സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

December 17th, 2024

children-under-sixteen-years-not-allowed-to-visit-social-media-in-australia-ePathram
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഓസ്ട്രേലിയ. ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ള സാമൂഹിക മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചു കോടി ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.

കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയാണ് നടപടി. ഇതിനായി നിയമം കൊണ്ട് വന്നത് രണ്ടാഴ്ച മുൻപ് ആയിരുന്നു.

ഭീഷണി, സമ്മര്‍ദം, ഉത്കണ്ഠ, തട്ടിപ്പ് തുടങ്ങിയവക്ക് കുട്ടികൾ ഇരകൾ ആവുന്നു എന്ന് കണ്ടെത്തിയിരുന്നു അത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നും സർക്കാർ വിശദീകരണം നൽകി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രായ നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളുകളായി ഓസ്ട്രേലിയയില്‍ നടന്നിരുന്നു.

ഏറെക്കാലം നീണ്ട തീവ്രമായ പൊതു ചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി പ്രക്രിയകള്‍ക്കും ശേഷമാണ് ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കു കയും ചെയ്തത്. 19 ന് എതിരെ 34 വോട്ടിനാണ് ഓസ്ട്രേലിയൻ സെനറ്റില്‍ ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

December 9th, 2024

lady-posh-act-woman-sexual-harrasment-ePathram
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.

പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.

പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.

എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി

November 20th, 2024

food-in-hotels-and-restaurants-ePathram

തൃശൂര്‍ : കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടി കൂടി.

രാമവര്‍മ്മപുരം ബെ ലീഫ്, ഈസ്റ്റ് ഫോര്‍ട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നത്തെ അറേബ്യന്‍ ട്രീറ്റ്, വെസ്റ്റ് ഫോര്‍ട്ടിലെ കിന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഉദ്യോഗസ്ഥര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിൽ പരിശോധന നടത്തി. ന്യൂനതകള്‍ പരിഹരിക്കാന്‍ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നൽകി.

- pma

വായിക്കുക: , , ,

Comments Off on ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി

ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

October 29th, 2024

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.

ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.

സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

Page 2 of 4412345...102030...Last »

« Previous Page« Previous « ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
Next »Next Page » മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha