ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും

January 28th, 2026

children-under-sixteen-years-not-allowed-to-visit-social-media-ePathram
പനാജി: കുട്ടികളുടെ സുരക്ഷയും മാനസിക ആരോഗ്യവും ലക്‌ഷ്യം വെച്ച് 16 വയസ്സിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഗോവ സർക്കാർ ഒരുങ്ങുന്നു. ഗോവ ഐ. ടി. മന്ത്രി രോഹൻ ഖൗണ്ടെ യാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ നടപ്പിലാക്കിയ നിയമ നിർമ്മാണം മാതൃകയാക്കിയാണ്‌ ഗോവയും ഇതിനു ശ്രമിക്കുന്നത്. ഓസ്‌ട്രേലിയയിൽ പ്രായ പൂർത്തി യാകാത്തവർ അക്കൗണ്ടുകൾ തുടങ്ങുന്നില്ല എന്ന് ഉറപ്പാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ കർശനമായ നടപടികൾ സ്വീകരിക്കണം. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് വൻ തുക പിഴയായി നൽകേണ്ടി വരും. ഇതേ രീതിയിലുള്ള നിയന്ത്ര ണങ്ങളാണ് ഗോവയും ലക്ഷ്യമിടുന്നത്.

ഓസ്‌ട്രേലിയൻ മാതൃകയെക്കുറിച്ച് സംസ്ഥാന സർക്കാർ പഠിച്ചു വരികയാണ് എന്നും വരും തലമുറ യുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്‌ഷ്യം എന്നും മന്ത്രി രോഹൻ ഖൗണ്ടെ വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെയാകും ഈ നിരോധനം ബാധിക്കുക.

എന്നാൽ ഇന്ത്യയിൽ സംസ്ഥാന തലത്തിൽ ഇത്തരം ഒരു നിരോധനം നടപ്പിൽ വരുത്താൻ നിയമ പരമായ തടസ്സങ്ങൾ നിലനിൽക്കുന്നു. കേന്ദ്ര ഐ. ടി. നിയമ ങ്ങൾക്ക് കീഴിൽ സംസ്ഥാനത്തിന് മാത്രമായി ഇത്തരം ഒരു നിയന്ത്രണം കൊണ്ടു വരാൻ സാധിക്കുമോ എന്ന് സർക്കാർ പരിശോധിച്ച് വരികയാണ്.

ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെ ക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും

ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം

January 20th, 2026

live-in-relationships-cultural-shock-in-india-ePathram
ചെന്നൈ : ഇന്ത്യൻ സമൂഹത്തിൽ ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വലിയ ‘സാംസ്കാരിക ആഘാതം’ എന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ ഇത്തരം ബന്ധങ്ങൾ ഇന്ന് എല്ലായിടത്തും വ്യാപകം ആണെന്നും കോടതി.

ആധുനികത യുടെ ഭാഗമായി യുവതലമുറ ഇതിനെ കാണുന്നു. എന്നാൽ വിവാഹത്തിനുള്ള നിയമ പരമായ സംരക്ഷണം ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾക്ക് ഇല്ല എന്നത് ഏറെ വൈകിയാണ് പലരും തിരിച്ചറിയുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിരീക്ഷണം.

ലിവിംഗ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമ പരമായ സംരക്ഷണം ഉറപ്പാക്കാൻ അവർക്ക് ‘ഭാര്യ’ എന്ന പദവി നൽകണം എന്നും കോടതി നിർദ്ദേശിച്ചു.

ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാർ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുമ്പോൾ സാമൂഹികവും നിയമ പരവുമായ വെല്ലു വിളികൾ സ്ത്രീകൾ നേരിടുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വഷളാകുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ പുരുഷന്മാർ ചോദ്യം ചെയ്യുന്നത് പതിവാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 പ്രകാരം വാഗ്ദാനം നൽകി വഞ്ചിക്കുന്നത് കുറ്റകരം ആണെന്നും കോടതി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം

സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

December 3rd, 2025

sanchar-saathi-cyber-security-app-ePathram
ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി (Sanchar Saathi App) എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം എന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ആപ്പിന് ജനകീയ സ്വീകാര്യത വർദ്ധിച്ചു എന്ന വിചിത്ര വാദവുമായിട്ടാണ് പുതിയ നീക്കം.

രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി-ഇൻസ്റ്റാൾ ചെയ്യണം, നിലവിലുള്ള ഫോണുകളിൽ അപ്ഡേറ്റ് വഴി സഞ്ചാർ സാഥി ആപ്പ് ലഭ്യമാക്കണം എന്നും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് ഒരു കാരണ വശാലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുത് എന്നും ഉത്തരവിൽ അറിയിച്ചിരുന്നു.

സഞ്ചാര്‍ സാഥി ആപ്പ്‌ നിർബ്ബന്ധം ആക്കുന്നത് പ‍ൗരന്മാരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണ് എന്നു വിമർശം ശക്തമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

പ്രതിപക്ഷ പാർട്ടികളും ഐ. ടി. വിദഗ്‌ധരും സ്മാർട്ട് ഫോൺ കമ്പനികളും ആശങ്ക അറിയിച്ചു. സർക്കാർ ഉത്തരവിന്ന് എതിരെ ആപ്പിൾ കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സൈബർ സുരക്ഷ ഉറപ്പു വരുത്തുക, മോഷ്ടിക്കുന്ന ഫോണുകൾ ട്രാക്ക് ചെയ്യുക എന്നതാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത് എങ്കിലും ഇത് പൗരൻമാരുടെ സ്വകാര്യതയെ മാനിക്കാതെ വ്യക്തിഗത വിവരങ്ങൾ ചോർത്താനുള്ള ശ്രമം ആണെന്നും ആക്ഷേപങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തിടുക്കത്തിൽ ഉത്തരവ് പിൻവലിച്ചത്. P T I 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ

ഷെയ്ഖ് ഹസീനയെ കൈമാറില്ല

November 20th, 2025

sheikh-hasina-epathram

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല എന്ന് വ്യക്തമാക്കി.. ഹസീനയുഠെ വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. രാഷ്ട്രീയ കുറ്റം ആരോപിക്കപ്പെട്ടവരെ കൈമാറേണ്ടതില്ല എന്ന് കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ബംഗ്ലാദേശുമായി നിലവിലുള്ള ഉഭയകക്ഷി കരാറിൽ വ്യവസ്ഥയുണ്ട് എന്ന് ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കൊലപാതകം, വധ ശ്രമം, പീഡനം, മനുഷ്യത്വം ഇല്ലാത്ത മറ്റ് പ്രവർത്തികൾ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയ ഹസീനയ്ക്ക് എതിരെ മനുഷ്യ രാശിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയ അന്താരാഷ്ട കുറ്റകൃത്യ ട്രൈബ്യൂണൽ തിങ്കളാഴ്ചയാണ് വധശിക്ഷ വിധിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഷെയ്ഖ് ഹസീനയെ കൈമാറില്ല

അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി

November 7th, 2025

supreme-court-declines-challenge-section-8-of-3-ePathram

ന്യുഡൽഹി : അറസ്റ്റിനുള്ള കാരണം എഴുതി നൽകണം എന്ന വ്യവസ്ഥ എല്ലാ കുറ്റ കൃത്യങ്ങൾക്കും ബാധകം എന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെയാണ് വിധി.

“ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 22 (1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി യെ അറിയിക്കണം എന്നത് ഔപചാരികതയല്ല, മറിച്ച് ഭരണ ഘടനയുടെ മൂന്നാം ഭാഗത്തിൽ മൗലിക അവകാശങ്ങൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തി യിട്ടുള്ള നിർബന്ധിത ഭരണ ഘടനാ സംരക്ഷണമാണ്.

അതിനാൽ, അറസ്റ്റിന്റെ കാരണങ്ങൾ ഒരു വ്യക്തിയെ എത്രയും വേഗം അറിയിച്ചില്ല എങ്കിൽ, അത് അയാളുടെ മൗലിക അവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും.

അതു വഴി ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അയാളുടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഇല്ലാതാവുകയും അറസ്റ്റ് നിയമ വിരുദ്ധമാക്കുകയും ചെയ്യും”

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി. എം. എൽ. എ.) യു. എ. പി. എ. കേസുകളിൽ മാത്രമാണ് നിലവിൽ അറസ്റ്റിനു മുൻപ് കാരണം എഴുതി നൽകണം എന്നുള്ള നിബന്ധന നിർബ്ബന്ധം ആക്കിയിരുന്നത്.

എന്നാൽ ഇത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള എല്ലാ കുറ്റ കൃത്യ ങ്ങൾക്കും ഇനി ഈ നിബന്ധന ബാധകമാവും.

മാത്രമല്ല ആരെയാണോ അറസ്റ്റ് ചെയ്യുന്നത് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ത്തന്നെ കാരണം എഴുതി നൽകിയിരിക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു. പ്രതിക്ക് മേൽ ചുമത്തിയ കുറ്റം അതത് സമയത്ത് തന്നെ എഴുതി നൽകാൻ കഴിയാത്ത സാഹചര്യം ആണെങ്കിൽ വാക്കാൽ അറിയിക്കുകയും വേണം.  P T I – X

- pma

വായിക്കുക: , , , , , , , ,

Comments Off on അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി

Page 2 of 4312345...102030...Last »

« Previous Page« Previous « സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
Next »Next Page » സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha