ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി

April 8th, 2015

tn-seema-ePathram
അബുദാബി : ശക്തി തിയറ്റേഴ്സ് അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി 8:30നു കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

പ്രമുഖ സാമൂഹ്യ പ്രവർത്തകയും രാജ്യ സഭാ മെമ്പറും അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടു മായ ഡോക്ടർ ടി. എന്‍. സീമ എം. പി. ഉത്ഘാടനം നിര്‍വഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര ചടങ്ങിൽ സംബന്ധികും.

വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കു കെ. എസ. സി. യിൽ ശക്തി തിയറ്റേഴ്സ് കലാ സന്ധ്യയും ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

April 5th, 2015

vinod-nambiar-e-nest-family-campaign-ePathram
ദുബായ് : ഇ നെസ്റ്റിന്റെ ആഭിമുഖ്യ ത്തില്‍ ‘നവ സാമൂഹ്യ മാധ്യമ ങ്ങളും കുടുംബ ബന്ധ ങ്ങളും’ എന്ന വിഷയ ത്തില്‍ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.

വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.

ബന്ധങ്ങൾ ശിഥിലമാക്കുന്ന തിന് പകരം നവ സാമൂഹ്യ മാധ്യമ ങ്ങളെ സാമൂഹിക ബന്ധ ങ്ങളുടെ ശാക്തീകരണ ത്തിനും സാമൂഹ്യ സേവന ത്തിനു മുള്ള മാധ്യമം ആക്കി മാറ്റുക യാണ് വേണ്ടത് എന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, യു. സി. ശംസുദ്ധീന്‍, നജീബ്, രാജന്‍ കൊളവിപാലം, മുഹമ്മദ് അലി, ഹംസ പയ്യോളി, അഫ്‌സല്‍ ശ്യാം എന്നിവര്‍ സംസാരിച്ചു.

ഇ നെസ്റ്റ് ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ് ഉപഹാരം നല്കി. ഹാരിസ് കോസ്‌മോസ് സ്വാഗതവും ഹാഷിം പുന്നക്കല്‍ നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

March 31st, 2015

kera-kuwait-logo-ePathram
കുവൈത്ത് : എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കേര’ (കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസി യേഷന്‍) യുടെ മൂന്നാമത് ‘വസന്തോത്സവം’ 2015 മെയ് 22 വെള്ളിയാഴ്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് സമുചിതമായി ആഘോഷി ക്കുവാന്‍ തീരുമാനിച്ചു.

അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിച്ച യോഗ ത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അജോ എബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ഒ. ബെന്നി വസന്തോത്സവ വിഷയ അവതരണവും ഇവന്റ് കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പരിപാടി കളുടെ വിജയ ത്തിനും നടത്തിപ്പിനും ആയുള്ള വിവിധ ങ്ങളായ 71 അംഗ കമ്മിറ്റി കള്‍ രൂപീകരിക്കുകയും ചെയ്തു.

ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എന്‍ട്രി കൂപ്പണ്‍ ഉദ്ഘാടനം നടത്തപ്പെട്ടു. വനിതാ കണ്‍വീനര്‍ തെരേസ ആന്റണി ആശംസ യും സോഷ്യല്‍ അഫ്യര്‍സ് കണ്‍വീനര്‍ പ്രതാപന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കേര കുടുംബാംഗങ്ങളായ ഡെന്നിസ് ജോണ്‍, മനു മണി, ലിജി തോമസ്, പാര്‍വതി ശശി കുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടി കള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ കേന്ദ്ര കമ്മിറ്റി, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹഹീല്‍ തുടങ്ങിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവര്‍ത്തകരും പങ്കെടുത്തു. സുബൈര്‍ എളമന, അനില്‍ കുമാര്‍, ഹംസ കോയ, ബിജു എസ്. പി, രജനി ആനില്‍ കുമാര്‍, നൂര്‍ജഹാന്‍, ഷബ്‌നം സിയാദ്, റോയി മാനുവല്‍, ബിപിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം വഹിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

എടപ്പാള്‍ ബാപ്പുവിന് സഹൃദയരുടെ ’പ്രണാമം’

March 22nd, 2015

felicitation-to-singer-edappal-bappu-ePathram
അബുദാബി : കാൽ നൂറ്റാണ്ടിലധികം താൻ തൊഴിലും സംഗീതവുമായി ചെലവിട്ട അബുദാബി യിൽ വീണ്ടും ഒരിക്കൽ കൂടി ഗായകൻ എടപ്പാൾ ബാപ്പുവിന് സ്നേഹാദരം.

സംഗീതാലാപനത്തിന്റെ വഴിയിൽ നാല്പത്തിയഞ്ച് വർഷം പൂർത്തി യാക്കുന്ന ബാപ്പുവിനെ ആദരിക്കുവാൻ അബുദാബി മെലഡി മൈൻഡ്സി ന്റെ നേതൃത്വ ത്തിൽ ഒരുക്കിയ ‘എക്സ്പ്രസ് മണി പ്രണാമം‘ ഹൃദ്യാനുഭവമായി.

കെ. കെ. മൊയ്തീൻ കോയ സംവിധാനം ചെയ്ത സംഗീത സന്ധ്യ, യു. എ. ഇ. എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റുമായ പി. ബാവ ഹാജി ബാപ്പുവിനെ പൊന്നാട അണിയിച്ചു.

വര്‍ഗീസ് മാത്യുവും എക്സ്പ്രസ് മണി ഫിനാന്‍സ് ആന്‍ഡ് അക്കൌണ്ട്സ് ഹെഡ് മുഹമ്മദ് കുഞ്ഞിയും ഫലകം സമ്മാനിച്ചു.

ചലച്ചിത്ര പിന്നണി ഗായകരും റേഡിയോ – ടെലിവിഷൻ താര ങ്ങളുമായ കബീർ തളിക്കുളം, യൂസുഫ് കാരക്കാട്, റെജി മണ്ണേൽ, സുമി അർവിന്ദ്, ഹർഷ ചന്ദ്രൻ, അപ്സര ശിവ പ്രസാദ്,  അജയ് ഗോപാൽ, ഉന്മേഷ് ബഷീർ എന്നിവർ ഗുരുവന്ദനം നടത്തി.

തുടര്‍ന്ന് ബാപ്പുവിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on എടപ്പാള്‍ ബാപ്പുവിന് സഹൃദയരുടെ ’പ്രണാമം’

അക്ഷരം സാംസ്കാരിക സന്ധ്യ ഷാര്‍ജയില്‍

March 18th, 2015

aksharam-samskarika-sandhya-ePathram
ഷാര്‍ജ : പ്രവാസ ഭൂമികയിലെ പ്രമുഖരായ എഴുത്തു കാരുമായി സംവദിക്കാന്‍ യൂത്ത് ഇന്ത്യ ഷാര്‍ജ അവസരം ഒരുക്കുന്നു.

മാര്‍ച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ സംഘടി പ്പിക്കുന്ന ’അക്ഷരം’ സാംസ്കാരിക സന്ധ്യ യില്‍ എഴുത്തു കാരായ സാദിഖ് കാവില്‍ (ഔട്ട്പാസ്), ഹാറൂണ്‍ കക്കാട് (മരുഭൂമിയിലെ കയ്പു മരങ്ങള്‍), വിജു. സി. പരവൂര്‍ (കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍), സാജിദ അബ്ദുല്‍ റഹ്മാന്‍ (സ്വോണ്‍ റിവറിലെ വര്‍ണ്ണ മരാളങ്ങള്‍), സലീം അയ്യനത്ത് (ഡിബോറ) എന്നിവര്‍ തങ്ങളുടെ എഴുത്തനുഭവങ്ങള്‍ പങ്കു വയ്ക്കും.

എന്‍. എം. രഘു നന്ദനന്‍ രചിച്ച ‘ഋതുപുഷ്പങ്ങള്‍ തേടി’ എന്ന പുസ്തക പ്രകാശനം നടക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പാട്ട്, കവിത, നാടകം എന്നിവ അവതരിപ്പിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on അക്ഷരം സാംസ്കാരിക സന്ധ്യ ഷാര്‍ജയില്‍

Page 20 of 54« First...10...1819202122...304050...Last »

« Previous Page« Previous « എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലെ ചന്ദ്രക്കലവിവാദം; വിദ്യാഭ്യാസവകുപ്പ് കൈകഴുകുന്നു
Next »Next Page » മലയാളി സമാജത്തില്‍ പാചക മല്‍സരം »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha