സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

May 7th, 2022

km-shaji-epathram
കൊച്ചി : മുന്‍ എം. എല്‍. എ. യും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടു കെട്ടിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ. ഡി.) ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. എന്നാല്‍ ഇ. ഡി. അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി.

അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ. ഡി. കണ്ടു കെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ. എം. ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമ പരമായി നില നില്‍ക്കുന്നതല്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ. ഡി. യുടെ അധികാര പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി

April 13th, 2022

km-shaji-epathram
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം. എൽ. എ. യുമായ കെ. എം. ഷാജിയുടെ ഭാര്യ യുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ. ഡി. (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) കണ്ടു കെട്ടി. കെ. എം. ഷാജി എം. എല്‍. എ. ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടാൻ മാനേജ്മെൻ്റിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങി എന്ന കേസുമായി ബന്ധപ്പെട്ടാണ് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ഭൂസ്വത്ത് കണ്ടു കെട്ടിയത്.

പ്ലസ്ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ പ്രകാരം വിജില ൻസ് കണ്ണൂർ യൂണിറ്റ് കെ. എം. ഷാജിക്ക് എതിരെ 2020 ഏപ്രിൽ 18 ന് കേസ് എടുത്തു. തുടര്‍ന്ന് കോഴ ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾക്കൊള്ളിച്ച് ചിലര്‍ പരാതി നൽകി. അതോടെ ഇ. ഡി. അന്വേഷണം ആരംഭിച്ചു. കെ. എം. ഷാജിയെയും ഭാര്യ ആശയെയും നിരവധി തവണ ഇ. ഡി. ചോദ്യം ചെയ്തിരുന്നു.

ഷാജിയുടെയും ബന്ധുക്കളുടെയും പേരില്‍ ഉള്ള മുഴുവൻ സ്വത്തു വിവരങ്ങളുടെയും കണക്ക് എടുക്കുകയും ചെയ്തു. ഇത്രയും സ്വത്ത് വാങ്ങി ക്കൂട്ടാനുള്ള വരുമാന സ്രോതസ്സുകൾ ഹാജരാക്കുവാൻ കഴിഞ്ഞിരുന്നില്ല. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ വരവിനേക്കാള്‍ 166 % വരുമാനം വര്‍ദ്ധിച്ചു എന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തി.

- pma

വായിക്കുക: , , , , ,

Comments Off on കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി

എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

Comments Off on എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു

April 13th, 2021

dr-kt-jaleel-ePathram
തിരുവനന്തപുരം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു. ബന്ധു നിയമന വിവാദ ത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നുള്ള ലോകായുക്ത ഉത്തരവിന് എതിരേയുള്ള കെ. ടി. ജലീലി ന്റെ ഹര്‍ജി ഹൈക്കോടതി യുടെ പരിഗണന യില്‍ ഇരിക്കെയാണ് രാജി. ‘എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്ന വര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം’ എന്ന് ഫേയ്സ് ബുക്കി ലൂടെ കെ. ടി. ജലീല്‍ പ്രതികരിച്ചു.

ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷ പാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നുള്ള ലോകായുക്തയുടെ വിധി കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ലോകാ യുക്ത യില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ ധാര്‍മ്മികമായ വിഷയങ്ങള്‍ മുന്‍ നിറുത്തി രാജി വെക്കുന്നു എന്നാണ് കെ. ടി. ജലീല്‍ രാജി ക്കത്തില്‍ പറയുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു

വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി

February 11th, 2021

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിലെ വിവാദ നായിക വി. കെ. ശശി കലയുടെ 350 കോടി രൂപ യുടെ സ്വത്ത് കൂടി തമിഴ്‌ നാട് സര്‍ക്കാര്‍ കണ്ടു കെട്ടി. തഞ്ചാവൂരി ലെ 720 ഏക്കർ ഭൂമി, ശശികല യുടെ പേരിലുള്ള മൂന്ന് ബംഗ്ലാവു കള്‍, 19 കെട്ടിടങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടു കെട്ടിയത്.

അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യുടെ വിധി അനുസരിച്ചാണ് ഈ നടപടി.

ശശികലയുടെ അടുത്ത ബന്ധുക്കള്‍ ജെ. ഇളവരശി, വി. എൻ. സുധാകരന്‍ എന്നിവരുടെ പേരിൽ കാഞ്ചിപുരം, ചെങ്കൽപ്പേട്ട് ജില്ല കളില്‍ ഉള്ള 315 കോടി രൂപ വില മതിപ്പുള്ള സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടു കെട്ടി യിരുന്നു. രണ്ടു ദിവസത്തിനിടെ വി. കെ. ശശി കലയുടെ 1,200 കോടി രൂപ യുടെ സ്വത്തു ക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി

Page 4 of 19« First...23456...10...Last »

« Previous Page« Previous « പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു
Next »Next Page » കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha