ്പ്ര നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on നേത്ര പരിശോധന ക്യാമ്പ്‌

Page 20 of 29« First...10...1819202122...Last »

« Previous Page« Previous « എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍
Next »Next Page » വില്ലാ സ്കൂള്‍ : പ്രശ്‌ന പരിഹാര ത്തിന് വഴി തെളിഞ്ഞു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha