ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്

April 3rd, 2023

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന്‍റെ പേരിലുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്.

തട്ടിപ്പുകാര്‍, വ്യാജ ലിങ്കുകൾ അയച്ചു നൽകി ആധാർ / പാൻ ലിങ്ക് ചെയ്യാം എന്ന് തെറ്റിദ്ധരിപ്പിക്കുകയും പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി വ്യക്തികളുടെ സ്വകാര്യ / ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർ കരസ്ഥമാക്കും.

തുടര്‍ന്ന് മൊബൈലിൽ അയച്ചു കിട്ടുന്ന ഒ. ടി. പി. നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽ പ്പെടാതെയും ശ്രദ്ധിക്കുക എന്നാണ് സാമൂഹിക മാധ്യമ ങ്ങളിലൂടെ നല്‍കിയിരിക്കുന്ന ജാഗ്രതാ മുന്നറിയിപ്പ്.

ഇന്‍കം ടാക്സിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ മാത്രമേ ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യാന്‍ പാടുള്ളൂ എന്ന് പോലീസ് ഓര്‍മ്മിപ്പിക്കുന്നു.  FB Page

- pma

വായിക്കുക: , , , , ,

Comments Off on ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്

ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി

January 13th, 2023

blocked-youtube-channels-in-india-banned-social-media-ePathram ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചത്. PIB Twitter

- pma

വായിക്കുക: , , , , , ,

Comments Off on ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി

ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

December 23rd, 2022

charles-shobhraj-epathram

കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ്‌ ഫ്രഞ്ച് പൗരനായ ശോഭരാജിനെ പോലീസ് അടമ്പടിയോടെ പോലീസ് ഇമിഗ്രേഷന്‍ വകുപ്പിലേക്ക് കൊണ്ടു പോയത്. അടുത്ത ആഴ്ച്ച ഫ്രാന്‍സിലേക്ക് മടങ്ങും എന്ന് ശോഭരാജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

എഴുപതുകളില്‍ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലപാതകങ്ങളാണ്‌ ചാള്‍സ് ശോഭരാജിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. “ബിക്കിനി കില്ലര്‍”, “ദി സര്‍പ്പെന്റ്” എന്നിങ്ങനെയുള്ള വിശേഷണങ്ങളും ശോഭരാജിനെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയനാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് “ദി സെര്‍പ്പന്റ്” ശോഭരാജിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്‌.

അമേരിക്കക്കാരിയായ ഒരു വിനോദസഞ്ചാരിയേയും അവരുടെ കാനഡക്കാരന്‍ സുഹൃത്തിനേയും വധിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധേയനായി കഴിഞ്ഞ 19 വര്‍ഷങ്ങളായി കാഠ്മണ്ഡുവിലെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു 78 കാരനായ ശോഭരാജ്.

ദില്ലിയില്‍ വെച്ച് ഫ്രെഞ്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസില്‍ എല്ലാവര്‍ക്കും വിഷ ഗുളികകള്‍ നല്‍കിയ കുറ്റത്തിന്‌ ശോഭരാജ് ഇന്തയില്‍ വെച്ച് പിടിയിലായി.

തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട ചാള്‍സ് പക്ഷെ ഒരു സുഖവാസ കേന്ദ്രത്തിലെന്ന പോലെ സകല വിധ സുഖ സൗകര്യങ്ങളോടും ആയിരുന്നു അവിടെ കഴിഞ്ഞത്. അറസ്റ്റിലാകും മുന്‍പ് സ്വന്തം ശരീരത്തില്‍ തന്നെ ഒളിപ്പിച്ചു വെച്ച അമൂല്യമായ രത്നങ്ങള്‍ കൊടുത്ത് ജയില്‍ അധികൃതരെ ഇയാള്‍ വശത്താക്കുകയായിരുന്നു. ഒരിക്കല്‍ ജയില്‍ അധികൃതര്‍ക്ക് വിരുന്നു നല്‍കി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഇയാള്‍ ജയിലില്‍ നിന്നും സ്വതന്ത്രനായി നടന്ന് പോയതായും പറയപ്പെടുന്നു. പിന്നീട് ഗോവയില്‍ വെച്ച് ഇയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. തെളിവുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് 1997ല്‍ സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു.

2003ല്‍ നേപ്പാളില്‍ എത്തിയ ശോഭരാജ് അവിടെ വെച്ച് നേപ്പാള്‍ പോലീസിന്റെ പിടിയില്‍ ആവുകയായിരുന്നു. 1975ല്‍ വെച്ച് നടത്തിയ ഇരട്ട കൊലപാതകത്തിന്‌ നേപ്പാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ശോഭരാജിന്റെ അമിതമായ ആത്മവിശ്വാസമാണ്‌ ഇയാളെ വെട്ടിലാക്കിയത്.

- ജെ.എസ്.

വായിക്കുക:

Comments Off on ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

December 20th, 2022

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ. എസ്. ഇ. ബി. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കുവാന്‍ വേണ്ടി മഞ്ഞ പെയിന്‍റ് അടിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.

വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി എടുക്കണം എന്നു കോടതി നിര്‍ദ്ദേശം നിലവിലുണ്ട്.

തൂണുകളില്‍ പോസ്റ്റര്‍ പതിക്കുക, പരസ്യങ്ങള്‍ എഴുതുക എന്നിവ ചെയ്താല്‍ ഇത്തരക്കാര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡ്, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നതു കൊണ്ട് അറ്റ കുറ്റ പ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ട് നിയമ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം എന്നു റിപ്പോര്‍ട്ടുകളുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

ദേശീയ ദിനം : 1,530 തടവുകാർക്ക് മാപ്പ് നൽകി യു. എ. ഇ. പ്രസിഡണ്ട്

November 30th, 2022

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : യു. എ. ഇ. യുടെ 51-ാം ദേശീയ ദിനത്തിന് മുന്നോടിയായി വിവിധ രാജ്യക്കാരായ 1,530 തടവു കാരെ മോചിപ്പിക്കുവാൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹ ത്തിന് സംഭാവനകള്‍ നല്‍കുവാന്‍ കൂടിയാണ് ഈ തീരുമാനം.

ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി 1,214 സ്വദേശി പൗരന്മാരുടെ 536.2 ദശലക്ഷം ദിർഹത്തിൻ്റെ കടം എഴുതിത്തള്ളിയതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ദിനം : 1,530 തടവുകാർക്ക് മാപ്പ് നൽകി യു. എ. ഇ. പ്രസിഡണ്ട്

Page 6 of 44« First...45678...203040...Last »

« Previous Page« Previous « റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍
Next »Next Page » മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha