തിരുവനന്തപുരം : സംസ്ഥാന ഡി. ജി. പി. യുടെ പേരിൽ വാട്സാപ്പ് അടക്കമുളള സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റമാണ്.
‘ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നോ മനസ്സിലായാല്‍ ആക്രമിയെ കൊല്ലുവാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ട് എന്നും ഡി. ജി. പി. യുടെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന കുറിപ്പില്‍ അവകാശപ്പെടുന്നു.
ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലിക കൊല്ല പ്പെട്ടതിന് പിന്നാലെയാണിതു പ്രചരിക്കുന്നത്. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് എന്നുള്ള കാര്യം സോഷ്യല്‍ മീഡിയ വഴി പോലീസ് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
Image Credit : Twitter