ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം

August 9th, 2023

flag-code-should-be-strictly-follow-when-usage-of-indian-national-flag-ePathram
തിരുവനന്തപുരം : സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശ്ശനമായി പാലിക്കണം എന്നു പൊതു ഭരണ വകുപ്പ് നിർദ്ദേശം.

കോട്ടൺ, ഖാദി, പോളിസ്റ്റർ, നൂൽ, സിൽക്ക് എന്നിവ ഉപയോഗിച്ച് കൈ കൊണ്ടു ഉണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയ ദേശീയ പതാക ഉപയോഗിക്കാം.

പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം നില നില്‍ക്കുന്നുണ്ട്.

നീളവും ഉയരവും 3:2 അനു പാതത്തില്‍ ദീർഘ ചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. ആദരവും ബഹുമതിയും ലഭിക്കും വിധം പതാക സ്ഥാപിക്കണം. കേടു പാടുകള്‍ ഉള്ളതോ അഴുക്ക് ഉള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടി മരത്തിൽ മറ്റു പതാകകൾക്ക് ഒപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാക യേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ പാടില്ല.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കു ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസ്സും ബഹുമാനവും നില നിർത്തിയാകണം ഇത്.

പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് 2002 ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട് -2 ൽ 2022 ജൂലായ് 20 നു ഭേദഗതി വരുത്തിയിട്ടുണ്ട്.

ഫ്ലാഗ് കോഡ് സെക്ഷൻ 9 ന്‍റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹന ങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്നും ഫ്ലാഗ് കോഡിൽ പറയുന്നു. Image Credit : FLAG CODE 

- pma

വായിക്കുക: , , , , , , , ,

Comments Off on ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്

August 2nd, 2023

fake-news-spreading--police-warning-ePathram
തിരുവനന്തപുരം : സംസ്ഥാന ഡി. ജി. പി. യുടെ പേരിൽ വാട്സാപ്പ് അടക്കമുളള സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റമാണ്.

‘ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നോ മനസ്സിലായാല്‍ ആക്രമിയെ കൊല്ലുവാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ട് എന്നും ഡി. ജി. പി. യുടെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന കുറിപ്പില്‍ അവകാശപ്പെടുന്നു.

ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലിക കൊല്ല പ്പെട്ടതിന് പിന്നാലെയാണിതു പ്രചരിക്കുന്നത്. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് എന്നുള്ള കാര്യം സോഷ്യല്‍ മീഡിയ വഴി പോലീസ് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

Image Credit : Twitter

- pma

വായിക്കുക: , , ,

Comments Off on വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്

രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

May 19th, 2023

indian-rupee-note-2000-removed-from-sbi-atm-ePathram
ന്യൂഡൽഹി : നിലവിലെ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുവാന്‍ ആര്‍. ബി. ഐ. (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. പൊതു ജനങ്ങളുടെ കൈ വശം ഉള്ള  2,000 രൂപാ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗി ക്കുവാന്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരം രൂപാ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.

ഈ നോട്ടുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണം എന്ന് ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നിര്‍ദ്ദേശം നല്‍കി എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2018 ന് ശേഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. രണ്ടായിരത്തിന്‍റെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക.

new-indian-rupee-2000-bank-note-ePathram

നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിരോധിച്ചു.

തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടു കളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു. ഈ രണ്ടായിരം രൂപാ നോട്ട് ആണിപ്പോള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

May 5th, 2023

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡല്‍ഹി : പാർലമെന്‍റ്, സംസ്ഥാന നിയമ സഭ എന്നിവയിലെ ഒരംഗം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയാളെ അയോഗ്യന്‍ ആക്കുന്ന 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) ന്‍റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനെ വ്യക്തി പരമായി ഈ വ്യവസ്ഥ ബാധിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ്, നിയമസഭാ അംഗത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടി ക്കുറക്കുകയും നിയമ നിർമ്മാതാക്കളെ ചുമതലകൾ സ്വതന്ത്രമായി നിർവ്വഹിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നതിനാൽ സെക്ഷൻ 8 (3) ഭരണ ഘടനയുടെ തീവ്രമായ കുറ്റമാണ് എന്ന് ഉന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിരീക്ഷണം.

ഹർജിക്കാരനെ നിയമം എങ്ങനെ ബാധിക്കും എന്ന് ചോദിച്ച സുപ്രീം കോടതി, നിയമം ബാധിക്കപ്പെട്ട വരുടെ ഹർജി മാത്രമേ കേൾക്കൂ എന്നും വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

അട്ടപ്പാടി മധു കൊലക്കേസ് : 14 പേർ കുറ്റക്കാർ

April 4th, 2023

tribal-man-madhu-by-davinchi-suresh-ePathram
പാലക്കാട് : മോഷണം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്നു എന്ന കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍ എന്ന് മണ്ണാര്‍ക്കാട് പട്ടിക വര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജ് കെ. എം. രതീഷ് കുമാർ വിധിച്ചു. രണ്ട് പേരെ വെറുതെ വിട്ടു.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി കെ. മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീന്‍, മറ്റു പ്രതികളായ രാധാ കൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ബൈജു മോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാർ. അനീഷ്, അബ്ദുൽ കരീം എന്നിവരെയാണ് കുറ്റ വിമുക്തരാക്കി വെറുതെ വിട്ടത്.

2018 ഏപ്രില്‍ 22 ന് ആയിരുന്നു അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. അരിയും ഭക്ഷ്യ സാധനങ്ങളും മോഷ്ടിച്ചു എന്ന കുറ്റമാണ് മധുവിന് മേല്‍ ആരോപിച്ചത്.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

Comments Off on അട്ടപ്പാടി മധു കൊലക്കേസ് : 14 പേർ കുറ്റക്കാർ

Page 5 of 44« First...34567...102030...Last »

« Previous Page« Previous « ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്
Next »Next Page » ഉന്നത വിജയം നേടിയ സഹർ സലാം, നൗറിൻ സൈനുദ്ദീന്‍ എന്നിവരെ ആദരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha