വൃക്കകള്‍ തകരാറിലായി : മലയാളി യുവാവ് കരുണ തേടുന്നു

February 2nd, 2014

kidney-patient-noushad-ePathram
അബുദാബി : രണ്ടു വൃക്കകളും തകരാറിലായ മലയാളി ചികില്‍സാ സഹായം തേടുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ചുള്ളിമാനൂര്‍ സ്വദേശി സാലി മന്‍സിലില്‍ മുഹമ്മദ് സാലി യുടെ മകന്‍ നൌഷാദാണു (42) ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നത്.

ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബ ത്തിന്റെ ഏക ആശ്രയമാണ് 24 വര്‍ഷ മായി അബുദാബി യില്‍ അറബി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന നൗഷാദ്.

രണ്ടു വൃക്കകളും തകരാറിലായി മരണ ത്തോട് മല്ലടിച്ച് മക്കളുടെ ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കരുടെ സഹായം തേടുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തി യത്. ജോലി ചെയ്ത് സമ്പാദിച്ച പൈസ യെല്ലാം ചികില്‍സക്ക് ചെലവായി. സാമ്പത്തിക മായി തർന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമി ക്കുകയാണ്.

ജീവന്‍ നില നിർത്താൻ ഇനി ഇദ്ദേഹ ത്തിന് ഒരു വഴിയേ ഉള്ളു. വൃക്ക മാറ്റി വെയ്ക്കുക. നൗഷാദിന്റെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ബ്ലഡ്‌ ഗ്രൂപ്പ്‌ വേറെ ആയ തിനാല്‍ അതിനും സാധ്യമല്ല.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യില്‍ പരിശോധന കള്‍ക്ക് വിധേയ നാകുകയും മാര്‍ച്ച് ഒന്നിന് ശസ്ത്ര ക്രിയ തീരുമാനി ക്കുകയും ചെയ്തു. എന്നാല്‍, ഓപറേഷനും മറ്റ് ചെലവു കള്‍ക്കും പണം കണ്ടെത്താ നാകാതെ വലയുക യാണ് ഈ യുവാവ്. ചികില്‍സാ ചെലവിന് ഏതങ്കിലും മാർഗ്ഗ മുണ്ടായാൽ അടുത്ത മാസ ത്തോടെ നാട്ടില്‍ പോയി ശസ്ത്ര ക്രിയക്ക് വിധേയ നാകാമെന്ന പ്രതീക്ഷ യിലാണ്.

നൗഷാദിന് ആകെയുള്ള സമ്പാദ്യം നാട്ടില്‍ കൊച്ചു വീട് മാത്രമാണ്. ശസ്ത്രക്രിയ യുടെ ചെലവ് കണ്ടെത്താന്‍ ഈ വീട് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വളരെ കുറഞ്ഞ വില മാത്രമാണ് പറഞ്ഞത്.

വീട് വില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയ പ്പെട്ടതോടെ പ്രവാസി സമൂഹ ത്തിന്‍റെ സഹായം പ്രതീക്ഷി ക്കുക യാണ് ഇദ്ദേഹം. തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞു ങ്ങളുടെയും കുടുംബ ത്തിന്റെയും ഭാവിക്ക് വേണ്ടി, ​തന്റെ​ ​ജീവന്‍ നില നിര്‍ത്തുന്നതിന് ഉദാര മനസ്കർ സഹായി ക്കുമെന്ന പ്രതീക്ഷ യിലാണ് നൗഷാദും കുടുംബവും.

നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 050 580 66 26

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on വൃക്കകള്‍ തകരാറിലായി : മലയാളി യുവാവ് കരുണ തേടുന്നു

സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നാദാപുരത്ത്

January 28th, 2014

അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യ മായ നാദാപുരം കെ. എം. സി. സി. യുടെ സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നടക്കും.

സൌജന്യ ചികിത്സക്ക് അര്‍ഹരായ ജാതിമത ഭേതമന്യേ, പാവപ്പെട്ട രോഗി കള്‍ക്ക് മരുന്ന് നല്‍കാനായി നാദാപുരത്ത് നിര്‍മ്മിക്കുന്ന ഫാര്‍മ്മസി യുടെ ശിലാ സ്ഥാപനം പത്മശ്രീ ഡോക്ടര്‍ ബി ആര്‍ ഷെട്ടി നിര്‍വ്വഹിക്കും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ നാദാപുരം കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

ശിഹാബ് തങ്ങള്‍ സ്മാരക ‘ബൈത്തു റഹ്മ’ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടു കളുടെ താക്കോല്‍ ദാനവും നാദാപുരത്ത് എല്‍ പി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച സ്മാര്‍ട്ട് റൂമിന്റെ സമര്‍പ്പണവും സാന്ത്വന സ്പര്‍ശം പരിപാടിയില്‍ നടക്കും.

ഇതോട് അനുബന്ധിച്ച് നടക്കുന്ന സ്നേഹപുരം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. യൂണിവേഴ്സല്‍ ആശുപത്രി എം. ഡി., ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് പി. എ.റഹിമാന് നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്‌.

കേരള ത്തിലെയും ഗള്‍ഫിലെയും മികച്ച മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങാണ് സ്നേഹപുരം. വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. കെ. അഷറഫ്, നാസര്‍ കുന്നത്ത്, ജാഫര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നാദാപുരത്ത്

‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന്

January 13th, 2014

samadani-iuml-leader-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം ജനുവരി 16 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും. ചടങ്ങില്‍ പ്രമുഖ വാഗ്മിയും എം. എല്‍. എ. യുമായ എം. പി. അബ്ദുള്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

മലപ്പുറം ജില്ലയിലെ വിവിധ മണ്ഡല ങ്ങളിളില്‍ നിന്നായി തെരഞ്ഞെടുക്ക പ്പെടുന്ന അഞ്ഞൂറോളം അബല കള്‍ക്ക് സഹായം എത്തിക്കുന്ന പദ്ധതി യാണ് അമ്മയ്‌ക്കൊരുമ്മ.

പരിപാടി യുടെ ഭാഗ മായി ജില്ല യിലെ നാല് മേഖല കളില്‍വെച്ച് അവബോധന സദസ്സു കള്‍ സംഘടിപ്പിക്കും എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന്

കേരള പ്പിറവി ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ്

October 31st, 2013

blood-donation-epathram
അബുദാബി : മുസഫ യിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ തൊഴിലാളികളുടെ കൂട്ടായ്മയായ കൈരളി കള്‍ച്ചറല്‍ ഫോറ ത്തിന്റെ ആഭിമുഖ്യ ത്തില്‍ യൂണിവേഴ്‌സല്‍ ഹോസ്പിറ്റ ലുമായി സഹകരിച്ചു കൊണ്ട് നവംബര്‍ ഒന്നിന് മെഡിക്കല്‍ ക്യാമ്പ് നടക്കും.

വിശദ വിവരങ്ങള്‍ക്ക് : 055 44 35 697, 050 66 40 724.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കേരള പ്പിറവി ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ്

ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഈദ് സംഗമം

October 26th, 2013

ashraf-mv-at-qatar-blangad-mahallu-meet-2013-ePathram
ദോഹ : ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ‘ഈദ് സംഗമം’ ദോഹ യിലെ അൽ – ഒസറ ഹോട്ടലിൽ വെച്ച് ചേർന്നു.

ലുഖ്മാൻ അബ്ദുൽ മുജീബിന്റെ ഫാത്തിഹ യോട് കൂടി ആരംഭിച്ച യോഗ ത്തിൽ അബ്ദുൽ അസീസ്‌ അധ്യക്ഷത വഹിച്ചു. പരസ്പരം ഒന്നിച്ചു കൂടിയും സർവ്വ ശക്തന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചും ദാന ധർമ്മങ്ങൾ ചെയ്യുമ്പോഴേ ഒരു കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ പൂർത്തിയാവുക യുള്ളൂ എന്ന് അബ്ദുൽ അസീസ്‌ ഓർമ്മിപ്പിച്ചു.

qatar-blangad-mahallu-cd-release-ePathram

ബ്ലാങ്ങാട് ജുമാ മസ്ജിദിൽ റമളാനിൽ നടന്ന തറാവീഹ് നിസ്കാര ത്തിന്റെയും പെരുന്നാൾ നിസ്കാര ത്തിന്റെയും ദൃശ്യങ്ങൾ അടങ്ങിയ സി. ഡി. യുടെ പ്രകാശനം എം. വി. അഷ്‌റഫ്‌, ഫൈസൽ ചേർക്കലിന് നൽകി ക്കൊണ്ട് നിർവ്വഹിച്ചു.

മഹല്ലി ലുള്ള തെരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനര്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക യ്ക്കുള്ള ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന തിനായി ഒരു വർഷ ത്തേക്ക് വേണ്ടി സ്പോണ്‍സർ ചെയ്ത എല്ലാവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ഹനീഫ അബ്ദു ഹാജി, അബ്ദുൽ മുജീബ് എന്നിവർ സംബന്ധിച്ചു .

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഈദ് സംഗമം

Page 36 of 37« First...102030...3334353637

« Previous Page« Previous « കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ
Next »Next Page » സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്യാമ്പ്‌ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha